Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

എസ്എഫ്‌ഐയുടെ മുഖം രക്ഷിക്കൽ മാർച്ച് ശക്തിപ്രകടനമായത് പ്രവർത്തകരുടെ പങ്കാളിത്തം കൊണ്ട്; മാർച്ചിനുവേണ്ടി ഇന്നലെയും പെൺകുട്ടികളെ ക്യാംപസുകളിൽ നിന്നു നിർബന്ധിച്ചു പുറത്തിറക്കിയതായി ആരോപണം; സർക്കാരിനു സമർപ്പിച്ച അവകാശപത്രിക അംഗീകരിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ മാർച്ചിൽ പൊലീസ് ഒരുക്കിയത് വൻ സുരക്ഷ

എസ്എഫ്‌ഐയുടെ മുഖം രക്ഷിക്കൽ മാർച്ച് ശക്തിപ്രകടനമായത് പ്രവർത്തകരുടെ പങ്കാളിത്തം കൊണ്ട്; മാർച്ചിനുവേണ്ടി ഇന്നലെയും പെൺകുട്ടികളെ ക്യാംപസുകളിൽ നിന്നു നിർബന്ധിച്ചു പുറത്തിറക്കിയതായി ആരോപണം; സർക്കാരിനു സമർപ്പിച്ച അവകാശപത്രിക അംഗീകരിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ മാർച്ചിൽ പൊലീസ് ഒരുക്കിയത് വൻ സുരക്ഷ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം;യൂണിവേഴ്‌സിറ്റി കോളജ് സംഭവങ്ങളുടെ പേരിൽ ഏറെ പഴികേട്ട സംഘടന അതിൽ നിന്നു മുഖം രക്ഷിക്കാൻ നടത്തിയ ശക്തിപ്രകടനം കൂടിയായി എസ്എഫ്‌ഐയുടെ സെക്രട്ടേറിയറ്റ് മാർച്ച് പൊലീസുമായോ മാധ്യമങ്ങളുമായോ നേരിയ സംഘർഷം പോലും ഉണ്ടാകാതിരിക്കാൻ പ്രവർത്തകർ പ്രത്യേകം ശ്രദ്ധിച്ചു.തിരുവനന്തപുരത്ത് സെക്രട്ടറിയറ്റിലേക്കും മറ്റിടങ്ങളിൽ ജില്ലാ കേന്ദ്രങ്ങളിലേക്കുമായിരുന്നു മാർച്ച്. അടുത്തിടെയുണ്ടായ സംഘർഷത്തെ തുടർന്ന് അടച്ചിട്ട യൂണിവേഴ്‌സിറ്റി കോളേജിൽനിന്ന് പെൺകുട്ടികളുൾപ്പെടെ ആയിരത്തോളം വിദ്യാർത്ഥികൾ പങ്കെടുത്തു.

സെക്രട്ടേറിയറ്റിനു മുന്നിൽ യുഡിഎഫ് എംഎൽഎമാരുടേയും കെഎസ്‌യു, എബിവിപി സംഘടനകളുടേയും ധർണ നടക്കുന്നതിനാൽ വൻ പൊലീസ് സംഘത്തെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നത്. മാർച്ചിനുവേണ്ടി ഇന്നലെയും പെൺകുട്ടികളെ ക്യാംപസുകളിൽ നിന്നു നിർബന്ധിച്ചു പുറത്തിറക്കിയതായി ആരോപണമുയർന്നു.

യൂണിവേഴ്‌സിറ്റി കോളജ് അടച്ചിരിക്കുന്നതിനാൽ നഗരത്തിലെ മറ്റു കോളജുകളിൽനിന്നും നഗരത്തിനു പുറത്തുള്ള കോളജുകളിൽ നിന്നും പരമാവധി പെൺകുട്ടികളെ അണിനിരത്തുകയായിരുന്നു. വിദ്യാർത്ഥിനികളെ നേതാക്കൾ നേരിട്ടു ബന്ധപ്പെടാതെ പ്രവർത്തകർ വഴിയാണു സന്ദേശമെത്തിച്ചത്. മാർച്ച് കൊഴുപ്പിക്കാൻ വാദ്യമേളങ്ങളും അണി നിരത്തി.

വിദ്യാഭ്യാസ മേഖലയിലെ 51 ഇന ആവശ്യങ്ങളുന്നയിച്ചു സർക്കാരിനു സമർപ്പിച്ച അവകാശപത്രിക അംഗീകരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു മാർച്ച്.യൂണിവേഴ്‌സിറ്റി കോളജിൽ ഇനി യഥാർഥ എസ്എഫ്‌ഐ പ്രവർത്തനം നടത്തുമെന്നു മാർച്ച് ഉദ്ഘാടനം ചെയ്ത ദേശീയ പ്രസിഡന്റ് വി.പി. സാനു പറഞ്ഞു.കോളജിലെ മുൻ ഭാരവാഹികൾ യഥാർഥ എസ്എഫ്‌ഐക്കാർ അല്ലാത്തതുകൊണ്ടാണ് വിദ്യാർത്ഥികൾക്കു സമരവുമായി തെരുവിലിറങ്ങേണ്ടിവന്നത് സാനു പറഞ്ഞു.വിദ്യാഭ്യാസ മേഖലയിലെ വിവിധ ആവശ്യങ്ങളുന്നയിച്ചു സർക്കാരിനു സമർപ്പിച്ച അവകാശപത്രിക അംഗീകരിക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്‌ഐ സെക്രട്ടേറിയറ്റിനു മുന്നിലേക്കു നടത്തിയ മാർച്ച്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP