Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അമല പോൾ പണത്തിനും കച്ചവടത്തിനും വേണ്ടി എന്തും ചെയ്യുന്നവൾ എന്ന് തമിഴ് സാമൂഹിക പ്രവർത്തക; ആടൈയിലെ നഗ്ന രംഗങ്ങൾ തമിഴ് യുവാക്കളെ സ്വാധീനിക്കും എന്നും പ്രിയ രാജേശ്വരി; ആടൈയുടെ പ്രദർശനം തടയാനും ആഹ്വാനം

അമല പോൾ പണത്തിനും കച്ചവടത്തിനും വേണ്ടി എന്തും ചെയ്യുന്നവൾ എന്ന് തമിഴ് സാമൂഹിക പ്രവർത്തക; ആടൈയിലെ നഗ്ന രംഗങ്ങൾ തമിഴ് യുവാക്കളെ സ്വാധീനിക്കും എന്നും പ്രിയ രാജേശ്വരി; ആടൈയുടെ പ്രദർശനം തടയാനും ആഹ്വാനം

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: പ്രദർശനത്തിനെത്തും മുമ്പ് തന്നെ അമല പോളിന്റെ അഭിനയത്തികവ് സംബന്ധിച്ച് ഏറെ ചർച്ചകൾക്ക് വഴിതെളിച്ച സിനിമയാണ് തമിഴ് ചിത്രമായ ആടൈ. അമല പോൾ അർദ്ധനഗ്നയായി അഭിനയിക്കുന്ന സീനുകൾ ഉൾപ്പെടെയുള്ള സിനിമയുടെ പോസ്റ്ററുകളും ടീസറും പുറത്തു വന്നതോടെ ചീത്രീകരണ വേളയിലെ അനുഭവങ്ങൾ പങ്ക് വെച്ച് താരവും രംഗത്ത് വന്നിരുന്നു. ചിത്രത്തിന് നേരത്തെ എ സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. വെള്ളിയാഴ്‌ച്ച ചിത്രം പ്രദർശനത്തിനെത്താനിരിക്കെ ഇതിന്റെ പ്രദർശനം തടയണം എന്നാവശ്യപ്പെട്ട് സാമൂഹിക പ്രവർത്തക രംഗത്തെത്തി.

ആടൈ യ്ക്ക് വിലക്ക്ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് തമിഴ് രാഷ്ട്രീയനേതാവും സാമൂഹ്യപ്രവർത്തകയുമായ പ്രിയ രാജേശ്വരിയാണ് രംഗത്തെത്തിയത്. ചിത്രത്തിൽ നഗ്‌ന രംഗങ്ങൾ തമിഴ് യുവാക്കളെ സ്വാധീനിക്കുമെന്നും ഇത് സ്ത്രീകൾക്ക് നേരെയുള്ള ആക്രമണങ്ങൾ വർധിപ്പിക്കുമെന്നും പ്രിയ ആരോപിച്ചു. ഇതരസംസ്ഥാനത്തുനിന്നും വരുന്ന അമല പോളിന് തമിഴ് സംസ്‌കാരം എന്തെന്ന് അറിയില്ലെന്നും അവരുടെ ലക്ഷ്യം പണം മാത്രമാണെന്നുമാണ് പ്രിയയുടെ ആരോപണം. അമല പോളിന് എതിരെയും ചിത്രത്തിനെതിരെയും പ്രിയ ഡി.ജി.പിക്ക് പരാതി നൽകി.

തമിഴ് സംസ്‌കാരത്തെപറ്റി യാതൊന്നും അറിയാത്ത നടിയാണ് അമല. അവർ മറ്റൊരു സംസ്ഥാനത്തു നിന്നുമാണ് ഇവിടെ വരുന്നത്. തമിഴ് പെൺകുട്ടികളെപറ്റിയും അവർക്ക് അറിയില്ല. പണത്തിനു വേണ്ടിയും കച്ചവടത്തിനുവേണ്ടിയും അമല എന്തും ചെയ്യുമെന്നും പ്രിയ ആരോപിച്ചു. ഇങ്ങനെയൊരു സാഹചര്യത്തിൽ ഇത്തരം സിനിമകൾ നാടിന് ആവശ്യമില്ല. അതിപ്പോൾ എത്ര നല്ല കഥയാണെന്നു പറഞ്ഞാലും. ഇത് തടയാൻ ആളുകൾ മുന്നോട്ടുവരണമെന്നും അവർ ആവശ്യപ്പെട്ടു.

അമല പോളിനെ നായികയാക്കി രത്‌നകുമാർ ആണ് ചിത്രം സംവിധാനം ചെയ്തത്. കാർത്തിക് കണ്ണൻ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ഗായകൻ പ്രദീപ് കുമാറാണ്. ചിത്രം ഒരു ഡാർക്ക് കോമഡിയായിരിക്കുമെന്നും അമലയ്ക്ക് ജോഡിയുണ്ടാകില്ലെന്നും നേരത്തെ തന്നെ സംവിധായകൻ വ്യക്തമാക്കിയിരുന്നു.

അസാധാരണ തിരക്കഥയാണ് ആടൈയുടേതെന്നും മനുഷ്യവികാരങ്ങളുടെ പല അവസ്ഥാന്തരങ്ങളെ അഭിനേതാവ് എന്ന നിലയിൽ ഈ ചിത്രത്തിലൂടെ കൊണ്ടു വരാനാകുമെന്നു വിശ്വസിക്കുന്നുവെന്നും അമലാപോൾ നേരത്തെ പറഞ്ഞിരുന്നു. അതേസമയം ചിത്രം വെള്ളിയാഴ്ച തിയേറ്ററുകളിൽ എത്തുമെന്നും അണിയറ പ്രവർത്തകർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP