Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അങ്കണവാടി ജീവനക്കാർക്ക് പുതിയ യൂണിഫോം സൗജന്യമായി; 2.64 കോടി അനുവദിച്ചതായി മന്ത്രി കെ.കെ.ശൈലജ

അങ്കണവാടി ജീവനക്കാർക്ക് പുതിയ യൂണിഫോം സൗജന്യമായി; 2.64 കോടി അനുവദിച്ചതായി മന്ത്രി കെ.കെ.ശൈലജ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വനിതാശിശു വികസന വകുപ്പിന്റെ കീഴിലുള്ള അങ്കണവാടി ജീവനക്കാർക്ക് പുതിയ യൂണിഫോം സൗജന്യമായി വിതരണം ചെയ്യുന്നതിന് 2,64,40,000 രൂപ അനുവദിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ.

അങ്കണവാടി ജീവനക്കാർ രൂപകൽപന ചെയ്തതും നിലവിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്നതുമായ സാരി മാറ്റിയാണ് പുതിയ യൂണീഫോം രൂപകൽപന ചെയ്തിരിക്കുന്നത്. മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ അധ്യക്ഷതയിൽ ചേർന്ന വിവിധ അങ്കണവാടി ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. അങ്കണവാടി പ്രവർത്തകർക്ക് നൽകി വരുന്ന യൂണീഫോം കോട്ട് ആക്കാനാണ് തീരുമാനിച്ചത്.

അങ്കണവാടി വർക്കർമാരുടെ യൂണിഫോം കോട്ടിന്റെ നിറം ഡാർക്ക് ആഷും ഹെൽപർമാരുടെ കോട്ടിന്റെ നിറം ചെറുപയർ പച്ചയുമാക്കാനാണ് തീരുമാനിച്ചത്. നാല് അളവിലുള്ള കോട്ടായിരിക്കും പ്രോജക്ടടിസ്ഥാനത്തിൽ വിതരണം ചെയ്യുന്നത്. സംസ്ഥാനത്തെ 33,115 അങ്കണവാടി വർക്കർമാർക്കും 32,986 അങ്കണവാടി ഹെൽപർമാർക്കും ഇതിന്റെ പ്രയോജനം ലഭിക്കുന്നതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP