Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അമർനാഥ് തീർത്ഥാടകർക്ക് വഴിയൊരുക്കാൻ മണിക്കൂറുകളോളം തടഞ്ഞിട്ടത് മൃതദേഹവുമായി വന്ന ആംബുലൻസും; ജമ്മു- ശ്രീനഗർ ദേശീയ പാതയിൽ സ്വന്തം അച്ഛന്റെ മൃതദേഹവുമായി പെട്ടുപോയത് സംസ്ഥാന ധനകാര്യ വകുപ്പ് ഡയറക്ടർ; സംഭവം പുറത്തറിഞ്ഞത് ഇംതിയാസ് വാനി സമൂഹമാധ്യമത്തിലൂടെ അനുഭവം പങ്കുവെച്ചതോടെ

അമർനാഥ് തീർത്ഥാടകർക്ക് വഴിയൊരുക്കാൻ മണിക്കൂറുകളോളം തടഞ്ഞിട്ടത് മൃതദേഹവുമായി വന്ന ആംബുലൻസും; ജമ്മു- ശ്രീനഗർ ദേശീയ പാതയിൽ സ്വന്തം അച്ഛന്റെ മൃതദേഹവുമായി പെട്ടുപോയത് സംസ്ഥാന ധനകാര്യ വകുപ്പ് ഡയറക്ടർ; സംഭവം പുറത്തറിഞ്ഞത് ഇംതിയാസ് വാനി സമൂഹമാധ്യമത്തിലൂടെ അനുഭവം പങ്കുവെച്ചതോടെ

മറുനാടൻ മലയാളി ബ്യൂറോ

ശ്രീനഗർ: അമർനാഥ് തീർത്ഥാടകർക്കുവേണ്ടി മൃതദേഹവുമായി പോയ ആംബുലൻസ് മണിക്കൂറുകളോളം വഴിയിൽ തടഞ്ഞു. ജമ്മു കശ്മീരിലെ ധനകാര്യ വകുപ്പ് ഡയറക്ടർ ഇംതിയാസ് വാനി തന്റെ അച്ഛന്റെ മൃതദേഹവുമായി പോകുമ്പോഴാണ് സംഭവം. പൊലീസുകാരുടെ നടപടിയിൽ കുപിതനായ ഉദ്യോഗസ്ഥൻ സാമൂഹ്യ മാധ്യമത്തിലൂടെയാണ് തന്റെ അനുഭവം പങ്ക് വെച്ചത്. വ്യാഴാഴ്ച ശ്രീനഗർ- ജമ്മു ദേശീയപാതയിലായിരുന്നു ആംബുലൻസ് തടഞ്ഞത്. മണിക്കൂറുകളോളം തനിക്ക് അച്ഛന്റെ മൃതദേഹവുമായി അവിടെ കാത്തിരിക്കേണ്ടി വന്നെന്നും വളരെ മോശമായ അനുഭവമാണ് തനിക്കുണ്ടായതെന്നും വാനി പറഞ്ഞു. പൊലീസ്‌കാരുടെ പേരുകൾ എടുത്ത് പറഞ്ഞാണ് വാനി ഫേസ്‌ബുക്കിലൂടെ ഇത് അറിയിച്ചത്.

കാൻസർ ബാധിച്ചതിനെ തുടർന്ന് ജമ്മു കാശ്മീരിൽ നിന്നും ഡൽഹിയിലെ ആശുപത്രിയിലായിരുന്നു ഇംതിയാസ് വാനിയുടെ അച്ഛനെ പ്രവേശിപ്പിച്ചിരുന്നത്. എന്നാൽ ദിവസങ്ങൾക്കുള്ളിൽ മരിച്ചതിനെ തുടർന്ന് മൃതദേഹവുമായി വാനിയും കുടുംബവും ജമ്മുവിലേക്ക് തന്നെ തിരിച്ചു വരികയായുരുന്നു. നഗ്രോത എന്ന സ്ഥലം പിന്നിട്ട ഉടനെ പൊലീസ് തങ്ങളെ തടഞ്ഞു. താൻ സർക്കാർ ജീവനക്കാരനാണെന്ന് പറഞ്ഞിട്ട് പോലും അവർ അത് കേൾക്കാൻ തയ്യാറായില്ല. രണ്ട് മണിക്കൂർ കൂടി മതിയായിരുന്നു വീട്ടിലേക്കെത്താൻ. കടത്തി വിടാൻ അപേക്ഷിച്ചെങ്കിലും അത് കൂട്ടാക്കാതെ തനിക്ക് തീർത്ഥാടകരെയാണ് കടത്തിവിടേണ്ടതെന്നും മൃതദേഹങ്ങളെ അല്ലെന്നും പൊലീസുകാരൻ പറഞ്ഞു. എന്നാൽ വിഷയത്തെ സംബന്ധിച്ച് ജമ്മു കാശ്മീർ ട്രാഫിക് പൊലീസ് പറഞ്ഞത് മൃതദേഹവുമായി പോകുന്ന വണ്ടികൾ തടയാൻ ആരും പറഞ്ഞിട്ടില്ലെന്നാണ്. തീർത്ഥാടകരെ ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചതുകൊണ്ടാണ് ആംബുലൻസ് തടഞ്ഞതെന്നും പൊലീസ് വിശദീകരിച്ചു

അമർനാഥ് തീർത്ഥാടനം അവസാനിക്കുന്ന ഓഗസ്റ്റ് 15- വരെ ദിവസേന അഞ്ചുമണിക്കൂർ പ്രാദേശിക യാത്രക്കാരെ വഴിയിൽ തടയാനാണ് അധികൃതരുടെ തീരുമാനം. ഇത് സംബന്ധിച്ച് നിരവധി ആൾക്കാർ പരാതിയുമായി മുന്നോട്ടു വന്നിരുന്നു. രോഗികളുമായി പോകുന്ന ആംബുലൻസുകൾ വഴിയിൽ തടയുന്ന രീതിയിൽ നിരവധി കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. സാധാരണക്കാർക്ക് വഴി നടക്കാൻ പറ്റാത്ത അവസ്ഥയാണ് ഇപ്പോൾ ഇവിടെ നിലനിൽക്കുന്നതെന്ന് നിരവധി പേർ പറയുന്നു.

ശ്രീനഗറിൽ നിന്ന് 136 കി.മീ. വടക്കു കിഴക്ക് ഭാഗത്തായാണ് അമർനാഥ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അറുപത് ദിവസം നീളുന്ന കാശ്മീരിലെ അമർനാഥ് യാത്ര ജൂൺ 28 നാണ് ആരംഭിച്ചത്. സാധാരണ ആയി 40 ദിവസമുണ്ടായിരുന്ന തീർത്ഥാടനം ഇത്തവണ 20 ദിവസം കൂടി നീട്ടി. കഴിഞ്ഞ വർഷം നാല് ലക്ഷത്തോളം തീർത്ഥാടകരാണ് അമർനാഥ് ക്ഷേത്രം സന്ദർശിച്ചത്. കുത്തനെയുള്ള കയറ്റങ്ങളും കഠിനമായ കാലാവസ്ഥയും അതിജീവിച്ച് വേണം അമർനാഥിലെത്താൻ. ജൂൺ, ജൂലായ്, ഓഗസ്റ്റ് മാസങ്ങളിൽ ഒഴിച്ച് വർഷം മുഴുവൻ മഞ്ഞ് മൂടിക്കിടക്കുന്നതിനാൽ ഈ മാസങ്ങളിൽ മാത്രമേ ക്ഷേത്രം തുറക്കാറുള്ളൂ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP