Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പി.എസ്.സി യൂണിവേഴ്‌സിറ്റി എന്നിവടങ്ങളിലെ പരീക്ഷ ക്രമക്കേടിൽ സിബിഐ അന്വേഷണം വേണം; കെ.എസ്.യു സമരത്തോട് മുഖ്യമന്ത്രിയുടെ നിഷധാത്മക സമീപനം അവസാനിപ്പിക്കണം; സംസ്ഥാനത്ത് നാളെ കെ.എസ്.യു പഠിപ്പ്മുടക്ക്

പി.എസ്.സി യൂണിവേഴ്‌സിറ്റി എന്നിവടങ്ങളിലെ പരീക്ഷ ക്രമക്കേടിൽ സിബിഐ അന്വേഷണം വേണം; കെ.എസ്.യു സമരത്തോട് മുഖ്യമന്ത്രിയുടെ നിഷധാത്മക സമീപനം അവസാനിപ്പിക്കണം; സംസ്ഥാനത്ത് നാളെ കെ.എസ്.യു പഠിപ്പ്മുടക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്ത് കെ.എസ്.യു. യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന അധ്യക്ഷൻ കെഎം അഭിജിത്ത് ഉൾപ്പടെയുള്ള നേതാക്കൾ നടത്തുന്ന നിരാഹാര സമരത്തോട് പിണറായി വിജയൻ സ്വീകരിക്കുന്നത് നിഷേധാത്മക നിലപാടാണ് എന്ന് ആരോപിച്ചാണ് പഠിപ്പ് മുടക്ക്.

പിഎസ്‌സി പരീക്ഷാ ക്രമക്കേടുകളിലും യൂണിവേഴ്‌സിറ്റി പരീക്ഷാ ക്രമക്കേടുകളിലും സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് കെഎസ്‌യു നിരാഹാര സമരം നടത്തുന്നത്. ഹയർ സെക്കൻഡറി തലംവരെയുള്ള സ്‌കൂളുകളെ പഠിപ്പ് മുടക്കലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

പഠിപ്പ് മുടക്കൽ കൂടാതെ ശനിയാഴ്ച രാവിലെ മുതൽ ഞായറാഴ്ച രാവിലെ വരെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും കെഎസ്‌യു ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ രാപ്പകൽ സമരവും സംഘടിപ്പിക്കുമെന്ന് നേതൃത്വം അറിയിച്ചു. യൂണിവേഴ്‌സിറ്റി കോളേജിലെ അതിക്രമങ്ങളിലും പരീക്ഷാ ക്രമക്കേട് അടക്കമുള്ള ആരോപണങ്ങളിലും സമഗ്ര അന്വേഷണവും നടപടിയും ആവശ്യപ്പെട്ടാണ് കെഎസ്‌യു സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP