Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കർക്കിടകത്തിലെ കാർമേഘങ്ങൾ മഴയായി തിമിർത്ത് പെയ്യുന്നു; മിക്ക ജില്ലകളിലും ലഭിക്കുന്നത് അതിതീവ്ര മഴ; പത്തനംതിട്ടയിലും കോട്ടയത്തും ഇടുക്കിയിലും അതീവ ജാഗ്രതാ നിർദ്ദേശം; മലയോരങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാൻ നിർദ്ദേശം; പ്രളയത്തിനുള്ള സാധ്യത മുമ്പിൽ കണ്ട് രക്ഷാപ്രവർത്തനത്തിന് സജ്ജീകരണങ്ങൾ; വേനൽമഴയുടെ ചതിയും ഇടവപ്പാതിയുടെ കുറവും ഈ പേമാരി നികത്തുമെന്ന പ്രതീക്ഷയിൽ സർക്കാരും കെ എസ് ഇ ബിയും; ഞായാറാഴ്ച വരെ മഴ തുടരും

കർക്കിടകത്തിലെ കാർമേഘങ്ങൾ മഴയായി തിമിർത്ത് പെയ്യുന്നു; മിക്ക ജില്ലകളിലും ലഭിക്കുന്നത് അതിതീവ്ര മഴ; പത്തനംതിട്ടയിലും കോട്ടയത്തും ഇടുക്കിയിലും അതീവ ജാഗ്രതാ നിർദ്ദേശം; മലയോരങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാൻ നിർദ്ദേശം; പ്രളയത്തിനുള്ള സാധ്യത മുമ്പിൽ കണ്ട് രക്ഷാപ്രവർത്തനത്തിന് സജ്ജീകരണങ്ങൾ; വേനൽമഴയുടെ ചതിയും ഇടവപ്പാതിയുടെ കുറവും ഈ പേമാരി നികത്തുമെന്ന പ്രതീക്ഷയിൽ സർക്കാരും കെ എസ് ഇ ബിയും; ഞായാറാഴ്ച വരെ മഴ തുടരും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിൽ കാലവർഷം അതിശക്തം. മിക്ക ജില്ലകളിലും അതിതീവ്ര മഴ പെയ്യുകയാണ്. അടുത്ത നാല് ദിവസങ്ങളിൽ വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചിരുന്നു. ജൂലൈ 18, 19, 20, 21 തീയതികളിൽ വിവിധ ജില്ലകളിൽ അതിതീവ്ര മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്. കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.. വടക്കുപടിഞ്ഞാറ് ദിശയിൽ നിന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്.

ജൂലൈ 18 ന് ഇടുക്കി, ജൂലൈ 19 ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലും, ജൂലൈ 20ന് ഇടുക്കി, ജൂലൈ 21ന് കണ്ണൂർ എന്നി ജില്ലകളിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം 'റെഡ്' അലർട്ട് പ്രഖ്യാപിച്ചു. റെഡ് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 204 മില്ലി മീറ്ററിൽ കൂടുതൽ മഴ ഇവിടെ ലഭിക്കും. വേനൽ മഴയും ഇടവപ്പാതിയും കേരളത്തെ ചതിച്ചിരുന്നു. അതുകൊണ്ട് തന്നെ മഴ കേരളത്തിന് ആശ്വാസമാണ്. എന്നാൽ ഇത് വലിയ ദുരന്തം വിതയ്ക്കാനും സാധ്യതയുണ്ട്. ഉരുൾപൊട്ടലും മറ്റും സജീവമായി ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

ഇടുക്കിയിൽ നാളെയും അലർട്ട് തുടരും. ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഇന്ന് തീവ്ര മഴയുടെ മുന്നറിയിപ്പായ ഓറഞ്ച് അലർട്ടും മറ്റു ജില്ലകളിലെല്ലാം ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കാലവർഷം ശക്തമാകാൻ വൈകിയതിനാൽ ജൂൺ 1 മുതൽ ഇന്നലെ വരെ കാലാവസ്ഥാ വകുപ്പിന്റെ കണക്കുപ്രകാരം കേരളത്തിൽ 48% മഴക്കുറവാണ്. 1085 മില്ലിമീറ്റർ മഴ ലഭിക്കേണ്ട കാലയളവിൽ പെയ്തത് 568 മി.മി മാത്രം. ഇടുക്കി (62%), വയനാട് (60) പത്തനംതിട്ട (58) ജില്ലകളിലാണ് മഴ ഏറ്റവും കുറഞ്ഞത്. വരും ദിവസങ്ങളിൽ മഴ ശക്തമാകുന്നതോടെ മഴക്കമ്മി പരിഹരിക്കപ്പെടുമെന്നാണ് വിലയിരുത്തൽ. അതായത് അതിശക്തമായി തന്നെ മഴ പെയ്തിറങ്ങും. ഈ സാഹചര്യത്തിൽ മതിയായ മുൻകുരതലുകൾ സ്വീകരിക്കാൻ ജില്ലാ ഭരണകൂടത്തിനോട് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുകയും ക്യാമ്പുകൾ തയ്യാറാക്കുകയും ചെയ്യുന്നതുൾപ്പെടെയുള്ള മുന്നൊരുക്കങ്ങൾ നടത്തുക എന്നതാണ് റെഡ് അലേർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തിൽ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്ക് സാധ്യത വർധിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു. ജൂലൈ 19 ന് ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിലും ജൂലൈ 20 ന് എറണാകുളം ജില്ലയിലും ജൂലൈ 21ന് ഇടുക്കി, എറണാകുളം ജില്ലകളിലും 'ഓറഞ്ച്' അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഓറഞ്ച് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ (115 മില്ലി മീറ്റർ വരെ) അതിശക്തമായതോ (115 മില്ലി മീറ്റർ മുതൽ 204.5 മില്ലി മീറ്റർ വരെ) ആയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനുള്ള മുന്നറിയിപ്പാണ് ഓറഞ്ച് അലർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്.

ഞായറാഴ്ച വരെ ശക്തമായ മഴ തുടരും. കേരള- കർണാടക തീരത്ത് ന്യൂനമർദ്ദം സജീവമായതാണ് മഴയ്ക്ക് കാരണം. വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഒഡിഷ തീരത്ത് അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം രൂപപ്പെട്ടേയ്ക്കുമെന്നും മുന്നറിയിപ്പുണ്ട്. കേരള തീരത്ത് 3.2 മീറ്റർ വരെ ഉയരത്തിൽ തിരമാല ഉണ്ടാകും. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നാണ് നിർദ്ദേശം. വൈദ്യുത ബോർഡ് കടുത്ത പ്രതിസന്ധിയിലാണ്. വൈദ്യുതി ഉദ്പാദിപ്പിക്കുന്ന ഡാമുകളെല്ലാം വറ്റിയിരുന്നു. ഈ മഴ ഈ പ്രതിസന്ധി മാറ്റുമെന്നാണ് കെ എസ് ഇ ബി കണക്കുകൂട്ടുന്നത്.

താഴെപ്പറയുന്ന ജില്ലകളിൽ 'യെല്ലോ' അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്:

ജൂലൈ 18 -തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
ജൂലൈ 19 - തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ കാസർഗോഡ്
ജൂലൈ 20- പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ
ജൂലൈ 21 - കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കാസർഗോഡ്
ജൂലൈ 22 - ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്
സർക്കാർ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയ്യാറെടുപ്പുകൾ നടത്താനും താലൂക്ക് തലത്തിൽ കണ്ട്രോൾ റൂമുകൾ ആരംഭിക്കുവാനുമുള്ള നിർദ്ദേശം സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി നൽകിയിട്ടുണ്ട്.

ജൂലൈ 18 മുതൽ 22 വരെയുള്ള ദിവസങ്ങളിലാണ് കേരളത്തിന്റെ വിവിധ തീരങ്ങളിൽ കാറ്റിന് സാധ്യതയുള്ളത്. അവ ഇപ്രകാരമാണ്:

ജൂലൈ 19 മുതൽ 20 വരെ വടക്ക് പടിഞ്ഞാറൻ ദിശയിൽ നിന്ന് കേരള, ലക്ഷദ്വീപ് തീരങ്ങൾ.
ജൂലൈ 18 മുതൽ ജൂലൈ 19 വരെ തെക്ക് പടിഞ്ഞാറൻ ദിശയിൽ നിന്ന് തെക്ക്-പടിഞ്ഞാറൻ, വടക്ക് അറബിക്കടൽ, മധ്യ അറബിക്കടൽ.
ജൂലൈ 20 മുതൽ ജൂലൈ 22 വരെ തെക്ക് പടിഞ്ഞാറൻ ദിശയിൽ നിന്ന് തെക്ക്-പടിഞ്ഞാറൻ അറബിക്കടൽ ചേർന്നുള്ള മധ്യ അറബിക്കടൽ.
ജൂലൈ 18 മുതൽ ജൂലൈ 20 വരെ തെക്ക് പടിഞ്ഞാറൻ ദിശയിൽ നിന്ന് മാലിദ്വീപ്, കോമോറിൻ തീരങ്ങൾ, ഗൾഫ് ഓഫ് മാന്നാർ

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP