Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ജപ്പാനിലെ ആനിമേഷൻ സ്റ്റുഡിയോയിലെ തീവെപ്പ്; 33 പേരുടെ ജീവൻ പൊലിഞ്ഞതായി റിപ്പോർട്ട്; പരിക്കേറ്റ 40ഓളം പേരുടെ നില ഗുരുതരമായി തുടരുന്നുവെന്ന് അധികൃതർ; അക്രമിക്ക് കമ്പനിയുമായി ബന്ധമൊന്നുമില്ലെന്ന് പൊലീസ്; മൂന്ന് നില കെട്ടിടം പൂർണമായി കത്തിയമർന്നു

ജപ്പാനിലെ ആനിമേഷൻ സ്റ്റുഡിയോയിലെ തീവെപ്പ്; 33 പേരുടെ ജീവൻ പൊലിഞ്ഞതായി റിപ്പോർട്ട്; പരിക്കേറ്റ 40ഓളം പേരുടെ നില ഗുരുതരമായി തുടരുന്നുവെന്ന് അധികൃതർ; അക്രമിക്ക് കമ്പനിയുമായി ബന്ധമൊന്നുമില്ലെന്ന് പൊലീസ്; മൂന്ന് നില കെട്ടിടം പൂർണമായി കത്തിയമർന്നു

മറുനാടൻ ഡെസ്‌ക്‌

ക്യോട്ടോ; ജപ്പാനിലെ ക്യോട്ടോ നഗരത്തിൽ ആനിമേഷൻ സ്റ്റുഡിയോയിലുണ്ടായ തീവയ്പിൽ 33 പേർ കൊല്ലപ്പെട്ടതായി വിവരം. 40ഓളം പേർക്ക് പരുക്കേറ്റിട്ടുണ്ട്.മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. പുറത്തുനിന്നെത്തിയയാൾ മനപ്പൂർവം തീയിട്ടതാണെന്നാണ് സംശയമെന്ന് പൊലിസ് പറഞ്ഞു. ഇയാളെ കസ്റ്റഡിയിൽ എടുത്തെന്നും പരുക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അധികൃതർ അറിയിച്ചു. നിങ്ങൾ മരിക്കു എന്ന് ഉറക്കെ വിളിച്ച് പറഞ്ഞാണ് അക്രമി കമ്പനിക്ക് തീയിട്ടെതെന്ന് ദൃക്‌സാക്ഷികൾ അറിയിച്ചു.

ക്യോനി എന്ന പേരിൽ അറിയപ്പെടുന്ന ക്യോട്ടോ ആനിമേഷൻ സ്റ്റുഡിയോ 1981ൽ ആണ് സ്ഥാപിച്ചത്. കെ-ഓൺ ഉൾപ്പെടെ നിരവധി ആനിമേഷൻ ഷോകൾ കമ്പനി സംവിധാനം ചെയ്തിട്ടുണ്ട്. കൗമാരക്കാരുടെ സ്‌കൂൾ ജീവിതവുമായി ബന്ധപ്പെട്ടുള്ള പ്രമുഖ ഗ്രാഫിക് നോവലുകളും പുറത്തിറക്കിയിട്ടുണ്ട്. സംഭവത്തിൽ പ്രധാനമന്ത്രി ഷിൻസെ ആബെ അനുശോചനം രേഖപ്പെടുത്തി. കമ്പനിക്ക് പിന്തുണയുമായി ആയിരക്കണക്കിന് ആരാധകരാണ് രംഗത്തെത്തിയിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെ ആരംഭിച്ച ഫണ്ട് ശേഖരണത്തിൽ ആറ് മണിക്കൂറിനുള്ളിൽ മൂന്ന് ലക്ഷം ഡോളറാണ് സഹായമായി ലഭിച്ചത്.

മൂന്ന് നിലയുള്ള കെട്ടിടത്തിൽ ഇന്നലെ പ്രാദേശിക സമയം രാവിലെ 10.30 ഓടെയാണ് തീ പടർന്നത്. 41 വയസ് തോന്നിക്കുന്നയാൾ ദ്രാവകം കെട്ടിടത്തിലേക്ക് എറിയുകയും തീവയ്ക്കുകയുമായിരുന്നെന്ന് ക്യോട്ടോ പൊലിസ് വക്താവ് പറഞ്ഞു. കെട്ടിടത്തിൽ നിന്ന് പൊട്ടിത്തെറിയുണ്ടായെന്നും നിരവധി പേർ കത്തിക്കരിഞ്ഞ നിലയിലാണെന്നും ദൃക്സാക്ഷി പറഞ്ഞു.

രണ്ടാമത്തെ നിലയിൽ പത്ത് പേരെ മരിച്ച നിലയിൽ കണ്ടെത്തിയെന്നും മരണ സഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും അഗ്‌നിശമന സേനാംഗങ്ങൾ പറഞ്ഞു. തീപിടിത്തമുണ്ടാവുന്ന സമയത്ത് 70 പേരാണ് കെട്ടിടത്തിലുണ്ടായിരുന്നത്. സ്റ്റുഡിയോയിലെ മുൻ തൊഴിലാളിയാണ് ആക്രമണം നടത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

തീയിട്ടതിന് ശേഷം സമീപത്തെ റെയിൽവേ സ്റ്റേഷനിലേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ആക്രമി താഴെ വീഴുകയായിരുന്നു. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. കമ്പനിയെ ഭീഷണിപ്പെടുത്തിയുള്ള ഇമെയിലുകൾ നേരത്തെ ലഭിച്ചിരുന്നെന്ന് ക്യോട്ടോ ആനിമേഷൻ ഡയരക്ടർ ഹിദ്യാക് ഹത്ത മാധ്യമങ്ങളോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP