Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലോക്സഭ ആയാലെന്താ പ്രസംഗം മലയാളത്തിലിരിക്കട്ടെ; കേരളത്തിന്റെ പ്രശ്നം മലയാളത്തിൽ അവതരിപ്പിച്ച് കൈയടി നേടി വി കെ ശ്രീകണ്ഠൻ ; വാക്ക് പാലിക്കാൻ താടി എടുത്തതിന് പിന്നാലെ എംപിയുടെ മലയാള പ്രസംഗവും സമൂഹമാധ്യമങ്ങളിൽ വൈറൽ; പാലക്കാടിന്റെ സ്വന്തം എംപി പാർലമെന്റിൽ താരമാകുമ്പോൾ

ലോക്സഭ ആയാലെന്താ പ്രസംഗം മലയാളത്തിലിരിക്കട്ടെ; കേരളത്തിന്റെ പ്രശ്നം മലയാളത്തിൽ അവതരിപ്പിച്ച് കൈയടി നേടി വി കെ ശ്രീകണ്ഠൻ ; വാക്ക് പാലിക്കാൻ താടി എടുത്തതിന് പിന്നാലെ എംപിയുടെ മലയാള പ്രസംഗവും സമൂഹമാധ്യമങ്ങളിൽ വൈറൽ; പാലക്കാടിന്റെ സ്വന്തം എംപി പാർലമെന്റിൽ താരമാകുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

ഡൽഹി; കേരളത്തിന്റെ പ്രശ്നം മലയാളത്തിൽ അവതരിപ്പിച്ച് വി കെ ശ്രീകണ്ഠൻ എംപി. പതിനേഴാം ലോക്‌സഭയിൽ പാലക്കാട് ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡിനെ പറ്റി അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. 20 വർഷമായി 160 കോടി ലാഭം ഉണ്ടാക്കിയ കമ്പനിയുടെ അവസ്ഥ ഇപ്പോൾ ദാരുണമാണെന്നും 230 ഓളം വരുന്ന ജീവനക്കാരുടെ ആനുകൂല്യങ്ങൾ അടിയന്തരമായി ലഭ്യമാക്കണമെന്നും വി കെ ശ്രീകണ്ഠൻ ലോക്‌സഭയുടെ ശൂന്യ വേളയിൽ ആവശ്യപ്പെട്ടു. 1974 ൽ സ്ഥാപിച്ച കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള നടപടികൾ എത്രയും പെട്ടെന്ന് ആരംഭിക്കണം.

2016 ൽ തന്നെ ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡിനെ കേരള സർക്കാർ ഏറ്റെടുക്കാൻ തയ്യാറായതാണ്. പക്ഷേ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ധവളപത്രം ഒപ്പു വെയ്ക്കാത്തതിനെ തുടർന്ന് അതിന് സാധിച്ചില്ല. 1997ലെ ശമ്പളസ്‌കെയിലിലാണ് 230 ഓളം ജീവനക്കാർ ഇപ്പോഴും ജോലി ചെയ്യുന്നത്. ശമ്പളപരിഷ്‌കരണമോ പ്രമോഷനോ വിരമിക്കൽ ആനുകൂല്യങ്ങളോ ഒന്നും ഇവർക്കില്ല. അതു കൊണ്ടു തന്നെ 600 കോടി ആസ്തിയുള്ള കമ്പനി നില നിർത്താനും ജീവനക്കാരുടെ ആനുകൂല്യങ്ങൾ അടിയന്തരമായി നൽകാനും നടപടി വേണമെന്നു എം പി ആവശ്യപ്പെട്ടു.

എക്‌സിറ്റ് പോളുകളിലടക്കം എൽഡിഎഫിന് പ്രതീക്ഷ നൽകിയ പാലക്കാട് മണ്ഡലത്തിൽ നിന്ന് അപ്രതീക്ഷിത മുന്നേറ്റം നടത്തിയാണ് വി കെ ശ്രീകണ്ഠൻ ജയിച്ചത്. ആകെയുള്ള ഏഴിൽ നാല് മണ്ഡലങ്ങളിലും ഇടതു പക്ഷത്തിന് ലീഡ് വഴങ്ങിയ ശേഷമാണ് ഡി.സി.സി പ്രസിഡന്റുകൂടിയായിരുന്ന വി.കെ. ശ്രീകണഠന്റെ വിജയം. സിറ്റിങ്ങ് എം പി ആയിരുന്ന എം ബി രാജേഷിനെ കനത്ത ഭൂരിപക്ഷത്തിലാണ് ശ്രീകണ്ഠൻ തോൽപ്പിച്ചത്. തിരഞ്ഞെടുപ്പിൽ വിജയിച്ചതോടെ സിപിഎമ്മിനെ പരാജയപ്പെടുത്തിയാൽ മാത്രമേ താൻ ഇനി താടി എടുക്കൂ എന്ന പ്രതിജ്ഞ ശ്രീകണ്ഠൻ പാലിക്കുകയും ചെയ്തു. ഇത് സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP