Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാമുകി ബന്ധം അവസാനിപ്പിക്കാനൊരുങ്ങിയത് താങ്ങാനായില്ല; അവൾ മറ്റൊരാള വിവാഹം ചെയ്യുന്നത് ചിന്തിക്കാൻ പോലും വയ്യെന്നായപ്പോൾ ഉടൻ വീട്ടിലെത്തി; കിണറ്റിലേക്ക് ചാടാൻ പാതിയെളം ഇറങ്ങി നിന്ന് ആത്മഹത്യ ഭീഷണിയും; വ്യത്യസതമായ ബുദ്ധി പബ്ലിസിറ്റിക്കും യുവതിക്ക് വേറെ ആലോചനകൾ വരാതിരിക്കാനുമെന്ന് യുവാവ്; ഒടുവിൽ ഫയർഫോഴ്‌സ് എത്തി വലയിട്ട് പിടിച്ച വിഴിഞ്ഞത്തെ നിരാശാ കാമുകന്റെ കഥ

കാമുകി ബന്ധം അവസാനിപ്പിക്കാനൊരുങ്ങിയത് താങ്ങാനായില്ല; അവൾ മറ്റൊരാള വിവാഹം ചെയ്യുന്നത് ചിന്തിക്കാൻ പോലും വയ്യെന്നായപ്പോൾ ഉടൻ വീട്ടിലെത്തി; കിണറ്റിലേക്ക് ചാടാൻ പാതിയെളം ഇറങ്ങി നിന്ന് ആത്മഹത്യ ഭീഷണിയും; വ്യത്യസതമായ ബുദ്ധി പബ്ലിസിറ്റിക്കും യുവതിക്ക് വേറെ ആലോചനകൾ വരാതിരിക്കാനുമെന്ന് യുവാവ്; ഒടുവിൽ ഫയർഫോഴ്‌സ് എത്തി വലയിട്ട് പിടിച്ച വിഴിഞ്ഞത്തെ നിരാശാ കാമുകന്റെ കഥ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രണയിച്ച പെൺകുട്ടിയെ സ്വന്തമാക്കാൻ പലവിത ത്യാഗങ്ങളും സഹിക്കുന്ന ചെറുപ്പക്കാരുടെ കഥ നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ തന്നോടൊപ്പം ഇറങ്ങിവരാൻ മടിച്ച കാമുകിയുടെ മനസ്സ് മാറ്റാൻ യുവാവ് ചെയ്തത് അൽപ്പം കടന്ന കൈയാണ്. യഥാർത്ഥത്തിൽ ഈ പ്രവർത്തിയിലേക്ക് യുവാവ് എത്തിയതിന് പിന്നിലെ കാരണമാണ് കൂടുതൽ വിചിത്രം. പെൺകുട്ടി തന്നെ ഒഴിവാക്കുന്നു എന്ന തോന്നിയപ്പോൾ നേരിട്ട് കാമുകിയുടെ വീട്ടിലെത്തി വീട്ടുവളപ്പിലെ കിണറ്റിലിറങ്ങി ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു യുവാവ്.

പബ്ലിസിറ്റി നേടുകയും തങ്ങളുടെ പ്രണയം മറ്റുള്ളവരെ അറിയിക്കുകയും അതുവഴി കാമുകിയുടെ മറ്റു വിവാഹങ്ങൾക്ക് തടയിടുകയുമായിരുന്നു തന്റെ ലക്ഷ്യമെന്ന് യാണ് 29 കാരനായ യുവാവ് പറഞ്ഞു. ആഴാകുളം തൊഴച്ചിൽ സ്വദേശിയായ യുവാവിനെ വിഴിഞ്ഞം ഫയർഫോഴ്സ് ഏറെ പണിപ്പെട്ടാണ് വലയിൽ കുടുക്കി കിണറ്റിൽ നിന്നും പുറത്ത് എത്തിച്ചത്. അയൽവാസിയായ യുവതിയുമായി യുവാവ് നീണ്ടകാലമായി പ്രണയത്തിലായിരുന്നു. ഒടുവിൽ ബന്ധം അവസാനിപ്പിക്കുവാൻ പെൺകുട്ടി തീരുമാനിച്ചതോടെയാണ് യുവാവ് സാഹസികമായ പ്രവർത്തി ചെയ്തത്.

മണിക്കൂറുകളോളം കിണറ്റിൽ നിന്ന യുവാവ് തല ഭിത്തിയിൽ ഇടിപ്പിച്ച് മുറിവേൽപ്പിക്കുകകയും ചെയ്തു. അനുനയിപ്പിച്ച് പുറത്തിറക്കാൻ ഫയർഫോഴ്സ് ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ ഫയർമാൻ മോഹനൻ കിണറ്റിലിറങ്ങി. ഇതോടെ യുവാവ് കൈവിട്ട് കിണറ്റിലേയ്ക്ക് ചാടി. 10 അടിയിലേറെ വെള്ളമുണ്ടായിരുന്ന കിണറ്റിലേയ്ക്ക് ചാടി മുങ്ങിത്താഴ്ന്ന യുവാവിനെ രാത്രി 11.30 ഓടെ വലയിൽ കയറ്റി കരയ്ക്ക് എത്തിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP