Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അഭയ കൊല്ലപ്പെട്ട സമയത്ത് വൈദികനായിരുന്ന തോമസ് കോട്ടൂരിന് ഡബിൾ പ്രമോഷൻ കൊടുത്തു രൂപതാ ചാൻസലറാക്കി; വർഷങ്ങൾക്ക് ശേഷം അറസ്റ്റിലായപ്പോഴും അതേസ്ഥാനത്ത് സംരക്ഷിച്ചു; ക്‌നാനായ കത്തോലിക്ക സഭയെ നാണം കെടുത്തിയ വൈദികനെ ഒടുവിൽ ചാൻസലർ പദവിയിൽ നിന്നും പുറത്താക്കിയത് കൂട്ടുപ്രതി സെഫിക്കൊപ്പം കുറ്റവിചാരണ അടുത്തമാസം ആരംഭിക്കാനിരിക്കേ; കന്യാചർമ്മം കൃത്രിമമായി വെച്ചുപിടിപ്പിച്ചും കേസ് അട്ടിമറിക്കാൻ ശ്രമിച്ച ബുദ്ധികേന്ദ്രത്തിനെതിരെ നടപടി എത്തിയത് മറുനാടൻ വാർത്തയെ തുടർന്ന്

അഭയ കൊല്ലപ്പെട്ട സമയത്ത് വൈദികനായിരുന്ന തോമസ് കോട്ടൂരിന് ഡബിൾ പ്രമോഷൻ കൊടുത്തു രൂപതാ ചാൻസലറാക്കി; വർഷങ്ങൾക്ക് ശേഷം അറസ്റ്റിലായപ്പോഴും അതേസ്ഥാനത്ത് സംരക്ഷിച്ചു; ക്‌നാനായ കത്തോലിക്ക സഭയെ നാണം കെടുത്തിയ വൈദികനെ ഒടുവിൽ ചാൻസലർ പദവിയിൽ നിന്നും പുറത്താക്കിയത് കൂട്ടുപ്രതി സെഫിക്കൊപ്പം കുറ്റവിചാരണ അടുത്തമാസം ആരംഭിക്കാനിരിക്കേ; കന്യാചർമ്മം കൃത്രിമമായി വെച്ചുപിടിപ്പിച്ചും കേസ് അട്ടിമറിക്കാൻ ശ്രമിച്ച ബുദ്ധികേന്ദ്രത്തിനെതിരെ നടപടി എത്തിയത് മറുനാടൻ വാർത്തയെ തുടർന്ന്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സിസ്റ്റർ അഭയ കൊലപാതക കേസിൽ അടുത്തമാസം കുറ്റവിചാരണ തുടങ്ങാനിരിക്കേ പ്രതിസ്ഥാനത്തുള്ള ഫാദർ തോമസ് കോട്ടൂരിനെ പുറത്താക്കി മുഖം രക്ഷിക്കാൻ ക്‌നാനായ കത്തോലിക്ക സഭയുടെ ശ്രമം. അതിരൂപത ചാൻസലർ സ്ഥാനത്തു നിന്നും ഫാദർ കോട്ടൂരിനെ നീക്കം ചെയ്തു കൊണ്ടാണ് നാണക്കേടിൽ നിന്നും മുഖം രക്ഷിക്കാൻ ഒടുവിൽ സഭ ശ്രമം തുടങ്ങിയത്. അഭയ കേസിലെ ഒന്നാം പ്രതിയാണ് ഫാ. തോമസ് കോട്ടൂർ. ഇത്രയും കാലം സംരക്ഷിച്ചു നിർത്തിയ ക്‌നാനായ കാത്തോലിക്കാ സഭ ഒടുവിൽ വിവാദ വൈദികനെതിരെ നടപടി എടുത്തത് സുപ്രീംകോടതിയും ഫാദർ കോട്ടോരിനൊപ്പം സെഫിയും വിചാരണ നേരിടണമെന്ന വിധി പുറപ്പെടുവിച്ചതോടെയാണ്.

വിചാരണ കൂടാതെ വെറുതെ വിടണമെന്ന ഒന്നാം പ്രതി ഫാ. കോട്ടൂരിന്റെയും മൂന്നാം പ്രതി സിസ്റ്റർ സെഫിയുടെയും ഹർജികൾ ജൂലൈ 15 ന് സുപ്രീം കോടതി തള്ളിക്കൊണ്ട് വിചാരണ നേരിടാൻ ഉത്തരവിട്ടിരുന്നു. ഇതോടെ ഇവർക്കെതിരെ മറുപടി എടുക്കണമെന്ന് കാണിച്ച് മറുനാടൻ മലയാളി തുടർച്ചയായി വാർത്ത നൽകുകയും ചെയ്തിരുന്നു. കേസ് അട്ടിമറിക്കാൻ സെഫിയും കോട്ടൂരും നടത്തി ശ്രമങ്ങൾ ചൂണ്ടിക്കാട്ടിക്കൊണ്ടാിയരുന്നു മറുനാടൻ വാർത്ത. സുപ്രീംകോടതി പോലും കൈവിട്ട പ്രതിയെ സഭയുടെ ഉന്നത സ്ഥാനത്ത് ഇനി തുടരാൻ അനുവദിച്ചാൽ സഭാ വിശ്വാസികളുടെ ചോദ്യങ്ങൾക്ക് ന്യായീകരണം പറഞ്ഞു നിൽക്കാനാവില്ല എന്നതു കൊണ്ടാണ് സഭാനേതൃത്വം അതിരൂപത ചാൻസലർ സ്ഥാനത്തു നിന്നും നിർബന്ധിതമായി പറഞ്ഞു വിട്ടത്.

അതേസമയം വൈദികനെ സംരക്ഷിച്ചു നിർത്തി എന്നു വരുത്താൻ വേണ്ടി റിട്ടയർ ചെയ്തു എന്നാണ് വാർത്താക്കുറിപ്പിൽ നൽകിയത്. സിസ്റ്റർ അഭയ കൊല്ലപ്പെട്ട സമയത്ത് വൈദികനായിരുന്ന തോമസ് കോട്ടൂരിനെ ക്‌നാനായ കത്തോലിക്കാ സഭ അന്ന് മുതൽ സംരക്ഷിച്ചു നിർത്തകയാണ് ഉണ്ടായത്. അഭയ കൊല്ലപ്പെടുന്ന ഘട്ടത്തിൽ വെറും വൈദികന്റെ സ്ഥാനത്തായിരുന്നു തോമസ് കോട്ടൂർ. അന്ന് വൈദികനെ സംരക്ഷിക്കാൻ സഭ തയ്യാറായത് ആരോപണങ്ങളെ ശരിവെക്കുന്നത് തടയാൻ വേണ്ടായിരുന്നു. ഇതോടെ തോമസ് കോട്ടൂരിന് ഡബിൾ പ്രമോഷനും ലഭിച്ചു. രൂപതയുടെ ചാൻസലർ പദവിയിൽ നിയമിക്കുയും ചെയ്തു.

അന്ന് മുതൽ ദ്വീർഘകാലം തോമസ് കോട്ടൂർ ഈ പദവിയിൽ തുടരുകയായിരുന്നു. 2008 ൽ അഭയ കൊലപാതക കേസിലെ പ്രതികളായി അറസ്റ്റ് ചെയ്തപ്പോഴും 49 ദിവസം ജയിലിൽ കിടന്നപ്പോഴും കുറ്റപത്രം കൊടുത്തപ്പോഴുമൊക്കെ ഈ പദവിയിൽ നിന്നും നീക്കാൻ ക്‌നാനായ കത്തോലിക്കാ സഭ തയ്യാറായിരുന്നില്ല. പത്ത് വർഷത്തോളം കാലം ചാൻസലർ സ്ഥാനത്തു നിന്നും കോട്ടൂരിനെ സംരക്ഷിച്ചു നിർത്തുകയും ചെയ്തു. അന്നൊക്കെ ഈ കേസിന്റെ പേരിൽ സഭയും സഭാ വിശ്വാസികളും നാണം കെട്ടിരുന്നു. എന്നാൽ, വൈദികനെതിരെ ഉയർന്നത് വെറും ആരോപണങ്ങൾ മാത്രമാണെന്നും ഇത് തെളിയിക്കപ്പെട്ടിട്ടില്ലെന്നും പറഞ്ഞു ന്യായീകരണങ്ങൾ നിരത്തി സഭ.

കഴിഞ്ഞ 10 വർഷത്തിനിടയിൽ ചാൻസലർ സ്ഥാനത്തു കോട്ടൂരിനെ സംരക്ഷിച്ചു നിലനിർത്തിയതിനാൽ ക്‌നാനായ കത്തോലിക്ക സഭ ഒടുവിൽ വൈദികനെ കൈവിടുന്നത് തിരുവനന്തപുരം സിബിഐ കോടതിയിൽ സിസ്റ്റർ അഭയയെ കൊലപ്പെടുത്തിയ കേസിൽ കുറ്റവിചാരണ ഓഗസ്റ്റ് അഞ്ചിന് ആരംഭിക്കാനിരിക്കെയാണ്. അതുകൊണ്ടാണ് അടിയന്തരമായി നടപടി. അഭയയുടെ കൊലപാതക കേസിൽ തുടക്കം മുതൽ ആക്ഷൻ കൗൺസിലുമായി പ്രവർത്തിക്കുന്ന പൊതുപ്രവർത്തകൻ ജോമോൻ പുത്തൻ പുരയ്ക്കൽ അടക്കമുള്ളവരും ഫാ. കോട്ടൂരിനെ പുറത്താക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. അതുകൊണ്ടു തന്നെ ജോമോൻ അടക്കമുള്ളവരുടെ വിജയം കൂടിയാണ് ഇപ്പോഴത്തെ സഭാ നടപടി.

കേസ് അട്ടിമറിക്കാനുള്ള തന്ത്രങ്ങളെല്ലാം മെനഞ്ഞിരുന്നത് ഫാ. കോട്ടൂർ ആയിരുന്നു. ഫാ. കോട്ടൂരും സിസ്റ്റർ സെഫിയും തമ്മിലുള്ള ലൈംഗിക ബന്ധത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നതാണ് അഭയയുടെ കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് കേസ് അന്വേഷിച്ച് സിബിഐ കണ്ടെത്തിയിരിക്കുന്നത്. ഇതിന് ഉപോൽഫലകമായ തെളിവുകൾ ലഭിച്ചത് സിസ്റ്റർ സെഫിയിൽ നടത്തിയ വൈദ്യ പരിശോധനയിലാണ്. കേസിൽ നിന്നും രക്ഷപെടാൻ താൻ കന്യകയാണെന്ന് സ്ഥാപിക്കുക മാത്രമായിരുന്നു സെഫിക്ക് മുന്നിലുണ്ടായിരുന്ന പോംവഴി. ഇത് മനസിലാക്കിയാണ് അവർ കന്യാചർമ്മം വച്ചുപിടിപ്പിക്കാൻ 'ഹൈമനോ പ്ലാസ്റ്റി' സർജറി നടത്തിയിരുന്നു. ഇങ്ങനെ കന്യാചർമ്മം വെച്ചുപിടിപ്പിക്കുന്നത് അടക്കമുള്ള ബുദ്ധി ഉപദേശിച്ചത് ഫാദർ തോമസ് കോട്ടൂർ ആയിരുന്നു എന്നാണ് പുറത്തുവന്ന സൂചനകൾ.

2008 നവംബറിൽ സെഫിയെ സിബിഐ അറസ്റ്റു ചെയ്യുമ്പോൾ നടത്തിയ വൈദ്യപരിശോധനയാണ് കേസിന്റെ ഗതിനിർണയിച്ചത്. സെഫിയെ നാർക്കോ അനാലിസിസിന് വിധേയ ആക്കിയ ഘട്ടത്തിലാണ് കേസ് അട്ടിമറിക്കാൻ ഇവർ കന്യാചർമ്മം വെച്ചുപിടിപ്പിച്ചു എന്ന സൂചന ലഭിച്ചത്. ഇതിന് ശേഷമാണ് സെഫിയെ സിബിഐ അറസ്റ്റു ചെയ്യുന്നത്. ഈ ഘട്ടത്തിൽ ആലപ്പുഴ മെഡിക്കൽ കോളേജിലാണ് വൈദ്യപരിശോധന നടത്തിയത്.

ഡോ. രമയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്ന് പരിശോധന നടത്തിയത്. പൊലീസ് സർജ്ജൻ അടക്കം വിശദമായി പരിശോധിച്ചപ്പോൾ സെഫി കന്യക അല്ലെന്ന് വ്യക്തമാകുകയുണ്ടായി. ഇക്കാര്യം സിബിഐ ഡിവൈഎസ്്പി സുരേന്ദ്രനെ അറിയിച്ചു. സെഫിയുടെ മാറിട പരിശോധന നടത്തിയപ്പോഴും അതും ലൈംഗിക ബന്ധം സ്ഥിരീകരിക്കുന്ന വിധത്തിലുള്ള വിവരങ്ങളാണ് ലഭിച്ചത്. സെഫിയുടെ മുല സ്ഥിരമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരെ പോലെ തൂങ്ങിയിരുന്നു എന്നാണ് രമയുടെ പരിശോധനാ റിപ്പോർട്ട്. ഇതെല്ലാം കേസിൽ നിർണായക ഘടകമായി മാറി. പൊതുപ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കൽ ഈ റിപ്പോർട്ടു ചൂണ്ടിക്കാട്ടി നിയമപോരാട്ടവും നടത്തിയിരുന്നു.

അതേസമയം സെഫി കന്യാചർമ്മം വെച്ചുപിടിപ്പിച്ചത് എവിടെ നിന്നാണെന്ന കാര്യം ഇപ്പോഴും ദുരുഹമായി തുടരുകയാണ്. ഇതേക്കുറിച്ച് സിബിഐ നിരന്തരം ചോദ്യം ചെയപ്പോഴും ഒന്നും തുറന്നു പറയാൻ അഭയ കേസിലെ മൂന്നാം പ്രതിയായ കന്യാസ്ത്രീ തയ്യാറായിരുന്നില്ല. ഇപ്പോഴും എവിടെ വച്ചാണ് കന്യാചർമ്മം സെഫി വെച്ചുപിടിപ്പിച്ചത് എന്നത് ദുരൂഹമായി തുടരുകയാണ്. കേസിന്റെ വിചാരണാ വേളയിൽ ഇക്കാര്യം സിബിഐക്ക് തിരിച്ചടിയാകുമോ എന്ന ആശങ്കയ്ക്കും ഇത് വഴിവെക്കുന്നുണ്ട്. അഭയക്കേസിൽ തെളിവ് നശിപ്പിക്കാൻ ഏതറ്റം വരെ പോകാനും പ്രതികൾ തയാറായതിന്റെ തെളിവാണ് ഇത്. കന്യകയാണെന്ന് തെളിയിക്കാൻ കൃത്രിമമായി കന്യാചർമ്മം വച്ചുപിടിപ്പിക്കുന്ന ശസ്ത്രക്രിയയ്ക്ക് സിസ്റ്റർ സെഫി വിധേയമായതിലൂടെ വ്യക്തമാകുന്നത്.

സെഫി കന്യാചർമ്മം വെച്ചുപിടിപ്പിച്ച വിവരം സിബിഐ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലും വ്യക്തമാക്കിയിരുന്നു. കുറ്റപത്രം സമർപ്പിച്ചപ്പോൾ ഒപ്പം ചേർത്ത റിപ്പോർട്ടിൽ, സിസ്റ്റർ സെഫിയുടെ മാറിടങ്ങൾ പരിശോധിച്ചപ്പോൾ നിരന്തരമായി സംഭോഗത്തിൽ ഏർപ്പെട്ടിരുന്നതുമൂലം ഉടവുതട്ടിയ നിലയിലായിരുന്നു എന്നതുകൂടി കണ്ടെത്തിയിരുന്നു. അഭയ കേസിനെ സംബന്ധിച്ചിടത്തോളം ഇത് നിർണായകമായ കാര്യമായിരുന്നു. എന്നാൽ, ഈ വിഷയത്തിൽ ഒരു സ്ത്രീയുടെ ലൈംഗികാനുഭവങ്ങൾ സംബന്ധിച്ച് പരിശോധന നടത്തി റിപ്പോർട്ട് കോടതിയിൽ ഹാജരാക്കി എന്ന തരത്തിലുള്ള പ്രചാരണവും നടന്നിരുന്നു. ഒരു കന്യാസ്ത്രീയുടെ കന്യകാത്വം നഷ്ടപ്പെടുന്നത് എങ്ങനെയാണ് എന്ന ചോദ്യത്തിന്റെ ഉത്തരം ഈ കേസിൽ നിർണായകമായിരുന്നു.

കാട്ടയത്തെ പയസ് ടെൻത് കോൺവെന്റിലെ അന്തേവാസിയായിരുന്ന സിസ്റ്റർ അഭയയെ 1992 മാർച്ച് 27നാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യം ക്രൈംബ്രാഞ്ചും പിന്നീട് സിബിഐയും കേസ് അന്വേഷിച്ചു. 2008 നവംബർ 19നാണ് ഫാ. തോമസ് കോട്ടൂർ, ഫാ. പൂതൃക്കയിൽ, സിസ്റ്റർ സെഫി എന്നിവരെ സിബിഐ അറസ്റ്റ് ചെയ്തത്. കേസിൽ പ്രതികൾക്കെതിരെ വിവരങ്ങൾ ലഭ്യമല്ലെന്നു പലതവണ നൽകിയ അന്തിമ റിപ്പോർട്ടുകൾ കോടതി തള്ളിയിരുന്നു. ഫാ. കോട്ടൂരും സിസ്റ്റർ സെഫിയും വിചാരണ നേരിടണമെന്നു വിധിച്ച ഹൈക്കോടതി രണ്ടാം പ്രതി ഫാ. പുതൃക്കയിലിനെ കുറ്റ വിമുക്തനാക്കിയ തിരുവനന്തപുരം സിബിഐ കോടതിയുടെ നടപടി ശരിവയ്ക്കുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP