Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

താൻ ബൈസെക്ഷ്വൽ ആണെന്ന ഭാര്യയുടെ വെളിപ്പെടുത്തൽ വിവാഹത്തിനു ശേഷം; ഭാര്യയ്ക്കും തനിക്കും ഒരുപോലെ പ്രണയിക്കാൻ കഴിയുന്ന യുവതിയെ കണ്ടെത്തിയത് ഡേറ്റിങ് ആപ്പിലൂടെ; സ്‌കൂൾ പഠനകാലത്ത് പ്രണയിച്ചു വിവാഹം കഴിച്ച ദമ്പതികൾ ഒരുമിച്ച് മറ്റൊരാളെ വിവാഹം കഴിക്കാൻ ഒരുങ്ങുന്നതോട മുഖം തിരിച്ച് ബന്ധുക്കളും

താൻ ബൈസെക്ഷ്വൽ ആണെന്ന ഭാര്യയുടെ വെളിപ്പെടുത്തൽ വിവാഹത്തിനു ശേഷം; ഭാര്യയ്ക്കും തനിക്കും ഒരുപോലെ പ്രണയിക്കാൻ കഴിയുന്ന യുവതിയെ കണ്ടെത്തിയത് ഡേറ്റിങ് ആപ്പിലൂടെ; സ്‌കൂൾ പഠനകാലത്ത് പ്രണയിച്ചു വിവാഹം കഴിച്ച ദമ്പതികൾ ഒരുമിച്ച് മറ്റൊരാളെ വിവാഹം കഴിക്കാൻ ഒരുങ്ങുന്നതോട മുഖം തിരിച്ച് ബന്ധുക്കളും

മറുനാടൻ മലയാളി ബ്യൂറോ

കാൻബറ: റോസി ഹേലിയും ടൈ ഹേലിയും വിവാഹിതരാകുന്നത് സെപ്റ്റംബർ 2014 നാണ്. സ്‌കൂൾ പഠനകാലത്ത് തന്നെ പ്രണയത്തിലായ രണ്ടു പേരും സന്തോഷകരമായ ദാമ്പത്യ ജീവിതം നയിച്ചുവരുന്നതിനിടെയാണ് റോസി താൻ ബൈസെക്ഷ്വൽ ആണെന്ന കാര്യം ഭർത്താവിനോട് പറയുന്നത്. സ്ത്രീകളോടും തനിക്ക് പ്രേമം തോന്നുന്നു. ഞെട്ടിക്കുന്ന വാർത്ത കേട്ട ടൈ പക്ഷേ തങ്ങളുടെ ബന്ധത്തിൽ നിന്ന് പിന്മാറാൻ ആയിരുന്നില്ല മറിച്ച് റോസിക്ക് സ്വന്തം ശരീരത്തെ അറിയുവാനും മനസ്സിലാക്കുവാനും സ്വയം കണ്ടെത്തുന്നതിനും അവസരം ഒരുക്കുവാനുമാണ് തയ്യാറായത്. രണ്ടു പേർക്കും ഒരുപോലെ പ്രേമിക്കാവുന്ന ഒരു സ്ത്രീയെ കണ്ടെത്തുകയായി പിന്നീട് അവരുടെ ലക്ഷ്യം. ഡേറ്റിങ്ങ് ആപ്പ് ആയ ടിൻഡറിൽ നിന്നും മെയ്‌ 2018 ന് ദമ്പതികൾ കെനേഷിയ പെറ്റി എന്ന യുവതിയെ പരിചയപ്പെട്ടു. ആ പരിചയപ്പെടൽ ഒരു വഴിത്തിരിവായി മാറുകയായിരുന്നു.

ആഴ്‌ച്ചകളോളും പെറ്റിയുമായി സംസാരിച്ചതിന് ശേഷം റോസിയും ടെയ്ലറും തനിയെ പെറ്റിയോടൊപ്പം സമയം ചിലവഴിക്കുകയും ചെയ്തു. അതിനു ശേഷമാണ് ഒരുമിച്ച് ജീവിക്കുവാൻ മൂവരും തീരുമാനിക്കുന്നത്. തങ്ങളുടെ പോളിഅമറസ് (ഒരേ സമയം ഒന്നിലധികം വ്യക്തികളോട് പരസ്പര സമ്മതത്തോടെ പ്രണയത്തിൽ ഏർപ്പെടുന്നത്)ബന്ധത്തിൽ മൂന്നു പേരും സന്തുഷ്ടരാണ്. സമൂഹം അംഗീകരിക്കുകയും സാധാരണമെന്ന് കാണുകയും ചെയ്യുന്ന പ്രണയബന്ധങ്ങളെക്കാൾ സ്നേഹവും സുരക്ഷിതത്വവും ഇവിടെ ലഭിക്കുന്നുണ്ടെന്നും തങ്ങൾക്ക് പരസ്പരം മനസ്സിലാക്കാൻ ആകുന്നുണ്ടെന്നും ഇവർ പറയുന്നു.

പക്ഷേ ഹേലി ദമ്പതികളുടെയോ പെറ്റിയുടെയോ കുടുംബാംഗങ്ങൾ ഇവരുടെ ബന്ധത്തിൽ തൃപ്തരല്ല. പക്ഷേ കുടുംബങ്ങളുടെ എതിർപ്പിനെ മറികടന്ന് പെറ്റിയെ വിവാഹം കഴിക്കുന്നതിനാണ് ദമ്പതികളുടെ തീരുമാനം. 2020 ലായിരിക്കും വിവാഹം. പോളിഅമറസ് വിവാഹങ്ങൾക്ക് പക്ഷേ ഓസ്ട്രേലിയയിൽ നിയമസാധുത ഇല്ല. ഒരു വ്യക്തിക്ക് രാജ്യത്തെ ഫാമിലി ലോ ആക്ട് ഒന്നിലധികം പങ്കാളികളെ അനുവദിക്കുന്നില്ല. തങ്ങളെ throuple എന്നാണ് മൂവരും വിശേഷിപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP