Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രളയജലത്തിൽ നിന്നും രക്ഷപെട്ട കടുവ അഭയം തേടിയത് ദേശീയപാതയ്ക്ക് അരികിലെ വീട്ടിൽ; മുറിയിൽ കിടക്കയിൽ കയറി രാജകീയമായി വിശ്രമിക്കുന്ന കടുവയുടെ ചിത്രം സാമൂഹ മാധ്യമങ്ങളിൽ വൈറൽ; ആസ്സാമിലെ പ്രളയം വന്യമൃഗങ്ങളെയും ദുരിതത്തിലാഴ്‌ത്തിയ നേർചിത്രമെന്ന് സോഷ്യൽ മീഡിയ

പ്രളയജലത്തിൽ നിന്നും രക്ഷപെട്ട കടുവ അഭയം തേടിയത് ദേശീയപാതയ്ക്ക് അരികിലെ വീട്ടിൽ; മുറിയിൽ കിടക്കയിൽ കയറി രാജകീയമായി വിശ്രമിക്കുന്ന കടുവയുടെ ചിത്രം സാമൂഹ മാധ്യമങ്ങളിൽ വൈറൽ; ആസ്സാമിലെ പ്രളയം വന്യമൃഗങ്ങളെയും ദുരിതത്തിലാഴ്‌ത്തിയ നേർചിത്രമെന്ന് സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

ഗുവാഹത്തി: ആസ്സാമിലെ പ്രളയത്തിൽ കാസ്സിരംഗ ദേശിയോദ്യാനം ഏതാണ്ട് പൂർണമായും വെള്ളത്തിനടിയിലായപ്പോൾ പെൺകടുവ അഭയം തേടിയത് ദേശീയ പാതയ്ക്ക് സമീപമുള്ള വീട്ടിലെ കിടക്കയിൽ. വ്യാഴാഴ്‌ച്ച രാവിലെയാണ് കാസ്സിരംഗയിൽ നിന്നും ഇരുന്നൂറ് മീറ്റർ അകലെയുള്ള വീട്ടിൽ കടുവയെ കണ്ടെത്തിയത്. അത്രയൊന്നും വെളിച്ചമെത്താത്ത ഒരു മുറിയിലുള്ള കിടക്കയിൽ ചൂടുപറ്റി കിടക്കുകയായിരുന്നു കടുവ. ദേശീയ പാതയ്ക്ക് കുറുകെയുള്ള കുന്നുകളിലേക്ക് രക്ഷപെടുന്നതിനിടയിലാണ് വിശ്രമിക്കുവാൻ കടുവ വീട്ടിനുള്ളിൽ കയറിയതെന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്.

പിടികൂടാതെ തന്നെ സുരക്ഷിതമായി കടുവയെ വനത്തിൽ എത്തിക്കുവാനുള്ള വഴികൾ അന്വേഷിക്കുകയാണെന്ന് കാസ്സിരംഗ ദേശിയോദ്യാനത്തിന്റെ ഡയറക്ടർ പി. ശിവകുമാർ അറിയിച്ചു. ഇതിനിടെ വൈൽഡ് ലൈഫ് ട്രസ്റ്റ് ഇന്ത്യ ട്വിറ്ററിൽ പങ്കുവെച്ച കടുവയുടെ ചിത്രങ്ങൾ വൈറലായി.

ബ്രഹ്മപുത്ര നദിയോടു ചേർന്നുള്ള സമതലങ്ങളിലാണ് 430 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള കാസ്സിരംഗ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്നത്. ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളുടെ പേരിലാണ് കാസ്സിരംഗ പ്രശസ്തമെങ്കിലും ലോകത്തിൽ ഏറ്റവുമധികം സാന്ദ്രതയിൽ കടുവകളെ കാണപ്പെടുന്നതും ഇവിടെയാണ്. 2017 മാർച്ചിൽ നടന്ന കണക്കെടുപ്പിൽ നൂറിലധികം കടുവകൾ പാർക്കിൽ ഉണ്ടായിരുന്നു.

ആഴ്‌ച്ചകളായി നിർത്താതെ പെയ്യുന്ന മഴയിൽ പുഴകളെല്ലാം നിറഞ്ഞൊഴുകുവാൻ തുടങ്ങിയതോടെ ആസ്സാമിലെ പ്രളയം രൂക്ഷമായിരിക്കുകയാണ്. ദേശീയോദ്യാനത്തിൽ ആനകളും മാനുകളുമൊക്കെ കുടുങ്ങിക്കിടക്കുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP