Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

`എനിക്ക് കാൻസർ രോഗമായിരുന്നു`; സ്‌കിൻ കാൻസറിന് ചികിത്സയിലായിരുന്നുവെന്ന് വെളിപ്പെടുത്തി ഓസ്‌ട്രേലിയൻ ഇതിഹാസം ഇയാൻ ചാപ്പൽ; ആഷസ് ക്രിക്കറ്റ് കമന്റേറ്ററായി മടങ്ങി വരാൻ തയ്യാറാകുന്നുവെന്നും മുൻ താരം; ഒപ്പം നിന്ന ഏവർക്കും നന്ദിയെന്നും ചാപ്പൽ

`എനിക്ക് കാൻസർ രോഗമായിരുന്നു`; സ്‌കിൻ കാൻസറിന് ചികിത്സയിലായിരുന്നുവെന്ന് വെളിപ്പെടുത്തി ഓസ്‌ട്രേലിയൻ ഇതിഹാസം ഇയാൻ ചാപ്പൽ; ആഷസ് ക്രിക്കറ്റ് കമന്റേറ്ററായി മടങ്ങി വരാൻ തയ്യാറാകുന്നുവെന്നും മുൻ താരം; ഒപ്പം നിന്ന ഏവർക്കും നന്ദിയെന്നും ചാപ്പൽ

മറുനാടൻ ഡെസ്‌ക്‌

മെൽബൺ: തനിക്ക് കാൻസർ രോഗമായിരുന്നുവെന്ന് വെളിപ്പെടുത്തലുമായി മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഇയാൻ ചാപ്പൽ.75-കാരനായ ചാപ്പൽ ഏതാനും വർഷങ്ങളായി സ്‌കിൻ കാൻസറിന്റെ പിടിയിലായിരുന്നു. എന്നാൽ അഞ്ചാഴ്ച നീണ്ട തീവ്രമായ റേഡിയേഷൻ തെറാപ്പിയിലൂടെ തോൾ, കഴുത്ത്, കക്ഷം എന്നിവിടങ്ങളിലെ ചർമത്തെ ബാധിച്ച കാൻസർ നീക്കം ചെയ്തതായും അദ്ദേഹം അറിയിച്ചു. ഓസ്‌ട്രേലിയൻ ടീമിൽ ഇയാൻ ചാപ്പൽ 75 ടെസ്റ്റുകൾ കളിച്ചിട്ടുണ്ട്. അടുത്ത മാസം ആരംഭിക്കുന്ന ആഷസ് പരമ്പരയിൽ കമന്റേറ്ററായി എത്താനുള്ള തയ്യാറെടുപ്പിലാണ്. ഇതിനാൽ തന്നെ ഇപ്പോൾ പാത്തോളജി റിപ്പോർട്ടിനായുള്ള കാത്തിരിപ്പിലാണ് ചാപ്പൽ.അടുത്ത സുഹൃത്തുക്കൾക്കും കുടുംബത്തിനും മാത്രമേ രോഗാവസ്ഥയെ കുറിച്ച് അറിവുണ്ടായിരുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. അവരുടെ പിന്തുണകൊണ്ടാണ് ജീവിതത്തിലേക്ക് തിരിച്ചെത്താനായതെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP