Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശക്തമായ മഴയ്ക്ക് സാധ്യത: തിരുവനന്തപുരം ജില്ലയിൽ വെള്ളിയാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചു; ശക്തമായ കാറ്റ്: മത്സ്യത്തൊഴിലാളികൾക്കും ജാഗ്രതാ നിർദ്ദേശം

ശക്തമായ മഴയ്ക്ക് സാധ്യത: തിരുവനന്തപുരം ജില്ലയിൽ വെള്ളിയാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചു; ശക്തമായ കാറ്റ്: മത്സ്യത്തൊഴിലാളികൾക്കും ജാഗ്രതാ നിർദ്ദേശം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം ജില്ലയിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വെള്ളിയാഴ്ച യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. (ജൂലൈ 18 വൈകിട്ട് നാലിന്റെ റിപ്പോർട്ട് പ്രകാരം) അടിയന്തര സാഹചര്യമുണ്ടായാൽ നടപ്പാക്കേണ്ട എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചതായി ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ പറഞ്ഞു.

കാലവർഷം ശക്തമാകാനുള്ള സാധ്യത മുൻനിർത്തി ജില്ലയിലെ എല്ലാ സർക്കാർ വകുപ്പുകളും 24 മണിക്കൂറും സജ്ജമായിരിക്കണമെന്ന് കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്. ആവശ്യമെങ്കിൽ ദുരിതാശ്വാസ ക്യാംപുകൾ തുറക്കുന്നതിനുള്ള അടിയന്തര ക്രമീകരണങ്ങൾക്ക് റവന്യൂ ഉദ്യോഗസ്ഥർക്കു നിർദ്ദേശം നൽകി. ക്യാംപുകൾ തുറക്കേണ്ടിവന്നാൽ പഞ്ചായത്ത് വകുപ്പിൽനിന്നുള്ള ഉദ്യോഗസ്ഥനെ ഓരോ ക്യാംപിലും ചാർജ് ഓഫിസറായി നിയമിക്കും.

പൊലീസ്, ഫയർ ആൻഡ് റെസ്‌ക്യൂ, ആരോഗ്യം, ഫിഷറീസ്, പൊതുമരാമത്ത്, ജലസേചനം, ജലവിഭവം തുടങ്ങിയ വകുപ്പുകളും കെ.എസ്.ഇ.ബി, വാട്ടർ അഥോറിറ്റി തുടങ്ങിയ സ്ഥാപനങ്ങളും പൂർണ സജ്ജരായിരിക്കണം. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ജാഗ്രതാ നിർദ്ദേശം നിലനിൽക്കുന്ന സമയത്ത് എല്ലാ വകുപ്പുകളിലും ആവശ്യത്തിന് ഉദ്യോഗസ്ഥർ ഉണ്ടെന്ന് വകുപ്പ് മേധാവികൾ ഉറപ്പാക്കണമെന്നും കളക്ടർ നിർദ്ദേശം നൽകി.

ജില്ലയിലെ ദുരന്ത നിവാരണ ക്രമീകരണങ്ങൾ വിലയിരുത്താൻ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ അനു എസ്. നായരുടെ അധ്യക്ഷതയിൽ ജില്ലാതല ഉദ്യോഗസ്ഥർ യോഗം ചേർന്നു.

ശക്തമായ കാറ്റിന് സാധ്യത

കേരള തീരത്ത് വടക്കു പടിഞ്ഞാറ് ദിശയിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP