Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രായപൂർത്തിയാവാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; ഓക് ലന്റിൽ സിഖ് പുരോഹിതൻ കുറ്റക്കാരനെന്ന് കോടതി; ഇന്ത്യക്കാരാനായ പുരോഹിതനെ ജയിൽ ശിക്ഷക്ക് ശേഷം നാടുകടത്തും

പ്രായപൂർത്തിയാവാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; ഓക് ലന്റിൽ സിഖ് പുരോഹിതൻ കുറ്റക്കാരനെന്ന് കോടതി; ഇന്ത്യക്കാരാനായ പുരോഹിതനെ ജയിൽ ശിക്ഷക്ക് ശേഷം നാടുകടത്തും

പ്രായപൂർത്തിയാവാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ ഇന്ത്യക്കാരാനായ സിഖ് പുരോഹിതൻ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. സാജൻ സിങ് എന്ന് പേരുള്ള സിഖ് വംശജനെയാണ് തടവ് ശിക്ഷക്ക് ശേഷം നാട് കടത്താൻ ഉത്തരവിട്ടത്. ഓക്ലന്റ് ഡിസ്ട്രിക്ട് കോടതിയാണ് ഉത്തരവിട്ടത്.

2017 ലാണ് കേസിനാസ്പദമായ സംഭവം. പന്ത്രണ്ടും എട്ടും വയസ് പ്രായമുള്ള കുട്ടികളെ ഗുരുദ്വാരയിൽ വച്ച്് ശരിരഭാഗങ്ങളിൽ സ്പർശിക്കുകയും ലൈംഗിക ചൂഷണം നടത്തിയെന്നുമാണ് ആരോപണം. സിഖ് സംസ്‌കാരം, പഞ്ചാബി ഭാഷ, പരമ്പരാഗത സംഗീതം എന്നിവയെക്കുറിച്ച് അറിയാൻ കുട്ടികൾ ഗുരുദ്വാരകളിലെ ക്ലാസുകളിൽ പങ്കെടുമ്പോഴായിരുന്നു സംഭവം.ഗുരുദ്വാരയിലെ കാര്യങ്ങളിൽ സഹായമാവശ്യപ്പെട്ട സിങ് കുട്ടികളെ ദുരുപയോഗം ചെയ്യുകയായിരുന്നുവെന്ന് മാതാപിതാക്കൾ പറയുന്നു.

ഇപ്പോൾ ജാമ്യത്തിൽ വിട്ട പുരോഹിത് സെപ്റ്റംബറോടെ ശിക്ഷ വിധിക്കം. ശിക്ഷാ കാലാവധിക്ക് ശേഷം ഇയാളെ ഇന്ത്യയിലേക്ക് നാടുകടത്തിയേക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP