Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പശുവിനെ കുറിച്ച് വിവരിക്കുക എന്ന് ചോദ്യം; പശു ഒരുവളർത്തുമൃഗമാണ് മുതൽ കേരളമുഖ്യമന്ത്രി പിണറായി വിജയനാണെന്ന തിരിച്ചറിവിലൂടെ വളർന്ന് അമേരിക്കയാണ് ഏറ്റവും പൈസയുള്ള നാട് വരെ ഉത്തരമെഴുതി വിരുതൻ; നാലാം ക്ലാസുകാരന് ടീച്ചർ കൊടുത്ത റിമാർക്ക് 'സർവവിജ്ഞാനി'; ഉത്തരക്കടലാസിനെ സ്‌നേഹിച്ച് സോഷ്യൽ മീഡിയ

പശുവിനെ കുറിച്ച് വിവരിക്കുക എന്ന് ചോദ്യം; പശു ഒരുവളർത്തുമൃഗമാണ് മുതൽ കേരളമുഖ്യമന്ത്രി പിണറായി വിജയനാണെന്ന തിരിച്ചറിവിലൂടെ വളർന്ന് അമേരിക്കയാണ് ഏറ്റവും പൈസയുള്ള നാട് വരെ ഉത്തരമെഴുതി വിരുതൻ; നാലാം ക്ലാസുകാരന് ടീച്ചർ കൊടുത്ത റിമാർക്ക് 'സർവവിജ്ഞാനി'; ഉത്തരക്കടലാസിനെ സ്‌നേഹിച്ച് സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പണ്ടു മഴ എങ്ങനെയാണ് പെയ്യുന്നത് എന്ന് സ്‌കൂൾ പരീക്ഷയ്ക്ക് ചോദിച്ചപ്പോൾ ഒരുവിരുതൻ ഇങ്ങനെ രണ്ടുപുറം നിറയെ എഴുതി: ചറുപറെ, ചറുപറെ... ഉത്തരക്കടലാസുകളിലെ കൗതുകങ്ങൾ പേപ്പർ നോക്കുന്ന അദ്ധ്യാപകരുടെ രസം കൂടിയാണ്. ചില രസങ്ങളൊക്കെ ഇങ്ങനെ നാട്ടുകാർക്കും കിട്ടും. ഇന്നും ഉത്തരപേപ്പറിൽ വികൃതി കാട്ടുന്നവർ കുറവല്ല എന്നതിന് ഒരു ഉദാഹരണം:

പരീക്ഷയിലെ എല്ലാ ചോദ്യങ്ങൾക്കും കൃത്യമായി വള്ളിപുള്ളി വിടാതെ എഴുതി നൂറിൽ നൂറിൽ മാർക്ക് അല്ലെങ്കിൽ ഗ്രേഡ് വാങ്ങുന്നവരുണ്ട്. ചിലർ ആവറേജായി എഴുതി ആവറേജ് മാർക്ക് വാങ്ങിക്കും. ഉത്തരമറിയുന്നില്ലെങ്കിൽ, ചോദ്യം എഴുതി വയ്ക്കുന്നവരും, ഒന്നും എഴുതാത്തവരും, ചിലതൊക്കെ കുറിക്കുന്നവരും ഉണ്ട്. എന്നാൽ, എഴുതുന്നത് ചോദ്യത്തിന് ഉത്തരമല്ലെങ്കിലും, ഓരോ വരിയും പരസ്പരം ബന്ധിപ്പിച്ച് എഴുതുക മിടുക്ക് തന്നെ. അത്തരമൊരും നാലാക്ലാസുകാരനാണ് കഥാപാത്രം.

പശുവിനെ കുറിച്ച് വിവരിക്കുക എന്നാണ് ചോദ്യം. കുട്ടിയുടെ ഉത്തരം ഇങ്ങനെയായിരുന്നു:
പശു ഒരു വളർത്തുമൃഗമാണ്. പശു പാൽ തരുന്നു. പശുവിനെ കെട്ടിടുന്നത് തെങ്ങിലാണ്. തെങ്ങ് ഒരു കൽപ്പനവൃക്ഷമാണ്. ധാരാളം തെങ്ങുകൾ ഉള്ളതിനാലാണ് കേരളത്തിന് ആ പേര് വന്നത്. കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനാണ്. തെരഞ്ഞെടുപ്പിലൂടെയാണ് മുഖ്യമന്ത്രിയായത്. പ്രധാനമന്ത്രിയും തെരഞ്ഞെടുക്കുന്നത് ഇങ്ങനെയാണ്. ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി നെഹ്‌റുവാണ്. നെഹ്‌റുവും ഗാന്ധിജിയും ഒന്നിച്ചാണ് സ്വാതന്ത്ര്യസമരം ചെയ്തത്. ഗാന്ധിജി ആദ്യം ദക്ഷിണാഫ്രിക്കയിലായിരുന്നു. ദക്ഷിണാഫ്രിക്ക അമേരിക്കയുടെ കീഴിലായിരുന്നു. അമേരിക്കയാണ് ഏറ്റവും പൈസയുള്ള നാട്.

പേപ്പർ നോക്കിയ ടീച്ചറിന് കക്ഷിയെ അങ്ങ് പിടിച്ചു. ടിക് മാർക്ക് കൊടുത്ത ശേഷം റിമാർക്ക് ഇങ്ങനെ: സർവവിജ്ഞാനി. ഈ ചോദ്യപേപ്പർ ഇപ്പോൾ സോഷ്യൽ മീഡിയയിലും കിടന്നുകറങ്ങുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP