Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സോമാലിയൻ വംശജയായ സെനറ്റർ ഭർത്താവ് ഉള്ളപ്പോൾത്തന്നെ സഹോദരനെയും വിവാഹം ചെയ്‌തെന്ന് ആരോപിച്ച് ട്രംപ്; ഇൽഹാം ഒമറിനെതിരേ ട്രംപ് ഫാൻസായ വംശീയ വാദികൾ തെരുവിൽ; ട്രംപിന്റെ കടുത്ത വംശീയത അമേരിക്കയിൽ കൊടുങ്കാറ്റ് ഉയർത്തുമ്പോൾ

സോമാലിയൻ വംശജയായ സെനറ്റർ ഭർത്താവ് ഉള്ളപ്പോൾത്തന്നെ സഹോദരനെയും വിവാഹം ചെയ്‌തെന്ന് ആരോപിച്ച് ട്രംപ്; ഇൽഹാം ഒമറിനെതിരേ ട്രംപ് ഫാൻസായ വംശീയ വാദികൾ തെരുവിൽ; ട്രംപിന്റെ കടുത്ത വംശീയത അമേരിക്കയിൽ കൊടുങ്കാറ്റ് ഉയർത്തുമ്പോൾ

ർത്താവ് ഉള്ളപ്പോൾത്തന്നെ സ്വന്തം സഹോദരനെയും വിവാഹം കഴിച്ചുവെന്ന ആരോപണം നേരിടുന്ന സോമാലിയൻ വംശജയായ ഡമോക്രാറ്റിക് പാർട്ടിയുടെ സെനറ്റർ ഇൽഹാം ഒമർ വൻ വിവാദത്തിൽ. 2016-ൽ യു.എസ്. കോൺഗ്രസ്സിലേക്ക് മത്സരിക്കുമ്പോൾ തുടങ്ങിയ വിവാദം അടുത്തിടെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പരാമർശങ്ങളോടെയാണ് കൂടുതൽ വിവാദത്തിലായത്. സഹോദരനെയുൾപ്പെടെ രണ്ടുപേരെ വിവാഹം കഴിച്ച ഇൽഹാം സ്ഥാനത്തുടരാൻ അർഹയല്ലെന്ന് ട്രംപ് ആരോപിച്ചു.

താൻ രണ്ടുപേരെ നിയമപരമായി വിവാഹം കഴിച്ചിട്ടില്ലെന്നാണ് 2016-ൽ ഇൽഹാം തന്റെ വക്താവ് ബെൻ ഗോൾഡ്ഫാർബിലൂടെ നൽകിയ വിശദീകരണം. ഒരാളെ നിയമപരമായി വിവാഹം കഴിച്ചുവെന്നും മറ്റെയാളുമായുള്ള സാംസ്‌കാരികമായ ബന്ധം മാത്രമാണെന്നുമായിരുന്നു വിശദീകരണം. തന്റെ പ്രചാരണച്ചെലവ് അന്വേഷിച്ച മിനെസോട്ട കാംപെയ്ൻ ആൻഡ് പബ്ലിക് ഡിസ്‌ക്ലോസസ് ബോർഡിനാണ് അവർ ഇത്തരമൊരു വിശദീകരണം നൽകിയത്. പ്രചാരണത്തിനായി ദുരുപയോഗം ചെയ്ത 3500 ഡോളറും 500 ഡോളർ ഫൈനും ഇൽഹാം അടയ്ക്കണമെന്ന് ബോർഡ് വിധിച്ചിരുന്നു.

ഈ കേസിന്റെ അന്വേഷണത്തിനിടെയാണ് 2014-ലും 2015-ലും ഇൽഹാം ഭർത്താവ് അഹമ്മദ് അബ്ദിസലാൻ ഹിർസിയുമായി ചേർന്ന് ജോയിന്റ് ടാക്‌സ് റിട്ടേണാണ് സമർപ്പിച്ചിട്ടുള്ളതെന്ന് തെളിഞ്ഞിട്ടുള്ളത്. മറ്റൊരാളെ വിവാഹം കഴിച്ചിട്ടുള്ള ഇൽഹാമിന്റെ ഈ നടപടിയാണ് ഇപ്പോൾ വിവാദത്തിന് തിരികൊളുത്തിയത്. മിനെസോട്ടയിലെ ചില മാധ്യമങ്ങൾ 2016-ൽ ഇൽഹാമിനെതിരേ ഇരട്ടക്കല്യാണം ആരോപിച്ചപ്പോൾ, അത് അടിസ്ഥാനരഹിതമാണെന്ന് അവർ തിരിച്ചടിച്ചിരുന്നു.

2016-ൽ മിനിയപ്പൊലീസ് സ്റ്റാർ ട്രിബ്യൂൺ പത്രത്തിന് നൽകിയ അഭിമുഖത്തിൽ ഇതിൽനിന്ന് വ്യത്യസ്തമായ ഒരു കഥയാണ് ഇൽഹാം പറയുന്നത്. തനുസരിച്ച് 2002-ൽ അഹമ്മദ് അബ്ദിസലൻ ഹിർസിയെ ഇൽഹാം വിവാഹം കഴിച്ചു. ഈ ബന്ധത്തിൽ രണ്ട് കുട്ടികളുണ്ടായി. 2008-ൽ വിവാഹമോചനം നേടിയെങ്കിലും അതുസംബന്ധിച്ച് രേഖകളൊന്നുമില്ല. വിവാഹം രജിസ്റ്റർ ചെയ്യാതിരുന്നതുകൊണ്ടാണ് വിവാഹമോചനത്തിനും രേഖകളില്ലാതായതെന്ന് ഇൽഹാം പറയുന്നു. 2009-ൽ ബ്രിട്ടനിലേക്ക് സോമാലിയയിൽനിന്ന് കുടിയേറിയ അഹമ്മദ് നുർ സയീദ് എൽമിയെന്നയാളെ വിവാഹം കഴിച്ചു. ഈ ബന്ധം ഇസ്ലാമിക നിയമങ്ങളനുസരിച്ച് 2011-ൽ ഒഴിഞ്ഞതായും ഇൽഹാം അവകാശപ്പെടുന്നു.

നിലവിൽ ഹിർസിയാണ് തന്റെ ഭർത്താവെന്ന് ഇൽഹാം പറയുന്നു. എന്നാൽ, സയീദ് എൽമിയെ 2009-ൽ വിവാഹം കഴിക്കുമ്പോൾ, ഇൽഹാമും ഹിർസിയും ഒരുമിച്ചാണ് താമസമെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്. ഇൽഹാമും എൽമിയും നോർത്ത്് ഡക്കോട്ട സ്‌റ്റേറ്റ് സർവകലാശാലയിൽ പഠിക്കുമ്പോൾ, ഹിർസിയും അവിടെയുണ്ടായിരുന്നതായും വ്യക്തമാണ്. ഇൽഹാം അവകാശപ്പെടുന്നതനുസരിച്ച് 2011-ൽ വിവാഹമോചനം നേടിയശേഷം എൽമി ബ്രിട്ടനിലേക്ക് മടങ്ങിപ്പോയി. എന്നാൽ, എൽമിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അദ്ദേഹം 2012 ഓഗസ്റ്റിലും മിനിയപൊലീസിൽ താമസിക്കുന്നുണ്ട്.

2012-ൽത്തന്നെയാണ് ഹിർസിയിൽനിന്ന് ഇൽഹാമിന് മൂന്നാമത്തെ കുട്ടി ജനിക്കുന്നത്. എൽമി മടങ്ങിയശേഷം ഹിർസിയെ വീണ്ടും വിവാഹം കഴിച്ചുവെന്നാണ് ഇൽഹാം പറയുന്നത്. 2011-ൽ വി്ശ്വാസപരമായി പിരിഞ്ഞെങ്കിലും എൽമിയെ കണ്ടുകിട്ടാത്തതിനാൽ 2017 വരെ നിയമപരമായി വേർപിരിയാൻ സാധിച്ചിരുന്നില്ലെന്നും ഇൽഹാം പറയുന്നു. ഇതൊന്നും വിശ്വാസയോഗ്യമല്ലെന്നാണ് ഇൽഹാമിനെതിരേ ഉയർന്നിരിക്കുന്ന ആരോപണം. ഇതെല്ലാം സൂചിപ്പിക്കുന്നത് അവർ ഒരേസമയം രണ്ടുപേരെ വിവാഹം കഴിച്ചിരുന്നുവെന്നാണെന്ന് രാഷ്ട്രീയ എതിരാളികൾ ആരോപിക്കുന്നു. എൽമി ഇൽഹാമിന്റെ സഹോദരനാണെന്നാണ് മറ്റൊരു ആരോപണം. ഇത് സ്ഥിരീകരിച്ചിട്ടില്ല.

അതിനിടെ, ട്രംപിന്റെ ആരാധകരായ റിപ്പബ്ലിക്കൻ പാർട്ടി പ്രവർത്തകർ നടത്തിയ റാലിയിൽ, ഇൽഹാമിനെ സോമാലിയയിലേക്ക് മടക്കിയയക്കൂവെന്ന മുദ്രാവാക്യം മുഴക്കിയതിനെതിരേ ട്രംപ് രംഗത്തെത്തി. അത്തരമൊരു മുദ്രാവാക്യത്തോട് താൻ യോജിക്കുന്നില്ലെന്നും അതൊട്ടും സന്തോഷം പകരുന്നതല്ലെന്നും ട്ര്ംപ് പറഞ്ഞു. ഇൽഹാമിനെ തിരിച്ചയക്കണമെന്ന് താൻ പറഞ്ഞിട്ടില്ലെന്നും തന്നെ പിന്തുണയ്ക്കുന്നവർ മേലിൽ അത്തരമൊരു മുദ്രാവാക്യം വിളിക്കരുതെന്നും ട്രംപ് ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP