Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യൂത്ത് ഫോറം റയ്യാൻ സോണും ഇൻഡസ്ട്രിയൽ ഏരിയയും സംയുക്തമായി സംഘടിപ്പച്ച് ചർച്ചാസദസ്സ് ശ്രദ്ധേയമായി

യൂത്ത് ഫോറം റയ്യാൻ സോണും ഇൻഡസ്ട്രിയൽ ഏരിയയും സംയുക്തമായി സംഘടിപ്പച്ച് ചർച്ചാസദസ്സ് ശ്രദ്ധേയമായി

ദോഹ : യുവസമൂഹം സോഷ്യൽ മീഡിയ ഉപയോഗം സാമൂഹിക മാറ്റത്തിനുതകും വിധം ക്രിയാത്മകക്കണമെന്നു ഡോ :താജ് ആലുവ അഭിപ്രായപ്പെട്ടു .യൂത്ത് ഫോറം റയ്യാൻ സോണും ഇൻഡസ്ട്രിയൽ ഏരിയയും സംയുക്തമായി സംഘടിപ്പിച്ച ' സോഷ്യൽ മീഡിയ സംവാദങ്ങളും ബന്ധങ്ങളും 'ചർച്ചാ സദസ്സിൽ സംസാരിക്കുയായിരുന്നു അദ്ദേഹം.

ഇന്ത്യയിൽ പോലും പ്രതിപക്ഷ സ്വരങ്ങൾ ഇല്ലാതെയാക്കപ്പെടുന്ന സാഹചര്യത്തിൽ , ഇന്ത്യയിലും പുറത്തും സമീപകാലത്തുണ്ടായ സോഷ്യൽ മീഡിയ മൂവ്‌മെന്റുകളിലൂടെ രൂപപ്പെട്ടുവന്ന മുന്നേറ്റങ്ങളും , സോഷ്യൽ മീഡിയയിലെ ക്രിയാത്മകമായ ഇടപെടലുകളും നവസാമൂഹിക മാറ്റത്തിനുതകുമെന്നു അദ്ദേഹം കൂട്ടിച്ചേർത്തു..

സോഷ്യൽ മീഡിയയിലെ വ്യത്യസ്തങ്ങളായ ചതിക്കുഴികളെ തിരിച്ചറികായും, സത്യസന്ധമായ ആശയവിനിമയങ്ങൾ,ഗവേഷണം, വിദ്യാഭ്യാസം, സാമൂഹിക-സാമ്പത്തിക ഉന്നമനം ,ഹൃദ്യമായ മാനുഷിക ബന്ധങ്ങൾ എന്നിവയ്ക്കായി സോഷ്യൽ മീഡിയയെ പ്രയോജനപ്പെടുത്തുകയും വേണം .

യൂത്ത് ഫോറം റയ്യാൻ സോൺ വൈസ് പ്രെസിഡന്റ് അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ച പരിപാടിയിൽ,യൂത്ത് ഫോറം ഇൻഡസ്ട്രയിൽ ഏരിയ പ്രസിഡണ്ട് റിയാസ് മോഡറേറ്ററായിരുന്നു. റംസി,ഖലീൽ, ജൈസൽ,എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു .ജിഷിന് അബൂബക്കർ സമാപനം നിർവഹിച്ചു.റയ്യാൻ സോണൽ സെക്രെട്ടറി, ഷെറിൻ കെ മുഹമ്മദ് ,അബ്ദുൽ ഷുക്കൂർ സി, മുഹമ്മദ് ആസാദ്,യാസിർ, ഷഫീഖ് എന്നിവർ നേതൃത്വം നൽകി .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP