Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഫൽഗുണൻ സാറിന്റെ ചങ്കൂറ്റം സൂപ്പറാണ്...പക്ഷേ എസ്എഫ്‌ഐയുടെ കൊടി കൂടെ എടുത്തുമാറ്റുന്നതല്ലേ ഹീറോയിസം; `പിണറായിയുടെ ബ്രണ്ണൻ കോളേജിലെ കാവിക്കൊടിമരം പിഴുത പ്രിൻസിപ്പാളിന് എസ്എഫ്‌ഐയെ പേടി`; പണി നിർത്തി ലോക്കൽ കമ്മിറ്റിയിലേക്ക് പോകൂ എന്നും ബിജെപി; തൂവെള്ളക്കൊടി മാത്രം പാറിക്കളിച്ചാൽ മതിയെന്ന് പറഞ്ഞത് സംഘർഷമൊഴിവാക്കാനെന്ന് പ്രിൻസിപ്പാളിന്റെ വിചിത്ര വാദം; വിവാദങ്ങൾക്കിടയിൽ വീണ്ടും കൊടി നാട്ടി എബിവിപി

ഫൽഗുണൻ സാറിന്റെ ചങ്കൂറ്റം സൂപ്പറാണ്...പക്ഷേ എസ്എഫ്‌ഐയുടെ കൊടി കൂടെ എടുത്തുമാറ്റുന്നതല്ലേ ഹീറോയിസം; `പിണറായിയുടെ ബ്രണ്ണൻ കോളേജിലെ കാവിക്കൊടിമരം പിഴുത പ്രിൻസിപ്പാളിന് എസ്എഫ്‌ഐയെ പേടി`; പണി നിർത്തി ലോക്കൽ കമ്മിറ്റിയിലേക്ക് പോകൂ എന്നും ബിജെപി; തൂവെള്ളക്കൊടി മാത്രം പാറിക്കളിച്ചാൽ മതിയെന്ന് പറഞ്ഞത് സംഘർഷമൊഴിവാക്കാനെന്ന് പ്രിൻസിപ്പാളിന്റെ വിചിത്ര വാദം; വിവാദങ്ങൾക്കിടയിൽ വീണ്ടും കൊടി നാട്ടി എബിവിപി

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കേരളത്തിലെ ക്യാമ്പസുകളിൽ 90 ശതമാനവും എസ്എഫ്‌ഐ ആഭിമുഖ്യം പുലർത്തുന്നവയാണ്. കാലങ്ങളായി തുടരുന്ന ഈ മേധാവിത്വം അവസാനിപ്പിക്കാൻ കെ.എസ്.യു എബിവിപി എന്നീ സംഘടനകൾക്ക് കഴിഞ്ഞിട്ടില്ല. ഇപ്പോൾ യൂണിവേഴ്‌സിറ്റി കോളേജിലെ സംഭവങ്ങൾ പുറത്ത് വരുമ്പോൾ എസ്എഫ്‌ഐ സമാനതകളില്ലാത്ത പ്രതിസന്ധിയിലാണ്. സ്വന്തം സംഘടനയുടെ അനുഭാവികളെ തന്നെ കുത്തിവീഴ്‌ത്തിയ നേതൃത്വത്തിനെതിരെ പ്രതഷേധവും ശക്തമാണ്. ഈ വിവാദത്തിനിടയിലാണ് തങ്ങളുടെ യൂണിറ്റുകൾ സജീവമാക്കാനും ക്യാമ്പസുകളിൽ എസ്എഫ്‌ഐ നടത്തുന്ന ഫാസിസത്തിന് ബദൽ ആവാനും മറ്റ് സംഘടനകളും ശ്രമം തുടരുന്നത്. ഇതിന്റെ ഭാഗമായി തലശ്ശേരി ബ്രണ്ണൻ കോളേജിൽ എബിവിപി സ്ഥാപിച്ച കൊടിമരം കോളേജ് പ്രിൻസിപ്പാൾ തന്നെ പിഴുത് ദൂരെയെറിഞ്ഞത് വിവാദമാവുകയാണ്.

കൊടിമരം പിഴുത് മാറ്റിയ പ്രിൻസിപ്പാൾ ഫൽഗുണന്റെ നടപടിക്കെതിരെ പ്രതിഷേധം വർധിക്കുകയാണ്. എബിവിപിയുടെ കൊടിമരം പിഴുത് അദ്ദേഹം നടന്ന് നീങ്ങുന്നത് എസ്എഫ്‌ഐ കെട്ടിയ കൊടിതോരണങ്ങൾക്ക് നടുവിലൂടെയാണ്. ഇത് ചിറ്റമ്മനയമാണ് എന്നും എസ്എഫ്‌ഐയെ പ്രിൻസിപ്പാളിന് പോലും പേടിയാണ് എന്നുമാണ് ഇപ്പോൾ ഉയരുന്ന ആരോപണം. പ്രിൻസിപ്പാൾ എസ്എഫ്‌ഐക്ക് ഒത്താശ ചെയ്യുന്നു എന്നതിന് തെളിവാണ് അവിടെ നിന്ന തൂവെള്ളക്കൊടി കെട്ടിയ കൊടിമരം അനങ്ങാത്തത് എന്നും ബിജെപി ആരോപിക്കുന്നുണ്ട്.

എസ്.എഫ്.ഐയുടെ എല്ലാ ഗുണ്ടായിസത്തിനും സിപിഎമ്മിന്റെ അദ്ധ്യാപക യൂണിയനാണ് പിന്തുണ കൊടുക്കുന്നതെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.എതിർ സംഘടനയിലെ വിദ്യാർത്ഥികളോട് വിവേചനം കാട്ടാനും ദ്രോഹിക്കാനും ഇത്തരം അദ്ധ്യാപകർ ശ്രമിക്കുമെന്നതിലും സംശയമില്ലന്നും ബ്രണ്ണൻ കോളേജിലെ അവസ്ഥ ഇങ്ങനെയാണ് എന്നും എബിവിപിയും ബിജെപിയും ആരോപിക്കുന്നു. അതിനിടയിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം വീണ്ടും എബിവിപി പ്രവർത്തകർ കോളേജിലെത്തി കൊടി നാട്ടി.

ബ്രണ്ണൻ കോളേജിലെ പ്രിൻസിപ്പാൾ ഇന്നലെ കാണിച്ചത് ഗുണ്ടകളുടെ പണിയാണ്. ഒന്നുകിൽ കോളേജിൽ ഒരു വിദ്യാർത്ഥി സംഘടനയുടേയും കൊടികൾ പാടില്ല. അങ്ങനെയെങ്കിൽ ആ ചെയ്തതിൽ ന്യായമുണ്ടായിരുന്നു. എന്നാൽ എസ്.എഫ്.ഐയുടെ കൊടിതോരണങ്ങളുടെ ഇടയിലൂടെയാണ് പ്രിൻസിപ്പാൾ എബിവിപിയുടെ കൊടിമരമെടുത്തത്. ഇത് അങ്ങേയറ്റം അപലപനീയമാണ്.ഏകാധിപത്യത്തിന് പാദ സേവ ചെയ്യലാണ്.

പ്രിൻസിപ്പാളിന് രാഷ്ട്രീയമുണ്ടെങ്കിൽ അത് കോളേജിൽ കാണിക്കേണ്ട. അങ്ങനെ കാണിക്കണമെന്നുണ്ടെങ്കിൽ പ്രിൻസിപ്പാൾ ജോലി രാജിവെച്ച് ലോക്കൽ സെക്രട്ടറിയാവുകയാണ് വേണ്ടത്.ആവശ്യത്തിനു ഗുണ്ടകൾ സംഘടനയിൽ തന്നെയുണ്ടെങ്കിലും എസ്.എഫ്.ഐയുടെ ഗുണ്ടാപ്പണിയെടുക്കാൻ പ്രിൻസിപ്പാൾ തന്നെ തയ്യാറായതിൽ വലിയ അത്ഭുതമില്ലെന്ന് ബി.ജെപി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരൻ പിള്ള പ്രതികരിച്ചു.

എസ്എഫ്‌ഐക്ക് സംസ്ഥാനത്ത് ഏറ്റവും വലിയ സംഘടന ശക്തിയുള്ള ക്യാമ്പസാണ് ബ്രണ്ണൻ കോളേജ്. 99 ശതമാനം വിദ്യാർത്ഥികളും ഇടത് വിദ്യാർത്ഥി സംഘടനയുടെ ഭാഗം. എന്ന് കരുതി അവിടെ മറ്റ് സംഘടനകൾക്ക് പ്രവർത്തിക്കാൻ അനുവാദം നൽകില്ലെന്ന വാദം ശരിയല്ലല്ലോ. ഇഷ്ടമല്ലാത്ത ഒന്നിന് പ്രവർത്തന സ്വാതന്ത്ര്യം പോലും നിഷേധിക്കുകയും അവരെ കായികമായി അക്രമിക്കുന്നതുമാണ് ഫാസിസം. വിശദീകരണവുമായി പ്രിൻസിപ്പാൾ ഫൽഗുണൻ രംഗത്തെത്തി.

കൊടിമരം കോളേജിന് പുറത്ത് കളഞ്ഞത് സംഘർഷം ഒഴിവാക്കാനാണെന്നും കോളേജിൽ എസ്.എഫ്.ഐയും എ.ബി.വി.പിയും തമ്മിൽ ഒരു സംഘർഷാവസ്ഥയുണ്ടായിരുന്നുവെന്നും പ്രിൻസിപ്പാൾ പറഞ്ഞു.സംഘർഷാവസ്ഥ ക്രമസമാധാന പ്രശ്‌നം ആവാതിരിക്കാനാണ് ഇത് ചെയ്തത്. 'ക്യാംപസിൽ എസ്.എഫ്.ഐയ്ക്കാണ് ഭൂരിപക്ഷമുള്ളത്. മറ്റ് വിദ്യാർത്ഥിസംഘടനകളുടെ പ്രവർത്തനത്തിന് അത് ഒരു വെല്ലുവിളി തന്നെയാണ്.

എസ്.എഫ്.ഐ സ്ഥാപിച്ച കൊടിമരത്തിന് സമീപം കൊടിമരം സ്ഥാപിക്കണമെന്ന ആവശ്യവുമായി എ.ബി.വി.പി പ്രവർത്തകർ സമീപിച്ചിരുന്നു. ക്യാമ്പസിൽ പ്രശ്‌നങ്ങൾ ഉണ്ടാവാതിരിക്കാൻ അവർക്ക് അനുമതി നൽകി. പക്ഷേ അനുമതി നൽകുമ്പോൾ തന്നെ അരമണിക്കൂറിനുള്ളിൽ കൊടിമരം മാറ്റണമെന്ന നിബന്ധന താൻ വച്ചിരുന്നു. നേതാക്കൾ അത് സമ്മതിച്ചതുമാണ്'. എന്നാൽ കൊടിമരം സ്ഥാപിച്ചതിന് പിന്നാലെ നേതാക്കൾ നിലപാട് മാറ്റുകയും ഇത് ക്യാംപസിൽ ഒരു ഏറ്റുമുട്ടലുണ്ടാക്കുമെന്ന ഘട്ടത്തിലാണ് കടുത്ത നടപടി സ്വീകരിച്ചതെന്നും പ്രിൻസിപ്പാൾ വ്യക്തമാക്കി.

കോളേജിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ പൊലീസ് സ്ഥലത്ത് എത്തിയിരുന്നു. എന്നാൽ ക്യാമ്പസിൽ കയറ്റില്ലെന്ന് തീരുമാനിച്ചിരുന്നു. അതിനാലാണ് കൊടിമരം നീക്കം ചെയ്ത് ക്യാമ്പസിന് പുറത്ത് പൊലീസിന് കൈമാറിയത്. എന്നാൽ ദൃശ്യങ്ങൾ ഇത്രകണ്ട് വൈറലാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും പ്രിൻസിപ്പാൾ പറഞ്ഞു. കോളേജിൽ പഠനാന്തരീക്ഷം നശിക്കാൻ പാടില്ല. അതുകൊണ്ട് നാളെ വിദ്യാർത്ഥി സംഘടനകളുമായി ഒരു സമാധാന ചർച്ചയ്ക്ക് വിളിക്കാനാണ് തീരുമാനമെന്നും പ്രിൻസിപ്പാൾ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP