Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മിസ് മലയാളി യുഎസ്എ', 'മിസ്റ്റർ മലയാളി യുഎസ്എ' മത്സരങ്ങൾക്കായി ഹൂസ്റ്റൺ ഒരുങ്ങുന്നു

മിസ് മലയാളി യുഎസ്എ', 'മിസ്റ്റർ മലയാളി യുഎസ്എ' മത്സരങ്ങൾക്കായി ഹൂസ്റ്റൺ ഒരുങ്ങുന്നു

ജീമോൻ റാന്നി

ഹൂസ്റ്റൺ: അമേരിക്കയുടെ സാംസ്‌കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന ഹൂസ്റ്റണിൽ വച്ച് നടത്തപെടുന്ന 'മിസ് മലയാളി യുഎസ്എ 2019 & മിസ്റ്റർ മലയാളി യുഎസ്എ 2019' സൗന്ദര്യ മത്സരങ്ങൾ ഒരു ചരിത്ര സംഭവമാക്കി മാറ്റുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നുവെന്നു സംഘാടകയും ഹൂസ്റ്റണിലെ സാംസ്‌കാരിക കലാവേദികളിലെ നിറസാന്നിധ്യവുമായ ലക്ഷ്മി പീറ്റർ അറിയിച്ചു.

ഒക്ടോബർ 26 നു ശനിയാഴ്ച വൈകുന്നേരം 5 മുതൽ സെന്റ് ജോസഫ് ഹാളിൽ (303, Present Street, Missouri City, TX 77489) വച്ച് നടത്തപെടുന്ന ഈ സൗന്ദര്യ മത്സരത്തോടനുബന്ധിച്ചു ഒരുക്കുന്ന വര്ണപ്പകിട്ടാർന്ന നൃത്ത സംഗീത കലാ പരിപാടികൾ കാണികളെ ആനന്ദ നിർവൃതിലാക്കുമെന്നും ലക്ഷ്മി പറഞ്ഞു.

2018 ഏപ്രിൽ 28 നു ഹൂസ്റ്റണിൽ വച്ചു നടത്തിയ 'മിസ് മലയാളി 2018' വൻ വിജയമാകുകയും ദേശീയ ശ്രദ്ധ ആകർഷിക്കുകയും ചെയ്തിരുന്നു. ഈ വർഷം പുരുഷ വിഭാഗത്തിനും അവസരം നൽകി 'മിസ്റ്റർ മലയാളി യുഎസ്എ' യും ഒരുക്കി മൽസരങ്ങൾക്കു പുത്തൻ മാനം നല്കിയിരിക്കുയാണ്.

13 വയസ്സ് മുതലുള്ള വിവിധ പ്രായത്തിലുള്ളവർക്കായി ഒരുക്കിയിരിക്കുന്ന വിവിധ മൽസരങ്ങൾ ഈ പരിപാടിയെ വേറിട്ടതാക്കുന്നു.

ഫൈനൽ മത്സര വിജയികൾക്ക് ട്രോഫികളും ക്യാഷ് അവാർഡുകളുമാണ് കാത്തിരിക്കുന്നത്. ഓഡിഷൻ ഉടൻ തന്നെ ആരംഭിക്കുന്നതാണ്. തെരഞ്ഞെടുക്കപ്പെടുന്ന 20 മൽസരാർത്ഥികൾ ഫൈനലിൽ സെന്റ് ജോസഫ് വേദിയിൽ മാറ്റുരയ്ക്കുന്നതാണ്. 'കേരള വിത്ത് എ ട്വിസ്‌റ്' റൗണ്ട്, പാനൽ ജഡ്ജിമാരുടെ ചോദ്യ റൗണ്ട് തുടങ്ങിയവ മത്സരത്തെ ഉന്നത നിലവാരത്തിലെത്തിക്കും.

തെന്നിന്ത്യൻ സിനിമകളിൽ കൂടെ മലയാളി മനസ്സുകളിൽ ഇടം നേടിയ പ്രശസ്ത സിനിമ താരം മനിയ നായിഡു സെലിബ്രിറ്റി ജഡ്ജ് ആയുള്ള ജഡ്ജിങ് പാനലിൽ അവാർഡ് ജേതാവും മലയാള പിന്നണി ഗായകനുമായ വില്യം ഐസക്, ബോളിവുഡ് ഗാന രചയിതാവും ഡിജെ യുമായ ദോളി ദീപ് തുടങ്ങി അമേരിക്കയിൽ വിവിധ തലങ്ങളിൽ ശ്രദ്ധേയരായ പ്രമുഖരാണ് അണിനിരക്കുന്നത്.

മൽസരങ്ങളിൽ പങ്കെടുക്കുന്നവർക്കു ആവശ്യമായ കോച്ചിങ് സംഘാടകർ നൽകുന്നതാണ്. 'മിസ്റ്റർ മലയാളീ' മത്സരത്തിന് ഡോ.അബ്ദുള്ള കുദ്രെത്, സിൽവി വർഗീസ് (ഫാഷൻ) ഷീബ ജേക്കബ് ( പേഴ്‌സണാലിറ്റി) എന്നിവർ കോച്ചിങ്ങിനു നേതൃത്വം നൽകും.

ഐടി എൻജിനീയറായ ലക്ഷ്മി ഒരു ബഹുമുഖപ്രതിഭയാണ്. നല്ല ഒരു സ്റ്റേജ് എന്റർറ്റൈനറും ഭരതനാട്യം നർത്തകിയും പ്രശസ്തയായ ഗായികയുമാണ്. മിസ് മലയാളീ 2018, ദേശി സൂപ്പർസ്റ്റാർ 2019 തുടങ്ങിയ നിരവധി പരിപാടികൾ അവതരിപ്പിച്ചു ദേശീയ ശ്രദ്ധയാകർഷിച്ചു.

ആവേശകരമായ പ്രതികരണങ്ങളാണ് അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും 'മിസ് മലയാളി യുഎസ്എ' ഗ് 2019, 'മിസ്റ്റർ മലയാളി യുഎസ്എ 2019' മൽസരങ്ങൾക്കു ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും അവർ പറഞ്ഞു.

കൂടുതൽ വിവരങ്ങൾക്കു ബന്ധപ്പെടുക;
[email protected] OR 972 369 9184

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP