Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പിൻയാത്രക്കാർക്ക് ഹെൽമറ്റും സീറ്റ് ബെൽറ്റും നിർബന്ധം; ഇല്ലെങ്കിൽ സെപ്റ്റംബർ മുതൽ പിഴ; 100രൂപമുതൽ 500രൂപവരെ പിഴ ചുമത്തിയേക്കും; കേന്ദ്ര സർക്കാരിന്റെ പുതിയ മോട്ടർ വാഹനനിയമം നടപ്പിലായാൽ പിഴ സംഖ്യ ഉയരും; നിയമലംഘനം ആവർത്തിച്ചാൽ ലൈസൻസ് സസ്‌പെൻഡ് ചെയ്‌തേക്കും

പിൻയാത്രക്കാർക്ക് ഹെൽമറ്റും സീറ്റ് ബെൽറ്റും നിർബന്ധം; ഇല്ലെങ്കിൽ സെപ്റ്റംബർ മുതൽ പിഴ; 100രൂപമുതൽ 500രൂപവരെ പിഴ ചുമത്തിയേക്കും;  കേന്ദ്ര സർക്കാരിന്റെ പുതിയ മോട്ടർ വാഹനനിയമം നടപ്പിലായാൽ പിഴ സംഖ്യ ഉയരും; നിയമലംഘനം ആവർത്തിച്ചാൽ ലൈസൻസ് സസ്‌പെൻഡ് ചെയ്‌തേക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം; ഇരുചക്ര വാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കാർ ഹെൽമറ്റും കാറിന്റെ പിൻസീറ്റ് യാത്രക്കാർ ഇനി മുതൽ സീറ്റ് ബൽറ്റും ധരിച്ചില്ലെങ്കിൽ സെപ്റ്റംബർ മുതൽ പിഴ നൽകേണ്ടിവരും.100 രൂപ മുതൽ 500 രൂപ വരെയായിരിക്കും പിഴ. കേന്ദ്ര സർക്കാരിന്റെ പുതിയ മോട്ടർ വാഹനനിയമം നടപ്പിലായാൽ പിഴ സംഖ്യ ഉയരും.

നിയമലംഘനം ആവർത്തിച്ചാൽ ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നതടക്കമുള്ള നടപടികളും സ്വീകരിക്കും. നിയമം കർശനമാക്കണമെന്ന് ആവശ്യപ്പെട്ട് ഗതാഗത കമീഷണർക്ക് ഗതാഗത സെക്രട്ടറി കത്ത് നൽകിയതിന് പിന്നാലെയാണ് തീരുമാനം.ഓഗസ്റ്റിൽ സംസ്ഥാന വ്യാപകമായി പ്രചാരണവും യാത്രക്കാർക്കു മുന്നറിയിപ്പും നൽകാനാണു കഴിഞ്ഞ ദിവസം മന്ത്രി എ.കെ.ശശീന്ദ്രന്റെ നേതൃത്വത്തിൽ ചേർന്ന യോഗം തീരുമാനിച്ചത്.

അതിനുശേഷം പിഴ ഈടാക്കുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്കു കടക്കാനാണു നിർദ്ദേശം.സീറ്റ് ബെൽറ്റ് ധരിക്കേണ്ടതിന്റെയും ഹെൽമറ്റ് ഉപയോഗിക്കേണ്ടതിന്റെയും പ്രാധാന്യം വിവരിക്കുന്ന വിഡിയോ/സ്ലൈഡ് ഷോ, വാഹനം വിൽക്കുന്നതിനു മുൻപ് ഡീലർമാർ നിർബന്ധമായും ഉപയോക്താവിനായി പ്രദർശിപ്പിക്കണമെന്നു മോട്ടർ വാഹന വകുപ്പ് നിർദ്ദേശം നൽകി. ലഘുലേഖകളും ഉപയോക്താക്കൾക്കു നൽകണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP