Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തിരുവഞ്ചൂരും സതീഷനും എത്തിയപ്പോൾ ശ്രദ്ധ സമര പന്തലിലായി; തക്കം നോക്കി ഉയരം കുറഞ്ഞ മതിലിൽ പിടിച്ച് കയറി ചാടി സെക്രട്ടറിയേറ്റ് വളപ്പിലെത്തിയത് അതിവേഗം; ഓടി വന്ന പൊലീസ് ശ്രമിച്ചത് ലാത്തിക്ക് അടിച്ചു വീഴ്‌ത്താൻ; സർവ്വ ശക്തിയുമെടുത്ത് ഓടിയത് ദർബാർ ഹാളിലേക്ക്; അവിടെ നിന്ന് നോർത്ത് ബ്ലോക്കിലുമെത്തി; ലക്ഷ്യമിട്ടത് മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ; പൊലീസ് പ്രതികാരം തീർത്തത് ലാത്തി കൊണ്ട് വയറിന് കുത്തി; സെക്രട്ടറിയേറ്റിൽ നുഴഞ്ഞു കയറിയ സാഹസികത ശിൽപ ഓർത്തെടുക്കുമ്പോൾ

തിരുവഞ്ചൂരും സതീഷനും എത്തിയപ്പോൾ ശ്രദ്ധ സമര പന്തലിലായി; തക്കം നോക്കി ഉയരം കുറഞ്ഞ മതിലിൽ പിടിച്ച് കയറി ചാടി സെക്രട്ടറിയേറ്റ് വളപ്പിലെത്തിയത് അതിവേഗം; ഓടി വന്ന പൊലീസ് ശ്രമിച്ചത് ലാത്തിക്ക് അടിച്ചു വീഴ്‌ത്താൻ; സർവ്വ ശക്തിയുമെടുത്ത് ഓടിയത് ദർബാർ ഹാളിലേക്ക്; അവിടെ നിന്ന് നോർത്ത് ബ്ലോക്കിലുമെത്തി; ലക്ഷ്യമിട്ടത് മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ; പൊലീസ് പ്രതികാരം തീർത്തത് ലാത്തി കൊണ്ട് വയറിന് കുത്തി; സെക്രട്ടറിയേറ്റിൽ നുഴഞ്ഞു കയറിയ സാഹസികത ശിൽപ ഓർത്തെടുക്കുമ്പോൾ

എം മനോജ് കുമാർ

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ അതീവ സുരക്ഷാ മേഖലയിൽ കടന്ന് കയറി മുദ്രാവാക്യം വിളിച്ച് കെഎസ്‌യു സംസ്ഥാന നേതാവ് ശിൽപ്പ. പ്രതിഷേധം മുന്നിൽ കണ്ട് സെക്രട്ടേറിയറ്റ് പരിസരത്ത് ഒരുക്കിയ സുരക്ഷാ സംവിധാനങ്ങളെല്ലാം വെല്ലുവിളിച്ചാണ് ശിൽപ്പ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിരിക്കുന്ന നോർത്ത് ബ്ലോക്കിന് താഴെ എത്തി മുദ്രാവാക്യം വിളിച്ചത്. അപ്രതീക്ഷിത നീക്കത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരും പകച്ചു പോയി. കെഎസ്‌യു സംസ്ഥാന നേതാവും അരിമ്പൂർ ഗ്രാമപഞ്ചായത്ത് അംഗവുമാണ് ശിൽപ്പയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സമരത്തിലെ നാടകീയ നീക്കങ്ങൾ ശിൽപ ഓർത്തെടുക്കുകയാണ്.

യൂണിവേഴ്‌സിറ്റി കോളേജിലെ അതിക്രമങ്ങളിലും പരീക്ഷാ ക്രമക്കേട് അടക്കമുള്ള ആരോപണങ്ങളിലും സമഗ്ര അന്വേഷണവും നടപടിയും ആവശ്യപ്പെട്ടാണ് കെഎസ്‌യു സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്നത്. പ്രതിഷേധക്കാർ സെക്രട്ടേറിയറ്റിന് അകത്ത് കയറാൻ ഇടയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിരുന്നതിനാൽ പതിവിലേറെ സുരക്ഷയാണ് സെക്രട്ടേറിയറ്റിലും പരിസരത്തും ഒരുക്കിയിരുന്നത്. ഇതിനിടെയാണ് ശിൽപ്പയുടെ നേതൃത്വത്തിൽ മൂന്ന് വനിതകൾ ഉൾപ്പെട്ട അഞ്ച് അംഗ സംഘം മതിൽ ചാടിക്കടന്ന് സെക്രട്ടേറിയറ്റിനകത്ത് കയറി പ്രതിഷേധിച്ചത്.

സമരപ്പന്തലിൽ തിരുവഞ്ചൂർ രാധാകൃഷ്ണനും വിഡി സതീശനും അടക്കമുള്ള നേതാക്കളെത്തി ശ്രദ്ധ അവിടേക്ക് മാറിയപ്പോഴാണ് സമരപ്പന്തലിന് സമീപം നിന്ന ശിൽപ്പയും സംഘവും സെക്രട്ടേറിയറ്റിന്റെ മതിൽ ചാടുന്നത്. മുദ്രാവാക്യം വിളിച്ച് ഓടിയടുക്കുന്ന പ്രതിഷേധക്കാരെ കണ്ട് അമ്പരന്ന സുരക്ഷാ ജീവനക്കാർ തടയാൻ ശ്രമിച്ചു. പ്രതിഷേധക്കാരിൽ ചിലരെ ദർബാർഹാളിന് സമീപം വച്ച് പിടികൂടുകയായിരുന്നു. എന്നാൽ സുരക്ഷാ വലയം ഭേദിച്ച് നോർത്ത് ബ്ലോക്കിലേക്ക് ഓടിയെത്തിയ ശിൽപ്പ മുഖ്യമന്ത്രിയുടെ ഓഫീസിന് താഴെ എത്തി മുദ്രാവാക്യം വിളിച്ചു. മുഖ്യമന്ത്രിയും മന്ത്രിസഭായോഗം നടക്കുന്നതിനാൽ മന്ത്രിമാരെല്ലാരും നോർത്ത് ബ്ലോക്കിൽ തന്നെ ഉണ്ടായിരുന്നു.

സമരത്തെ കുറിച്ച് ശിൽപ പ്രതികരിക്കുന്നത് ഇങ്ങനെ: യൂണിവേഴ്സിറ്റി കോളേജിൽ നടന്ന എല്ലാ പരീക്ഷാ ക്രമക്കേടുകളും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു കെഎസ് യു സെക്രട്ടറിയേറ്റ് ധർണ്ണ തുടരുകയാണ്. ഇന്നലെ ലാത്തിച്ചാർജ്ജ് മാത്രം പോരാ സെക്രട്ടറിയേറ്റിൽ തന്നെ അതിക്രമിച്ച് കയറാൻ അതിനാൽ തീരുമാനം എടുത്തിരുന്നു. ഭീകര മർദ്ദനം തന്നെ പ്രതീക്ഷിച്ചാണ് കയറിയത്. സെക്രട്ടറിയേറ്റിലെ താഴ്ന്ന ഒരു മതിൽ ഞങ്ങൾ കണ്ടുവെച്ചിരുന്നു. ആൺകുട്ടികളെ തടയാൻ പുരുഷ പൊലീസ് സന്നദ്ധമായിരുന്നു. പക്ഷെ വനിതാ പൊലീസ് എണ്ണത്തിൽ കുറവായിരുന്നു.

ഞാൻ മതിലിൽ പിടിച്ചു കയറി. പെട്ടെന്ന് തന്നെ സെക്രട്ടറിയേറ്റ് വളപ്പിൽ കാലുകുത്തി. പൊലീസ് ഓടിവന്നു. എന്നെ ലാത്തികൊണ്ട് മർദ്ദിക്കാനാണ് ശ്രമിച്ചത്. തടയാൻ അവർക്ക് കഴിഞ്ഞില്ല. സർവശക്തിയും എടുത്ത് ഞാൻ ദർബാർ ഹാളിനു മുന്നിലേക്ക് ഓടി. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലേക്ക് ഓടിക്കയറാൻ എന്തെങ്കിലും പഴുതുകൾ ഉണ്ടോ എന്നാണ് നോക്കിയത്. അതിന്നിടയിൽ പുരുഷ പൊലീസുകാർ ലാത്തികൊണ്ട് എന്റെ വയറിൽ കുത്തിയിരുന്നു. വനിതാ പൊലീസുകാർ എന്നെ പിടിക്കാനുള്ള ശ്രമത്തിൽ എന്റെ വയറിനു താഴെ ചവിട്ടുകയും ചെയ്തിട്ടുണ്ട്. ഈ വേദന ഇപ്പോഴും വിട്ടുമാറിയിട്ടില്ല-ശില്പ പറയുന്നു.

കെ എസ് യു പ്രതിഷേധം ഭയന്ന് വൻ പൊലീസ് സംഘം സെക്രട്ടറിയേറ്റിന്റെ നാലു കവാടങ്ങളിലും നിലയുറപ്പിച്ചിരിക്കെയാണ് ശില്പയടക്കമുള്ള കെഎസ് യു നേതാക്കൾ സെക്രട്ടറിയേറ്റ് വളപ്പിൽ കടന്നത്. യൂണിവേഴ്‌സിറ്റി കോളേജിലെ അക്രമങ്ങൾക്കെതിരെയുള്ള പ്രതിഷേധം കടുപ്പിക്കുകയാണ് കെഎസ് യു. കെഎസ്‌യു പ്രസിഡന്റ് കെഎം അഭിജിത്തിന്റെ നിരാഹാരം തുടരുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP