Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

`പാടാനുള്ള അധികാരം എസ്എഫ്‌ഐ അനുവദിച്ച് തരേണ്ട`; വലിയ പാട്ടുകാരനല്ലെങ്കിലും കാലഘട്ടം ആവശ്യപ്പെട്ടാൽ ചെയ്യാതിരിക്കാൻ പറ്റുമോ? ക്യാമ്പസിൽ പാട്ട് പാടിയതിന് കത്തിക്ക് കുത്തിയ എസ്എഫ്‌ഐയെ നൈസായിട്ട് ട്രോളി വി.ടി ബൽറാം; താരക പെണ്ണാളേ...കതിരാടും മിഴിയാളേ...; എംഎൽഎയുടെ പാട്ട് ഏറ്റ് പാടി പ്രവർത്തകർ; വി.ടി ബൽറാം സൂപ്പറാണ്!

`പാടാനുള്ള അധികാരം എസ്എഫ്‌ഐ അനുവദിച്ച് തരേണ്ട`; വലിയ പാട്ടുകാരനല്ലെങ്കിലും കാലഘട്ടം ആവശ്യപ്പെട്ടാൽ ചെയ്യാതിരിക്കാൻ പറ്റുമോ? ക്യാമ്പസിൽ പാട്ട് പാടിയതിന് കത്തിക്ക് കുത്തിയ എസ്എഫ്‌ഐയെ നൈസായിട്ട് ട്രോളി വി.ടി ബൽറാം; താരക പെണ്ണാളേ...കതിരാടും മിഴിയാളേ...; എംഎൽഎയുടെ പാട്ട് ഏറ്റ് പാടി പ്രവർത്തകർ; വി.ടി ബൽറാം സൂപ്പറാണ്!

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കേരളത്തിലെ എംഎൽഎമാരിൽ സോഷ്യൽ മീഡിയയിൽ താരങ്ങളായി നിരവധിപേരുണ്ട്. എന്നാൽ ട്രോൾ രൂപത്തിൽ മർമ്മം നോക്കി അടിക്കുന്നതിൽ തൃത്താല എംഎൽഎ വി.ടി ബൽറാമിന് ഒരു പ്രത്യേക കഴിവാണ്. സാധാരണ സോഷ്യൽ മീഡിയയിൽ മാത്രമാണ് ഇത്തരം കമന്റുകളുമായി എംഎൽഎ എത്താറുള്ളത്. എന്നാൽ സെക്രട്ടേറിയറ്റ് പടിക്കലെ സമര വേദിയായിരുന്നു ഇന്ന് ബൽറാമിന്റെ വ്യത്യസ്ത മൂവിന് സാക്ഷ്യം വഹിച്ചത്. യൂണിവേഴ്‌സിറ്റി കോളേജിൽ പാട്ട് പാടിയ കുറ്റത്തിന് അഖിൽ എന്ന വിദ്യാർത്ഥിയെ കുത്തിയതിനെ പരിഹസിച്ചും പ്രതീകാത്മകവുമായി സെക്രട്ടേറിയറ്റിന് മുന്നിൽ പാട്ട് പാടിയുമാണ് ബൽറാം പ്രതിഷേധിച്ചത്.

യൂണിവേഴ്‌സിറ്റി കോളജ് സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിന്റെ നേതൃത്വത്തിലുള്ള നിരാഹാര സമരം തുടരുകയാണ്. പ്രവർത്തകർക്ക് പിന്തുണയുമായി വിടി ബൽറാം എംഎൽഎ സമരപ്പന്തൽ സന്ദർശിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി പ്രവർത്തകർക്കൊപ്പമിരുന്ന് ആണ് ബൽറാം പാട്ടുപാടിയത്.

'ക്യാംപസിൽ പാട്ടുപാടാനുള്ള സ്വാതന്ത്ര്യം എസ്എഫഐ അനുവദിച്ചുതരേണ്ടതാണെന്ന ധിക്കാരത്തിനെതിരായ സർഗ്ഗാത്മ പ്രതിഷേധമാണിത്. സമരത്തെ അടിച്ചൊതുക്കാനാണ് പിണറായി സർക്കാരിന്റെ ശ്രമമെങ്കിൽ പ്രബുദ്ധരായ വിദ്യാർത്ഥി സമൂഹം അത് അംഗീകരിച്ചുതരില്ല. സമരവേദിയെ സർഗ്ഗാത്മകമാക്കുക എന്ന ആവശ്യവും ഉയർന്നുവരികയാണ്''- ബൽറാം പറഞ്ഞു. നമ്മളാരും ആ നിലക്കുള്ള പാട്ടുകാരല്ലെന്നും എങ്കിലും ഒരാവശ്യം വന്നാൽ പാടാൻ തയ്യാറാണെന്നും പറഞ്ഞുകൊണ്ടാണ് ബൽറാം പാടിയത്. താരകപ്പെണ്ണാളേ എന്ന ഗാനത്തിനൊപ്പം കയ്യടിച്ച് പ്രവർത്തകരും ചേർന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP