Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബത്തേരിയിലെയും തോൽപ്പെട്ടിയിലെയും പോലെ ഇത്തവണ വന്നത് സിംഗിളായല്ല; ബാവലിയിൽ എത്തിയത് പൂർണ്ണ വളർച്ചയെത്തിയ നാല് കടുവകൾ; കൂട്ടമായി കടുവകൾ എത്തുന്നത് അപൂർവമെന്ന് വനപാലകർ; സോഷ്യൽ മീഡിയയിൽ തരംഗമായി വയനാട്ടിലെ നാല് കടുവകളുടെ വീഡിയോ

ബത്തേരിയിലെയും തോൽപ്പെട്ടിയിലെയും പോലെ ഇത്തവണ വന്നത് സിംഗിളായല്ല; ബാവലിയിൽ എത്തിയത് പൂർണ്ണ വളർച്ചയെത്തിയ നാല് കടുവകൾ; കൂട്ടമായി കടുവകൾ എത്തുന്നത് അപൂർവമെന്ന് വനപാലകർ; സോഷ്യൽ മീഡിയയിൽ തരംഗമായി വയനാട്ടിലെ നാല് കടുവകളുടെ വീഡിയോ

മറുനാടൻ ഡെസ്‌ക്‌

മാനന്തവാടി: വയനാട്ടിൽ കടുവകളുടെ സാന്നിധ്യം കൂടി വരുന്നു. കഴിഞ്ഞ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാക്കൾക്കു നേരേ പുൽപ്പള്ളി-സുൽത്താൻ ബത്തേരി പാതയിൽ കടുവ ചീറിയടുത്ത വീഡിയോ അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അതിന് ശേഷം വയനാട്ടിലെ തോൽപ്പെട്ടിയിലെ റോഡരികിൽ നിന്നും പകർത്തിയ കടുവയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. കെഎസ്ആർടിസി ബസിലുള്ളവരാണ് രാത്രി സമയത്ത് ദൃശ്യങ്ങൾ പകർത്തിയത്. എന്നാൽ ഇപ്പോൾ തരംഗമാകുന്നത് കടുവയുടേതല്ല, കടുവ കൂട്ടത്തിന്റെ തന്റെ വീഡിയോയാണ്.

മാനന്തവാടി മൈസൂരു റോഡരികിലെ കടുവക്കൂട്ടത്തിന്റെ വിഡിയോ ദൃശ്യമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. കേരള അതിർത്തിയോടു ചേർന്ന് കർണാടക ബാവലിക്കും ബള്ളയ്ക്കും ഇടയിൽ 4 കടുവകൾ ഉൾവനത്തിൽ നിന്നു റോഡരികിലേക്കു സാവധാനം നടന്നു നീങ്ങുന്ന വിഡിയോയാണു പ്രചരിക്കുന്നത്.

കർണാടക വനപാലകർക്കൊപ്പം കാനനയാത്ര നടത്തിയ യുവാക്കളാണ് 27 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ പകർത്തിയത്. പൂർണ വളർച്ചയെത്തിയ 4 കടുവകളെ ഒന്നിച്ചു കാണുക അപൂർവമാണെന്നു വനപാലകർ പറയുന്നു. നീലഗിരി ജൈവമണ്ഡലത്തിൽ ഉൾപ്പെടുന്ന വനപ്രദേശങ്ങളിൽ കടുവകളുടെ എണ്ണം കൂടിവരുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. കർണാടക വനത്തിൽ നിന്നു വന്യമൃഗങ്ങൾ കബനി നദി കടന്നു വയനാടൻ വനങ്ങളിൽ എത്താറുണ്ട്.

ബാവലിയിൽ വന്യജീവികളുടെ സാന്നിധ്യവും ആക്രമണവും കഴിഞ്ഞ കുറേക്കാലമായി കൂടി വരികയാണ്. കഴിഞ്ഞ മാസം ബാവലിയിൽ വന്യജീവി സങ്കേതത്തിൽ ആനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. വന്യജീവി സങ്കേതത്തിലെ താത്കാലിക വാച്ചറായ കെഞ്ചനെ (46) ആണ് ആന കൊലപ്പെടുത്തിയത്. ബാവലിയിലും പരിസരത്തും വളർത്ത് മൃഗങ്ങളെ ഉൾപ്പെടെ നേരത്തേ കടുവ ആക്രമിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP