Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

'ഗവർണർ നോക്കുകുത്തിയായി ഇരിക്കരുത്..ആക്ട് ചെയ്യണം..അല്ലെങ്കിൽ രാജി വച്ചുപോകണം': യൂണിവേഴ്‌സിറ്റി കോളേജ് സംഭവവും പരീക്ഷാ-പിഎസ് സി തട്ടിപ്പുകളും പുറത്തുനിന്നുള്ള ഏജൻസി അന്വേഷിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണൻ; ഇടപെടൽ തേടി പി.സദാശിവവുമായി രമേശ് ചെന്നിത്തലയുടെ കൂടിക്കാഴ്ച; പിഎസ് സി ചെയർമാനെയും കേരളസർവകലാശാല വിസിയെയും വിളിപ്പിച്ച് ഗവർണർ

'ഗവർണർ നോക്കുകുത്തിയായി ഇരിക്കരുത്..ആക്ട് ചെയ്യണം..അല്ലെങ്കിൽ രാജി വച്ചുപോകണം': യൂണിവേഴ്‌സിറ്റി കോളേജ് സംഭവവും പരീക്ഷാ-പിഎസ് സി തട്ടിപ്പുകളും പുറത്തുനിന്നുള്ള ഏജൻസി അന്വേഷിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണൻ; ഇടപെടൽ തേടി പി.സദാശിവവുമായി രമേശ് ചെന്നിത്തലയുടെ കൂടിക്കാഴ്ച; പിഎസ് സി ചെയർമാനെയും കേരളസർവകലാശാല വിസിയെയും വിളിപ്പിച്ച് ഗവർണർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് സംഭവത്തിൽ ഇടപെടലിന് ഗവർണറുടെ മേൽ സമ്മർദ്ദം ചെലുത്താൻ കടുത്ത ഭാഷ ഉപയോഗിച്ച് ബിജെപി അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ. പ്രതിപക്ഷ നേതാവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഗവർണർ പിഎസ് സി ചെയർമാനെയും, കേരളസർവകലാശാല വിസിയെയും വിളിപ്പിച്ചു. അതേസമയം, ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണൻ ചാനൽ ചർച്ചകളിലെ കടുത്ത വാക്പ്രയോഗത്തിന് ശേഷം ഫേസ്‌ബുക്കിലും പോസറ്റിട്ടതും വിവാദമായി. ഗവർണറുടെ ഇടപെടലിലൂടെ സർക്കാരിനെ പ്രതിരോധത്തിലാക്കുകയാണ് പ്രതിപക്ഷ തന്ത്രം.

പി.എസ്.സിയിൽ ക്രമക്കേടുണ്ടെന്നും ഉത്തരക്കടലാസുകൾ കണ്ടെത്തിയതോടെ കേരള സർവകലാശാലയുടെ സുതാര്യതയില്ലായ്മ പുറത്തുവന്നുവെന്നുമാണ് പ്രതിപക്ഷനേതാവ് ഗവർണറോട് ഉന്നയിച്ചത്. ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് പ്രതിപക്ഷ നേതാവ് ഗവർണറുമായി കൂടിക്കാഴ്ച നടത്തിയത്. ഇതേ തുടർന്നാണ് ഗവർണറുടെ ഇടപെടൽ. പി.എസ്.സി ചെയർമാൻ തിരുവനന്തപുരത്തില്ലാത്തതിനാൽ തിങ്കളാഴ്ച രാജ്ഭവനിലെത്തുമെന്നാണ് സൂചന. വൈസ് ചാൻസലർ വെള്ളിയാഴ്ച തന്നെ രാജ്ഭവനിലെത്തിയേക്കും.

കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നാണ് രമേശ് ചെന്നിത്തല ആരോപിച്ചത്. പി.എസ്.സി റാങ്ക് ലിസ്റ്റ് സംബന്ധിച്ച് അഴിമതിയും സ്വജനപക്ഷപാതവും അടക്കമുള്ള വിഷയങ്ങളുണ്ട്. ഗവർണർ എന്നുള്ള നിലയിൽ മാത്രമല്ല, ചാൻസലർ എന്നുള്ള നിലയിലും പി.എസ്.സിയുടെ നിയമനാധികാരി എന്ന നിലയിലും ഗവർണർ ഈ കാര്യത്തിൽ ഇടപെടണം. യൂണിവേഴ്സിറ്റിയുടെയും പി.എസ്.സിയുടെയും വിശ്വാസ്യത നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളത്. പി.എസ്.സി അതിന്റെ ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നില്ല. സിൻഡിക്കേറ്റ് ഉപസമിതി കേസ് അട്ടിമറിക്കാനും പ്രതികളെ രക്ഷിക്കാനുമുള്ള മാർഗമാണ്. സിപിഐയുടെ അംഗങ്ങളെപ്പോലും സമിതിയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
സർക്കാരിന് ഒരു നടപടിയും സ്വീകരിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. ഉന്നത വിദ്യാഭ്യാസ രംഗം കുത്തഴിഞ്ഞ് കിടക്കുകയാണ്. മുഖ്യമന്ത്രിയുടെയോ ഉന്നതവിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയുടെയോ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായിട്ടില്ല. ഈ കാര്യങ്ങളെല്ലാം ഗവർണറോട് സംസാരിച്ചു. ഈ വിഷയങ്ങൾ ഗൗരവമായി കാണുന്നുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞതെന്നും ചെന്നിത്തല വ്യക്തമാക്കി.

അതേസമയം, ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണൻ വളരെ രൂക്ഷമായ ഭാഷയിലാണ് ഗവർണറെ വിമർശിച്ചത്. ഇന്നലെ ചാനൽ ചർച്ചയിൽ ഉന്നയിച്ച വിമർശനങ്ങളുടെ തുടർച്ചയായിരുന്നു അത്. 'ഗവർണർ ആക്ട് ചെയ്യണം അല്ലെങ്കിൽ രാജിവെച്ച് വീട്ടിൽ പോകണം. നോക്കുകുത്തിയായി ഗവർണർ പദവിയിൽ ഇരിക്കുന്നത് ജനാധിപത്യ മര്യാദകേടാണ്. യൂണിവേഴ്സിറ്റി കോളജ് സംഭവവും അതിനെ തുടർന്നുള്ള പരീക്ഷാ-പി.എസ് സി തട്ടിപ്പുകൾ ആധികാരികമായി തെളിഞ്ഞിട്ടും ഗവർണർ പാറക്കല്ലാകുന്നത് കുറ്റകരമായ അനാസ്ഥയാണ്.

യൂണിവേഴ്സിറ്റി കോളേജിൽനിന്നും മുമ്പ് പഠിച്ചിറങ്ങിയ എസ് എഫ് ഐ നേതാക്കളുടെ പി എസ് സി ഫലം പരിശോധിക്കപ്പെടേണ്ടതാണ്. സിൻഡിക്കേറ്റ് അന്വേഷിച്ചാൽ കള്ളൻ കളവുകേസ് അന്വേഷിക്കുന്നത് പോലെയാകും. പുറത്തുനിന്നുള്ള ഏജൻസി അന്വേഷിക്കണം. പിണറായി സർക്കാർ കുറ്റവാളികളുടെ സർക്കാരാണ്. ഇവിടെയാണ് ഗവർണർ ഇടപെടേണ്ടത്, ഗോപാലകൃഷ്ണൻ പറഞ്ഞു.

ബി.ഗോപാലകൃഷ്ണന്റെ ഫേ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

ഗവർണ്ണർ ആക്ട് ചെയ്യണം അല്ലങ്കിൽ രാജിവെച്ച് വീട്ടിൽ പോണം. നോക്കുകുത്തിയായി ഗവർണ്ണർ പദവിയിൽ ഇരിക്കുന്നത് ജനാധിപത്യ മര്യാദകേടാണ്. യൂണിവേഴ്‌സിറ്റി കോളജ് സംഭവവും അതിനെ തുടർന്നുള്ള പരീക്ഷ, പി.എസ് സി തട്ടിപ്പുകളും ആധികാരികമായി തെളിഞ്ഞിട്ടും ഗവർണ്ണർ പാറക്കല്ലാകുന്നത് കുറ്റകരമായ അനാസ്ഥയാണ്. യൂണിവേഴ്‌സിറ്റി കോളേജിൽ നിന്നും മുൻപ് പഠിച്ചിറങ്ങിയ നേതാക്കൾ വരെ വഴി നേടിയ റാങ്കിനെപ്പറ്റിയും പരിശോധിക്കപ്പെടേണ്ടതാണ്. സിൻഡിക്കേറ്റ് അന്വേഷിച്ചാൽ കള്ളൻ കളവ് കേസ്സ് അന്വേഷിക്കുന്നത് പോലെയാകും, കേരളത്തിന ്പുറത്ത് നിന്ന് ഏജൻസി അന്വേഷിക്കണം പിണറായി സർക്കാർ കുറ്റവാളികളുടെ സർക്കാരാണ്. ഇവിടെയാണ് ഗവർണ്ണർ അന്വേഷിക്കേണ്ടത്. അല്ലാതെ ശില യായി കഴിയരുത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP