Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'പതിനെട്ടാം പടി'യിലെ പാട്ടെത്തിയപ്പോൾ നടി ഒരല്പം ഗ്ലാമറസായി; 'കാറ്റലകൾ വിണ്ണാകെ' എന്ന ഗാന രംഗത്തിലെ സാനിയ ഇയപ്പന്റെ നോട്ടവും വേഷവും എല്ലാം വിമർശനത്തിന് വിധേയമാക്കി ആരാധകർ; ഗസ്റ്റ് റോളിൽ മമ്മുട്ടി എത്തുന്ന ചിത്രത്തിൽ 65 പുതുമുഖങ്ങൾ ഉൾപ്പെടെ വമ്പൻ താരനിര

'പതിനെട്ടാം പടി'യിലെ പാട്ടെത്തിയപ്പോൾ നടി ഒരല്പം ഗ്ലാമറസായി; 'കാറ്റലകൾ വിണ്ണാകെ' എന്ന ഗാന രംഗത്തിലെ സാനിയ ഇയപ്പന്റെ നോട്ടവും വേഷവും എല്ലാം വിമർശനത്തിന് വിധേയമാക്കി ആരാധകർ; ഗസ്റ്റ് റോളിൽ മമ്മുട്ടി എത്തുന്ന ചിത്രത്തിൽ 65 പുതുമുഖങ്ങൾ ഉൾപ്പെടെ വമ്പൻ താരനിര

മറുനാടൻ ഡെസ്‌ക്‌

ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന പതിനെട്ടാം പടി എന്ന ചിത്രത്തിൽ പുതുമുഖങ്ങളുടെ എണ്ണം വളരെ കൂടുതലാണ്. ചിത്രത്തിൽ മമ്മൂട്ടിയും പ്രത്യക്ഷപ്പെടുന്നുണ്ട്. പതിനെട്ടാം പടിയിലെ 'കാറ്റലകൾ വിണ്ണാകെ' എന്നു ഗാനരംഗം കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. വിനായക് ശശികുമാറിന്റെ വരികൾക്ക എ.എച്ച്. കാഷിഫ് സംഗീതം നൽകി ജോനിത ഗാന്ധിയാണ് ഗാനം ആലപിച്ചിരിക്കുന്നത്.ഗാനരംഗത്തിൽ ഗ്ലാമറസായാണ് സാനിയ ഇയപ്പൻ എത്തുന്നത്. ഗാനരംഗം പുറത്തിറങ്ങിയതോടെ സോഷ്യൽ മീഡിയയിൽ വിമർശനങ്ങളും അഭിനന്ദനങ്ങളുമായി നിരവധി പേർ എത്തിയിട്ടുണ്ട്. നേരത്തേ ഒരു അവാർഡ് ദാന ചടങ്ങിലും ഇയപ്പൻ ഗ്ലാമറസായി എത്തിയത് മലയാളികളുടെ വിമർശനം ഏറ്റുവാങ്ങിയിരുന്നു.

ഓഗസ്റ്റ് സിനിമാസ് നിർമ്മിക്കുന്ന, ആക്ഷന് പ്രാധാന്യം നൽകി ഒരുക്കുന്ന പതിനെട്ടാം പടിയിൽ മമ്മൂട്ടി പ്രാധാന്യമുള്ള ഗസ്റ്റ് റോളിൽ എത്തുന്നുണ്ട്. 'ജോൺ എബ്രഹം പാലയ്ക്കൽ' എന്നാണ് മമ്മൂട്ടിയുടെ കഥപാത്രത്തിന്റെ പേര്. മമ്മൂട്ടിയെ കൂടാതെ, ഉണ്ണിമുകുന്ദൻ, മനോജ് കെ ജയൻ, ലാലു അലക്സ്, മണിയൻ പിള്ള രാജു, സുരാജ് വെഞ്ഞാറമ്മൂട്, പ്രിയാ മണി, സാനിയ ഇയ്യപ്പൻ, മുത്തു മണി തുടങ്ങി 65 പുതുമുഖങ്ങൾ ഉൾപ്പെടെ വലിയ ഒരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ക്വീൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തി പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ താരമാണ് സാനിയ ഇയപ്പൻ. ചുരുങ്ങിയ സമയം കൊണ്ടു തന്നെ പ്രേക്ഷകരുടെ മനംകവരാൻ സാനിയക്ക് കഴിഞ്ഞു. മോഡേൺ ഡ്രസുകളുമായി പ്രത്യക്ഷപ്പെടുന്നതിലൂടെ
വിമർശനങ്ങൾക്കും പലപ്പോഴും നടി വിധേയ ആകയിട്ടുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP