Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിവാഹം കഴിക്കാത്ത യുവതി വീടിനുള്ളിൽ പ്രസവിച്ചു; കുഞ്ഞിനെ പിതാവും വല്യച്ഛനും ചേർന്ന് പറമ്പിൽ കുഴിച്ചിട്ടു; അവശനിലയിലായ യുവതിയെ ആശുപത്രിയിലാക്കിയപ്പോൾ പൊലീസിന് വിവരം ചോർന്നു കിട്ടി; ചാപിള്ളയെയാണ് പ്രസവിച്ചതെന്ന് ബന്ധുക്കൾ; കുഞ്ഞിന്റെ പോസ്റ്റുമോർട്ടം നടത്താൻ പൊലീസ്; അവിവാഹിതയുടെ ഗർഭം ചർച്ചയാകുമ്പോൾ

വിവാഹം കഴിക്കാത്ത യുവതി വീടിനുള്ളിൽ പ്രസവിച്ചു; കുഞ്ഞിനെ പിതാവും വല്യച്ഛനും ചേർന്ന് പറമ്പിൽ കുഴിച്ചിട്ടു; അവശനിലയിലായ യുവതിയെ ആശുപത്രിയിലാക്കിയപ്പോൾ പൊലീസിന് വിവരം ചോർന്നു കിട്ടി; ചാപിള്ളയെയാണ് പ്രസവിച്ചതെന്ന് ബന്ധുക്കൾ; കുഞ്ഞിന്റെ പോസ്റ്റുമോർട്ടം നടത്താൻ പൊലീസ്; അവിവാഹിതയുടെ ഗർഭം ചർച്ചയാകുമ്പോൾ

ശ്രീലാൽ വാസുദേവൻ

മല്ലപ്പള്ളി: അവിവാഹിതയായ യുവതി വീടിനുള്ളിൽ പ്രസവിച്ചു. സ്ഥലത്തുണ്ടായിരുന്ന പിതാവും വല്യച്ഛനും ചേർന്ന് കുഞ്ഞിനെ വീടിന് പിന്നിൽ തുണിയിൽ പൊതിഞ്ഞ് കുഴിച്ചിട്ടു. അവശനിലയിലായ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ വിവരം പൊലീസിന് ചോർന്നു കിട്ടി. യുവതി പ്രസവിച്ചത് ചാപിള്ളയായിരുന്നുവെന്ന ബന്ധുക്കളുടെ മൊഴി വിശ്വാസത്തിലെടുക്കാതെ പൊലീസ് കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തും.

കീഴ്‌വായ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ആനിക്കാട് വില്ലേജിൽ ഇന്നു രാവിലെയാണ് സംഭവം. പട്ടികജാതി കോളനിയിൽ ഇന്ന് രാവിലെ ആണ് അവിവാഹിത വീടിനുള്ളിൽ പ്രസവിച്ചത്. ഈ സമയം കുട്ടിയുടെ അച്ഛനും അയാളുടെ പിതാവും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ചോരയിൽ കുളിച്ചു കിടന്ന മകൾക്ക് അരികിലുണ്ടായിരുന്ന കുഞ്ഞിന് അനക്കമുണ്ടായിരുന്നില്ലെന്നാണ് ഇവർ പൊലീസിന് നൽകിയ മൊഴി. തുടർന്ന് മാതാവിനെ മാറ്റി കിടത്തിയ ശേഷം കുഞ്ഞിനെ തുണിയിൽ പൊതിഞ്ഞ് വീടിന് പിറകിൽ സംസ്‌കരിക്കുകയായിരുന്നു.

യുവതിയുടെ നില വഷളായതിനാൽ കറുകച്ചാൽ മേഴ്സി ആശുപത്രിയിലേക്ക് കൊണ്ടു പോയി. യുവതി ഇപ്പോൾ ആശുപത്രിയിലെ ലേബർ റൂമിൽ അഡ്‌മിറ്റാണ്. മാതാപിതാക്കളും ഇവിടെ തന്നെയുണ്ട്. ഇവരെല്ലാം പൊലീസ് നിരീക്ഷണത്തിലാണ്. കീഴ്‌വായ്പൂർ ഇൻസ്പെക്ടർ സിടി സഞ്ജയിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം കുഴിമാന്തി കുഞ്ഞിനെ പുറത്തെടുക്കും. ഇന്ന് ഇൻക്വസ്റ്റ് തയാറാക്കിയ ശേഷം നാളെ പോസ്റ്റുമോർട്ടം നടത്തും.

മകൾ ഗർഭിണിയായിരുന്നുവെന്ന് തങ്ങൾക്ക് അറിയാൻ പാടില്ലായിരുന്നുവെന്നാണ് മാതാപിതാക്കൾ പൊലീസിന് നൽകിയ മൊഴി. ഇന്നലെ രാത്രിയും ഇന്നു പുലർച്ചെയുമായി മകൾ ആരോടോ ഫോണിൽ സംസാരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്നാണ് പിതാവ് പറയുന്നത്. പോസ്റ്റുമോർട്ടത്തിന് ശേഷം കുഞ്ഞിന്റേതുകൊലപാതകം ആണെന്ന് തെളിഞ്ഞാൽ മാതാവ് അടക്കം അറസ്റ്റിലാകുമെന്നാണ് പൊലീസ് നൽകുന്ന സൂചന.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP