Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൈക്കുഞ്ഞും രണ്ടുകുട്ടികളുമായി സൗദിയിൽ നിന്നെത്തിയ സ്ത്രീയുടെ ബാഗേജിൽ പുതിയ ഹെഡ്‌ലാംപ് കണ്ടപ്പോൾ ആദ്യം സംശയം തോന്നിയില്ല; പതിവ് പരിശോധനയ്ക്കിടെ ഹെഡ്‌ലാമ്പിൽ നിന്ന് കണ്ടെത്തിയത് 14 ലക്ഷത്തിന്റെ സ്വർണം; റിയാദിൽ ജോലി ചെയ്യുന്ന ഭർത്താവ് കൊടുത്തയച്ചതെന്ന് മൊഴി; സമാനസംഭവത്തിൽ കരിപ്പൂരിൽ നിന്ന് വ്യാഴാഴ്ച മൂന്നുപേരിൽ നിന്ന് സ്വർണം പിടികൂടിയതും ഹെഡ്‌ലാമ്പിൽ നിന്ന്

കൈക്കുഞ്ഞും രണ്ടുകുട്ടികളുമായി സൗദിയിൽ നിന്നെത്തിയ സ്ത്രീയുടെ ബാഗേജിൽ പുതിയ ഹെഡ്‌ലാംപ് കണ്ടപ്പോൾ ആദ്യം സംശയം തോന്നിയില്ല; പതിവ് പരിശോധനയ്ക്കിടെ ഹെഡ്‌ലാമ്പിൽ നിന്ന് കണ്ടെത്തിയത് 14 ലക്ഷത്തിന്റെ സ്വർണം; റിയാദിൽ ജോലി ചെയ്യുന്ന ഭർത്താവ് കൊടുത്തയച്ചതെന്ന് മൊഴി; സമാനസംഭവത്തിൽ കരിപ്പൂരിൽ നിന്ന് വ്യാഴാഴ്ച മൂന്നുപേരിൽ നിന്ന് സ്വർണം പിടികൂടിയതും ഹെഡ്‌ലാമ്പിൽ നിന്ന്

ജംഷാദ് മലപ്പുറം

മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി കൈക്കുഞ്ഞുമായി സ്വർണം കടത്താൻ ശ്രമം. 14 ലക്ഷം രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച യുവതിയോടൊപ്പം കൈക്കുഞ്ഞും രണ്ടു മക്കളും ഉണ്ടായിരുന്നു. ഇവരുടെ ബാഗേജിലെ ഹെഡ്ലാമ്പിനുള്ളിൽ നിന്നാണ് എയർ കസ്റ്റംസ് ഇന്റലിജൻസ് സ്വർണം കണ്ടെത്തിയത്. സൗദിയിൽ നിന്നെത്തിയ സ്ത്രീക്ക് അവിടെ ജോലി ചെയ്യുന്ന ഭർത്താവ് കൊടുത്തയച്ചതാണെന്ന് ചോദ്യംചെയ്യലിൽ സ്ത്രീ എയർ കസ്റ്റംസ് ഇന്റലിജൻസിന് മൊഴി നൽകിയത്. ഇന്നു കരിപ്പൂർ വിമാനത്താവളത്തിൽ റിയാദിൽ നിന്നെത്തിയ മൂന്ന് പേരിൽ നിന്നായി 37.45 ലക്ഷം രൂപയുടെ 1165 ഗ്രാം സ്വർണം പിടികൂടിയിരുന്നു.

മൂന്നുപേരും ബാഗേജിലെ ഹെഡ്ലാമ്പിനുള്ളിലാണ് സ്വർണം കടത്താൻ ശ്രമിച്ചതെന്നതാണ് ശ്രദ്ധേയം. മൂന്നുപേരും ഒരേ കമ്പനിയുടെ ഒരേ കളർ ഹെഡ്ലാമ്പിനുള്ളലാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. മൂന്നുപേരുടെ ഹെഡ്ലാമ്പിനുള്ളിൽ ഏകദേശം 116 ഗ്രാം തൂക്കംവരുന്ന മൂന്നു സ്വർണ ബിസ്‌ക്കറ്റുകളാണ് ഒളിപ്പിച്ചിരുന്നത്. പാലക്കാട് തിരുവിഴാംകുന്ന് സ്വദേശി ഷംല ചെറക്കൽ, കോഴിക്കോട് കൊടുവള്ളി എളേറ്റിൽ സ്വദേശി മുഹമ്മദ് സാജിദ്, താമരശ്ശേരി പരപ്പൻപൊയിൽ, സ്വദേശി അനസ് കുന്നുമ്മൽ എന്നിവരെയാണ് സ്വർണവുമായി കസ്റ്റംസ് പിടിച്ചത്. ഇവർ സൗദി എയർലൈൻസ് വിമാനത്തിലാണ് കരിപ്പൂരിലെത്തിയത്. ബാഗേജിനുള്ളിൽ ഷംല, സാജിദ് എന്നിവരിൽ നിന്നും 14.98 ലക്ഷം രൂപ വില വരുന്ന 466 ഗ്രാം വീതവും അനസിൽ നിന്നും 7.49 ലക്ഷത്തിന്റെ 233 ഗ്രാമുമാണ് പിടിച്ചത്.

അതേ സമയം കൈക്കുഞ്ഞിനോടൊപ്പം ഏകദേശം പത്തും ആറും വയസ്സ് പ്രായമുള്ള രണ്ടുമക്കളുംകൂടിയ പാലക്കാട് തിരുവിഴാംകുന്ന് സ്വദേശി ഷംലയോടൊപ്പമുണ്ടായിരുന്നു. ഇവരുടെ ഭർത്താവ് സൗദിയിൽ തന്നെയാണ്. ഇവർ തനിച്ചാണു വന്നത്. സൗദിയിൽ ജോലിചെയ്യുന്ന ഭർത്താവാണ് സ്വർണം ഏൽപിച്ചതെന്നാണ് ഷംസ നൽകിയ മൊഴി. ഇതിന്റെ അടിസ്ഥാനത്തിൽ ഭർത്താവിനെ ചോദ്യംചെയ്യാൻ എയർ കസ്റ്റംസ് ഇന്റലിജൻസ് നാട്ടിലേക്കു വിളിപ്പിച്ചിട്ടുണ്ട്.

അതേ സമയം സൗദിയിൽനിന്നും യാത്രക്കാരൻ കൊണ്ടുവന്ന എമർജൻസി വിളക്കിനുള്ളിൽനിന്നും കഴിഞ്ഞ ദിവസം 80ലക്ഷം രൂപയുടെ സ്വർണം കരിപ്പൂരിൽനിന്നും പിടികൂടിയിരുന്നു. 2.4കിലോ തൂക്കംവരുന്ന സ്വർണമാണ് കരിപ്പൂരിലെ എയർകസ്റ്റംസ് വിഭാഗം പിടികൂടിയത്. സൗദി എയർലൈൻസ് വിമാനത്തിൽ ജിദ്ദയിൽനിന്നുമാണ് സ്വർണംകൊണ്ടുവന്നത്, ചുനങ്ങാട് മുള്ളത്തൂർ പുത്തൻ പീടികക്കൽ കാസിമാണ് സ്വർണവുമായി പിടിയിലായത്. എമർജെൻസി വിളക്കിനുള്ളിൽ 21 സ്വർണ ബിസ്‌ക്കറ്റുകളായാണ് 80ലക്ഷം രൂപയുടെ സ്വർണം ഒളിപ്പിച്ചിരുന്നത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസ് അധികൃതർ വിളിക്ക് പൊളിച്ചു പരിശോധിച്ചതോടെയാണ് സ്വർണം കണ്ടെത്തിയത്.

അതേ സമയം അടുത്തിടെ സൗദി അറേബ്യയിൽനിന്നുള്ള സ്വർണക്കടത്ത് കരിപ്പൂർ വഴി പിടികൂടിയിരുന്നില്ലെങ്കിലും ആഴ്ചകൾക്കു മുമ്പും സമാനമായി മറ്റൊരാളെ സ്വർണവുമായി കരിപ്പൂരിൽ പിടികൂടിയിരുന്നു.സൗദിയിൽ വ്യക്തിക്ക് കൈവശംവെക്കാവുന്ന സ്വർണത്തിന് പരിധി വന്നിരുന്നു, ഇതിനാൽതന്നെ അവിടെ നിന്നും കാര്യമായ സ്വർണക്കടത്ത് നടക്കാത്തതിനിടെയാണ് സൗദിയിലെ ജിദ്ദയിൽനിന്നും കരിപ്പൂർ വഴി 40ലക്ഷത്തോളം രൂപയുടെ സ്വർണം കടത്താനുള്ള ശ്രമം കഴിഞ്ഞ ജൂൺ അവസാന വാരം പിടികൂടിയിരുന്നത്.അതും ട്രോളി ബാഗിന്റെ കൈപ്പിടി രണ്ടും സ്വർണമാക്കി മാറ്റിയാണ് കടത്താൻ ശ്രമിച്ചത്. 1.298 കിലോ തൂക്കംവരുന്ന സ്വർണമായിരുന്നു ട്രോളി ബാഗിന്റെ കൈപ്പിടി രൂപത്തിലാക്കി മാറ്റി ബാഗുസഹിതം കടത്താൻ ശ്രമിച്ചത്. ജിദ്ദയിൽനിന്നും ഇത്തരത്തിൽ സ്വർണം കടത്തുമെന്ന ഒരു പ്രതീക്ഷയും എയർകസ്റ്റംസ് ഇന്റലിജൻസ് വിഭാഗത്തിനില്ലായിരുന്നു. എന്നാൽ രഹസ്യമായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയതെന്നാണ് വിവരം.

കൊടുവള്ളി കരുവാൻപൊയിൽ മലയിൽ അബ്ദുറഹിമാൻ കുട്ടിയിൽനിന്നാണ് സ്വർണം പിടിച്ചെടുത്തത്. ഇയാൾ വർഷങ്ങളായി ജിദ്ദയിൽ ജോലിചെയ്തുവരികയായിരുന്നുവെന്നും ആദ്യമായാണ് സ്വർണം കടത്തുന്നതെന്നും കസ്റ്റംസിനോട് ചോദ്യംചെയ്യലിൽ പറഞ്ഞു. ഉദ്യോഗസ്ഥരായ ഡി.സി. നിഥിൻലാൽ, എ.സി. സുരേന്ദ്രനാഥ്, സൂപ്രണ്ട് ബഷീർ അഹമ്മദ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സ്വർണം പിടിച്ചത്.

കരിപ്പൂർ വിമാനത്തവളം വഴി കോടികളുടെ സ്വർണമാണ് ഒഴുകുന്നത്. കഴിഞ്ഞ ദിവസം മലദ്വാരത്തിൽ സ്വർണം കടത്താൻ ശ്രമിച്ച യുവാവിനെ പിടികൂടിയതോടൊപ്പം തന്നെ കമ്പ്യൂട്ടർ പ്രിന്ററിനകത്ത് ഒളിപ്പിച്ചു കടത്തിയ സ്വർണവും പിടികൂടിയിരുന്നു. കരിപ്പൂർ വഴി അടുത്തിടെ പിടികൂടിയ സ്വർണക്കടത്തുകളിൽ കൂടുതലും മലദ്വാരം വഴി കടത്താൻ ശ്രമിച്ചതാണെന്ന് കസ്റ്റംസ് അധികൃതർ പറയുന്നു. പാന്റിനകത്ത് രഹസ്യ അറയുണ്ടാക്കി സ്വർണം ദ്രാവക രൂപത്തിലാക്കി ഒളിപ്പിച്ചും സ്വർണക്കടത്തു നടക്കുന്നുണ്ട്, കഴിഞ്ഞ ദിവസം രാത്രി കരിപ്പൂർ വഴി മലദ്വാരത്തിൽ കടത്താൻ ശ്രമിച്ച 928ഗ്രാം സ്വർണമാണ് പിടികൂടിയത്. അതോടൊപ്പം പാന്റിനകത്ത് രഹസ്യ അറയുണ്ടാക്കി കടത്താൻ ശ്രമിച്ച 1220ഗ്രാമിന്റെ സ്വർണവും പിടികൂടി. മൊത്തം 52ലക്ഷം രൂപയുടെ സ്വർണമാണ് രണ്ടുപേരിൽനിന്നും പിടികൂടിയത്.

കാസർകോട് സ്വദേശി അബ്ദുൽ ഖാദർ ആഷിമാണ് പാന്റിനകത്ത് അറിയുണ്ടാക്കി സ്വർണം ഒളിപ്പിച്ചുകടത്താൻ ശ്രമിച്ചത്. കൊടുവള്ളി സ്വദേശി ചെറിയാക്കച്ചാലിൽ നിഹാസാണ് മലദ്വാരത്തിൽ സ്വർണം കടത്താൻ ശ്രമിച്ചത്. ഇവർക്കു പുറമെ കരിപ്പൂരിൽ നിന്ന് രണ്ട് യാത്രക്കാരിൽ നിന്നും,വിമാനത്തിൽ ഉപേക്ഷിച്ചതുമായ മൂന്നര കിലോ സ്വർണം എയർകസ്റ്റംസ് ഇന്റലിജൻസ് പിടികൂടി.സ്‌പെയ്‌സ് ജെറ്റ് വിമാനത്തിൽ നിന്നാണ് 933 ഗ്രാം സ്വർണം കണ്ടെടുത്തത്.യാത്രക്കാരനെ കണ്ടെത്താനായില്ല

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP