Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ദാവൂദ് ഇബ്രാഹിമിന്റെ അനന്തരവൻ അറസ്റ്റിലായത് മൂംബൈയിൽ നിന്ന്; ദുബായിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ക്രിമിനൽ സാമ്രാജ്യത്തിന്റെ പുതിയ പിൻഗാമി പിടിയിലാവുന്നത് വിമാനത്താവളത്തിൽ നിന്ന്; കവർച്ചാ കേസിൽ അറസ്റ്റിലായ റിസ്വാൻ ദാവൂദിന്റെ ഇളയ സഹോദര പുത്രൻ

ദാവൂദ് ഇബ്രാഹിമിന്റെ അനന്തരവൻ അറസ്റ്റിലായത് മൂംബൈയിൽ നിന്ന്; ദുബായിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ  ക്രിമിനൽ സാമ്രാജ്യത്തിന്റെ പുതിയ പിൻഗാമി പിടിയിലാവുന്നത് വിമാനത്താവളത്തിൽ നിന്ന്; കവർച്ചാ കേസിൽ അറസ്റ്റിലായ റിസ്വാൻ ദാവൂദിന്റെ ഇളയ സഹോദര പുത്രൻ

മറുനാടൻ ഡെസ്‌ക്‌

മുംബൈ; ദാവൂദ് ഇബ്രാഹിമിന്റെ അനന്തരവൻ അറസ്റ്റിലായത് മൂംബൈയിൽ നിന്ന് രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെ. അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ദുബായിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ പൊലീസിന്റെ പിടിയിലായത് ദാവൂദിന്റെ ക്രിമിനൽ സാമ്രാജ്യത്തിന്റെ പുതിയ പിൻഗാമിയെന്ന് വിലയിരുത്തപ്പെടുന്നയാളാണ് റിസ്വാൻ കസ്‌കർ. ഛോട്ട ഷക്കീലിന്റെ പ്രധാന സഹായിയെ അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് റിസ്വാന്റെ അറസ്റ്റ്.കവർച്ച കേസിലാണ് റിസ്വാൻ പിടിയിലായത്.

രണ്ട് ദിവസം മുമ്പ് മുംബൈ പൊലീസിന്റെ ആന്റി എക്സോർഷൻ സെൽ ദാവൂദ് ഇബ്രാഹിമിന്റെ ഗുണ്ടാസംഘം ഫാഹിം മക്മാച്ചിന്റെ അടുത്ത സഹായി അഹമ്മദ് റാസ വാധരിയയെ പിടിച്ചുപറി കേസിൽ അറസ്റ്റ് ചെയ്തതിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽനിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റി സ്വാനെ അറസ്റ്റ്. മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബുധനാഴ്ച രാത്രിയാണ് അറസ്റ്റ് നടന്നത്. ദാവൂദിന്റെ ഇളയ സഹോദരനായ ഇക്‌ബാൽ കസ്‌കറിന്റെ മകനാണ് മുപ്പത് വയസ്സുള്ള റിസ്വാൻ.

കഴിഞ്ഞ ഒന്നര വർഷമായി ദാവൂദിന്റെ കുറ്റകൃത്യങ്ങളിൽ റിസ്വാനും പങ്കാളിയാണെന്ന് അന്വേഷണ സംഘം പറയുന്നു. തന്റെ സാമ്രാജ്യത്തിന്റെ കടിഞ്ഞാൺ കുടുംബത്തിലെ തന്നെ ഇളമുറക്കാർക്ക് കൈമാറുവാനാണ് ദാവൂദിന്റെ പ്ദ്ധതിയെന്ന് സംശയിക്കപ്പെടുന്നു. രണ്ട് ദിവസം മുമ്പ് മുംബൈ പൊലീസിന്റെ ആന്റി എക്‌സോർഷൻ സെൽ ദാവൂദ് ഇബ്രാഹിമിന്റെ ഗുണ്ടാസംഘത്തിൽ അംഗമായ അഹമ്മദ് റാസ വാധരിയയെ അറസ്റ്റ് ചെയ്തിരുന്നു. വ്യാപാരിയെ ഭീഷണിപ്പെടുത്തിയ കേസിൽ ആയിരുന്നു അറസ്റ്റ്. ഇയാളെ ചോദ്യം ചെയ്തതിൽനിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് റിസ്വാനിലേക്കെത്തുന്നത്. ഇന്ത്യ വർഷങ്ങളായി തേടിക്കൊണ്ടിരിക്കുന്ന മോസ്റ്റ് വാണ്ടഡ് ടെററിസ്റ്റായ ദാവൂദ് ഇബ്രാഹിം കറാച്ചി ആസ്ഥാനമാക്കി പ്രവർത്തിക്കുന്നുവെന്ന് ഈയിടെ അമേരിക്ക വെളിപ്പെടുത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP