Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഭയ കേസിൽ നിർണായകമായത് സിസ്റ്റർ സെഫിയുടെ വൈദ്യപരിശോധനാ ഫലങ്ങൾ തന്നെ; ഫാദർ കോട്ടൂരുമായുള്ള ബന്ധം നിഷേധിക്കാൻ സെഫി ഹൈമനോപ്ലാസ്റ്റി സർജറി നടത്തി വീണ്ടും കന്യാചർമ്മം വെച്ചു പിടിപ്പിച്ചു എന്ന സൂചന ലഭിച്ചത് നാർക്കോ അനാലിസിസ് ടെസ്റ്റിൽ; ആലപ്പുഴ മെഡിക്കൽ കോളേജിലെ വിദഗ്ധ പരിശോധനയിൽ കന്യകയല്ലെന്ന് തെളിഞ്ഞു; മാറിട പരിശോധനയും ലൈംഗികബന്ധം സ്ഥിരീകരിക്കാൻ തെളിവായി; സെഫി കന്യാചർമം വെച്ചുപിടിപ്പിച്ചത് ഏത് ആശുപത്രിയിൽ വെച്ചെന്നത് ഇപ്പോഴും ദുരൂഹം

അഭയ കേസിൽ നിർണായകമായത് സിസ്റ്റർ സെഫിയുടെ വൈദ്യപരിശോധനാ ഫലങ്ങൾ തന്നെ; ഫാദർ കോട്ടൂരുമായുള്ള ബന്ധം നിഷേധിക്കാൻ സെഫി ഹൈമനോപ്ലാസ്റ്റി സർജറി നടത്തി വീണ്ടും കന്യാചർമ്മം വെച്ചു പിടിപ്പിച്ചു എന്ന സൂചന ലഭിച്ചത് നാർക്കോ അനാലിസിസ് ടെസ്റ്റിൽ; ആലപ്പുഴ മെഡിക്കൽ കോളേജിലെ വിദഗ്ധ പരിശോധനയിൽ കന്യകയല്ലെന്ന് തെളിഞ്ഞു; മാറിട പരിശോധനയും ലൈംഗികബന്ധം സ്ഥിരീകരിക്കാൻ തെളിവായി; സെഫി കന്യാചർമം വെച്ചുപിടിപ്പിച്ചത് ഏത് ആശുപത്രിയിൽ വെച്ചെന്നത് ഇപ്പോഴും ദുരൂഹം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിസ്റ്റർ അഭയാ കൊലക്കേസിൽ പ്രതികളായ ഫാ. കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരുടെ വിചാരണാ നടപടികൾ അധികം താമസിയാതെ തുടങ്ങാനിരിക്കുകയാണ്. രാഷ്ട്രീയ കേരളത്തിൽ അതിനിർണായകമായ കേസിന് ഇപ്പോഴും ജീവൻ വെച്ചിരിക്കുന്നത് ശാസ്ത്രീയമായ പരിശോധനാ ഫലങ്ങളും അതിന് അനുബന്ധമായ തെളിവുകളുമാണ്. ഫാ. കോട്ടൂരും സിസ്റ്റർ സെഫിയും തമ്മിലുള്ള ലൈംഗിക ബന്ധത്തിന് അഭയ സാക്ഷ്യം വഹിക്കേണ്ടി വന്നതാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് കേസ് അന്വേഷിച്ച് സിബിഐ കണ്ടെത്തിയിരിക്കുന്നത്. ഇതിന് ഉപോൽഫലകമായ തെളിവുകൾ ലഭിച്ചത് സിസ്റ്റർ സെഫിയിൽ നടത്തിയ വൈദ്യ പരിശോധനയിലാണ്.

കേസിൽ നിന്നും രക്ഷപെടാൻ താൻ കന്യകയാണെന്ന് സ്ഥാപിക്കുക മാത്രമായിരുന്നു സെഫിക്ക് മുന്നിലുണ്ടായിരുന്ന പോംവഴി. ഇത് മനസിലാക്കിയാണ് അവർ കന്യാചർമ്മം വച്ചുപിടിപ്പിക്കാൻ 'ഹൈമനോ പ്ലാസ്റ്റി' സർജറി നടത്തിയിരുന്നു. 2008 നവംബറിൽ സെഫിയെ സിബിഐ അറസ്റ്റു ചെയ്യുമ്പോൾ നടത്തിയ വൈദ്യപരിശോധനയാണ് കേസിന്റെ ഗതിനിർണയിച്ചത്. സെഫിയെ നാർക്കോ അനാലിസിസിന് വിധേയ ആക്കിയ ഘട്ടത്തിലാണ് കേസ് അട്ടിമറിക്കാൻ ഇവർ കന്യാചർമ്മം വെച്ചുപിടിപ്പിച്ചു എന്ന സൂചന ലഭിച്ചത്. ഇതിന് ശേഷമാണ് സെഫിയെ സിബിഐ അറസ്റ്റു ചെയ്യുന്നത്. ഈ ഘട്ടത്തിൽ ആലപ്പുഴ മെഡിക്കൽ കോളേജിലാണ് വൈദ്യപരിശോധന നടത്തിയത്.

ഡോ. രമയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്ന് പരിശോധന നടത്തിയത്. പൊലീസ് സർജ്ജൻ അടക്കം വിശദമായി പരിശോധിച്ചപ്പോൾ സെഫി കന്യക അല്ലെന്ന് വ്യക്തമാകുകയുണ്ടായി. ഇക്കാര്യം സിബിഐ ഡിവൈഎസ്്പി സുരേന്ദ്രനെ അറിയിച്ചു. സെഫിയുടെ മാറിട പരിശോധന നടത്തിയപ്പോഴും അതും ലൈംഗിക ബന്ധം സ്ഥിരീകരിക്കുന്ന വിധത്തിലുള്ള വിവരങ്ങളാണ് ലഭിച്ചത്. സെഫിയുടെ മുല സ്ഥിരമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരെ പോലെ തൂങ്ങിയിരുന്നു എന്നാണ് രമയുടെ പരിശോധനാ റിപ്പോർട്ട്. ഇതെല്ലാം കേസിൽ നിർണായക ഘടകമായി മാറി. പൊതുപ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കൽ ഈ റിപ്പോർട്ടു ചൂണ്ടിക്കാട്ടി നിയമപോരാട്ടവും നടത്തിയിരുന്നു.

അതേസമയം സെഫി കന്യാചർമ്മം വെച്ചുപിടിപ്പിച്ചത് എവിടെ നിന്നാണെന്ന കാര്യം ഇപ്പോഴും ദുരുഹമായി തുടരുകയാണ്. ഇതേക്കുറിച്ച് സിബിഐ നിരന്തരം ചോദ്യം ചെയപ്പോഴും ഒന്നും തുറന്നു പറയാൻ അഭയ കേസിലെ മൂന്നാം പ്രതിയായ കന്യാസ്ത്രീ തയ്യാറായിരുന്നില്ല. ഇപ്പോഴും എവിടെ വച്ചാണ് കന്യാചർമ്മം സെഫി വെച്ചുപിടിപ്പിച്ചത് എന്നത് ദുരൂഹമായി തുടരുകയാണ്. കേസിന്റെ വിചാരണാ വേളയിൽ ഇക്കാര്യം സിബിഐക്ക് തിരിച്ചടിയാകുമോ എന്ന ആശങ്കയ്ക്കും ഇത് വഴിവെക്കുന്നുണ്ട്. അഭയക്കേസിൽ തെളിവ് നശിപ്പിക്കാൻ ഏതറ്റം വരെ പോകാനും പ്രതികൾ തയാറായതിന്റെ തെളിവാണ് ഇത്. കന്യകയാണെന്ന് തെളിയിക്കാൻ കൃത്രിമമായി കന്യാചർമ്മം വച്ചുപിടിപ്പിക്കുന്ന ശസ്ത്രക്രിയയ്ക്ക് സിസ്റ്റർ സെഫി വിധേയമായതിലൂടെ വ്യക്തമാകുന്നത്.

സെഫി കന്യാചർമ്മം വെച്ചുപിടിപ്പിച്ച വിവരം സിബിഐ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലും വ്യക്തമാക്കിയിരുന്നു. കുറ്റപത്രം സമർപ്പിച്ചപ്പോൾ ഒപ്പം ചേർത്ത റിപ്പോർട്ടിൽ, സിസ്റ്റർ സെഫിയുടെ മാറിടങ്ങൾ പരിശോധിച്ചപ്പോൾ നിരന്തരമായി സംഭോഗത്തിൽ ഏർപ്പെട്ടിരുന്നതുമൂലം ഉടവുതട്ടിയ നിലയിലായിരുന്നു എന്നതുകൂടി കണ്ടെത്തിയിരുന്നു. അഭയ കേസിനെ സംബന്ധിച്ചിടത്തോളം ഇത് നിർണായകമായ കാര്യമായിരുന്നു. എന്നാൽ, ഈ വിഷയത്തിൽ ഒരു സ്ത്രീയുടെ ലൈംഗികാനുഭവങ്ങൾ സംബന്ധിച്ച് പരിശോധന നടത്തി റിപ്പോർട്ട് കോടതിയിൽ ഹാജരാക്കി എന്ന തരത്തിലുള്ള പ്രചാരണവും നടന്നിരുന്നു. ഒരു കന്യാസ്ത്രീയുടെ കന്യകാത്വം നഷ്ടപ്പെടുന്നത് എങ്ങനെയാണ് എന്ന ചോദ്യത്തിന്റെ ഉത്തരം ഈ കേസിൽ നിർണായകമായിരുന്നു. ഫാദർ തോമസ് കോട്ടൂരുമായി ആത്മബന്ധം ഉണ്ടായിരുന്ന സെഫി 'തോമസ് കുട്ടി'യെന്നാണ് വികാരിയെ വിളിച്ചിരുന്നത്.

അഭയയെ കൊലപ്പെടുത്താൻ മോട്ടീവായ കാര്യം നിഷേധിക്കുന്നതിനായാണ് കന്യാചർമ്മം കൃത്രിമമായി വെച്ചുപിടിപ്പിച്ചതിലൂടെ സെഫി ശ്രമിച്ചത്. സെഫിയെയും കോട്ടൂരിനെയും സഹായിക്കാൻ അന്ന് കത്തോലിക്കാ സഭയിലെ പ്രമുഖരും രംഗത്തുണ്ടായിരുന്നു. ഈ കേസിലെ വിവരങ്ങൾ ഇപ്പോഴും ചർച്ചകളിൽ നിറയുമ്പോൾ സഭയ്ക്കും നാണക്കേടുണ്ടാകുകയാണ്. കോട്ടയത്തെ പയസ് ടെൻത് കോൺവെന്റിലെ അന്തേവാസിയായിരുന്ന സിസ്റ്റർ അഭയയെ 1992 മാർച്ച് 27നാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ആദ്യം ക്രൈംബ്രാഞ്ചും പിന്നീട് സിബിഐയും കേസ് അന്വേഷിച്ചു. 2008 നവംബർ 19നാണ് ഫാ. തോമസ് കോട്ടൂർ, ഫാ. പൂതൃക്കയിൽ, സിസ്റ്റർ സെഫി എന്നിവരെ സിബിഐ അറസ്റ്റ് ചെയ്തത്. കേസിൽ പ്രതികൾക്കെതിരെ വിവരങ്ങൾ ലഭ്യമല്ലെന്നു പലതവണ നൽകിയ അന്തിമ റിപ്പോർട്ടുകൾ കോടതി തള്ളിയിരുന്നു. ഫാ. കോട്ടൂരും സിസ്റ്റർ സെഫിയും വിചാരണ നേരിടണമെന്നു വിധിച്ച ഹൈക്കോടതി രണ്ടാം പ്രതി ഫാ. പുതൃക്കയിലിനെ കുറ്റ വിമുക്തനാക്കിയ തിരുവനന്തപുരം സിബിഐ കോടതിയുടെ നടപടി ശരിവയ്ക്കുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP