Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊല്ലും കൊലയും തൊഴിലാക്കിയ പൊലീസുകാരെ സർവീസിൽ നിന്ന് പിരിച്ചു വിടേണ്ടത് അനിവാര്യം; ജയിലിലെത്തിച്ച പ്രതികളുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച വിവരങ്ങൾ രജിസ്റ്ററിൽ രേഖപ്പെടുത്തണം; മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷന്റെ നിർദ്ദേശങ്ങൾ നെടുങ്കണ്ടം കസ്റ്റഡി മരണത്തിന്റെ പശ്ചാത്തലത്തിൽ നടത്തിയ പൊലീസ് സ്‌റ്റേഷൻ സന്ദർശനത്തിന് ശേഷം

കൊല്ലും കൊലയും തൊഴിലാക്കിയ പൊലീസുകാരെ സർവീസിൽ നിന്ന് പിരിച്ചു വിടേണ്ടത് അനിവാര്യം; ജയിലിലെത്തിച്ച പ്രതികളുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച വിവരങ്ങൾ രജിസ്റ്ററിൽ രേഖപ്പെടുത്തണം; മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷന്റെ നിർദ്ദേശങ്ങൾ നെടുങ്കണ്ടം കസ്റ്റഡി മരണത്തിന്റെ പശ്ചാത്തലത്തിൽ നടത്തിയ പൊലീസ് സ്‌റ്റേഷൻ സന്ദർശനത്തിന് ശേഷം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കസ്റ്റഡി മരണങ്ങൾ കേരളത്തിൽ തുടർക്കഥയാകുന്ന സാഹചര്യത്തിൽ ഇത്തരം പ്രവർത്തികൾ ചെയ്യുന്ന പൊലീസുകാരെ സർവീസിൽ നിന്ന് പിരിച്ചു വിടണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്. പ്രതികളെ ലോക്കപ്പിൽ വെച്ച് മർദ്ദിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ കണക്കിലെടുത്ത് കുറ്റക്കാരായ പൊലീസുകാർക്കെതിരെ മാതൃകാപരമായ ശിക്ഷണനടപടികൾ സ്വീകരിക്കാൻ തയ്യാറാകണമെന്ന് അദ്ദേഹം കേരളസർക്കാരിന് നിർദ്ദേശം നൽകി. സാമ്പത്തിക തട്ടിപ്പ് കേസിൽ റിമാന്റിലായ രാജ് കുമാർ നെടുങ്കണ്ടം പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ മരിച്ചതിന്റെ പശ്ചാത്തലത്തിൽ പീരുമേട് സബ്ജയിലിലും നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലും അദ്ദേഹം സന്ദർശനം നടത്തിയിരുന്നു. അതിന് ശേഷം ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നൽകിയ നിർദ്ദേശത്തിലാണ് ഇക്കാര്യം പറഞ്ഞത്. 


ജയിലിൽ പ്രവേശിപ്പിക്കുന്നവരുടെ ആരോഗ്യനിലയും ശാരീരികസ്ഥിതിയും രേഖപ്പെടുത്തുന്ന ഒരു ആധികാരിക രജിസ്റ്റർ പീരുമേട് സബ്ജയിലിൽ ഇല്ലെന്ന് കമ്മീഷൻ കണ്ടെത്തിയിരുന്നു. ഏതെങ്കിലും കേസുമായി ബന്ധപ്പെട്ട് ജയിലിൽ എത്തിക്കുന്ന പ്രതിയുടെ ആ സമയത്തെ ശാരീരികാവസ്ഥയും ആരോഗ്യസ്ഥിതിയും പരുക്കുകളും പരിശോധിച്ച് പ്രതിയോട് നേരിട്ട് സംസാരിച്ച് വിവരങ്ങൾ രേഖപ്പെടുത്താൻ ഒരു രജിസ്റ്റർ ജയിലിൽ സൂക്ഷിക്കണമെന്നൊരു വ്യവസ്ഥ നിലവിലുണ്ട്. ജയിൽ ഉദ്യോഗസ്ഥർ രജിസ്റ്ററിലെ ഉള്ളടക്കം സ്വതന്ത്രമായി രേഖപ്പെടുത്തണം. കൂടാതെ രജിസ്റ്ററിന്റെ കൃത്യത ഉയർന്ന ഉദ്യോഗസ്ഥർ പരിശോധിച്ച് ഉറപ്പാക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്. ജയിലിൽ കൊണ്ടുവരുന്ന സമയത്ത് പ്രതികളെ ഡോക്ടർ കൃത്യമായി പരിശോധിച്ച് രോഗവിവരങ്ങളും പരുക്കുകളും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ജയിൽ ഉദ്യോഗസ്ഥർ ഉറപ്പാക്കണമെന്നും മെഡിക്കൽ പരിശോധനക്ക് എത്തിക്കുന്നവരെ ഡോക്ടർമാർ കൃത്യമായി പരിശോധിച്ച് നിഷ്പക്ഷമായി റിപ്പോർട്ട് തയ്യാറാക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

1129 പൊലീസ് ഉദ്യോഗസ്ഥർ ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവർക്കെതിരെ കേരള പൊലീസ് ആക്റ്റിലെ സെക്ഷൻ 86 അനുസരിച്ച് നടപടിയെടുക്കാൻ മനുഷ്യാവകാശ കമ്മീഷൻ ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിരുന്നു. ഈ ഉത്തരവിൽ സ്വീകരിച്ച നടപടികൾ അടിയന്തരമായി അറിയിക്കണമെന്ന് കഴിഞ്ഞ മാസം കമ്മീഷൻ പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP