Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബസിന് മുന്നിലൂടെ റോഡ് മുറിച്ചു കടക്കവെ പിക്കപ്പ് വാൻ ഇടിച്ചു തെറിപ്പിച്ച പെൺകുട്ടി സുഖം പ്രാപിക്കുന്നു; അരയ്ക്കു താഴോട്ട് ഗുരുതരമായി പരിക്കേറ്റ മഞ്ഞപ്ര സ്വദേശി ഇന്ദിരപുത്രി ചികിത്സയിൽ കഴിയുന്നത് തൃശ്ശൂർ അശ്വനി ആശുപത്രിയിൽ

ബസിന് മുന്നിലൂടെ റോഡ് മുറിച്ചു കടക്കവെ പിക്കപ്പ് വാൻ ഇടിച്ചു തെറിപ്പിച്ച പെൺകുട്ടി സുഖം പ്രാപിക്കുന്നു; അരയ്ക്കു താഴോട്ട് ഗുരുതരമായി പരിക്കേറ്റ മഞ്ഞപ്ര സ്വദേശി ഇന്ദിരപുത്രി ചികിത്സയിൽ കഴിയുന്നത് തൃശ്ശൂർ അശ്വനി ആശുപത്രിയിൽ

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: ബസിന്റെ മുന്നിലൂടെ റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടെ പെൺകുട്ടിയെ പിക്കപ്പ് വാൻ ഇടിച്ച് തെറിപ്പിക്കുന്ന വീഡിയോ ആയിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ മലയാളികളുടെ ചർച്ചകളിൽ നിറഞ്ഞിരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ ഏറെ പ്രചാരം നേടിയതും കണ്ടവരെ എല്ലാരെയും ഞെട്ടിച്ചതുമായ വിഡിയോയായിരുന്നുവത്. ആരാണ് ആ കുട്ടി എന്നും എവിടെയാണ് സ്ഥലം എന്നുമൊക്കെ ആയിരുന്നു ആളുകൾ ആദ്യം അന്വേഷിച്ചത്. പാലക്കാട് മഞ്ഞപ്ര സ്വദേശി ഇന്ദിരപുത്രി (18) ആയിരുന്നു അപകടത്തിൽ പെട്ടത്. കഴിഞ്ഞ ജൂലൈ 14 നാണ് പാലക്കാട് വടക്കഞ്ചേരി അഞ്ചുമൂർത്തിമംഗലത്ത് അപകടം നടന്നത്.

ആ കുട്ടിക്ക് എന്തുപറ്റി എന്നാണ് വിഡിയോ കണ്ടവരുടെ ഇപ്പോഴത്തെ അനേഷണം. അരയ്ക്ക് കീഴ്പ്പോട്ട് ഗുരുതരമായി പരുക്കേറ്റ ഇന്ദിരപുത്രി തൃശൂർ അശ്വനി ആശുപത്രിയിൽ ചികിത്സയിലാണ്. നാലുവരിപാതയുടെ സ്പീഡ് വേയിലുടെ എത്തിയ പിക്കപ്പ് വാൻ ഇടിച്ചു തെറിപ്പിച്ച ആ പെൺകുട്ടി അപകടനില തരണം ചെയ്തു എന്നാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്. ആലത്തൂർ കോ-ഓപ്പറേറ്റിവ് കോളജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ് ഇന്ദിരപുത്രി. നിർത്തിയിട്ട ബസിനു മുന്നിലൂടെ ദേശീയപാത മുറിച്ചു കടക്കുന്നതിനിടെയാണ് ഇന്ദിര അപകടത്തിൽ പെട്ടത്.

റോഡ് മുറിച്ചു കടക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • നമ്മൾ എത്ര തിരക്കിൽ ആണെങ്കിലും റോഡു മുറിച്ച് കടക്കുമ്പോൾ അതീവ ശ്രദ്ധവേണം
  • നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളുടെ പിന്നിലൂടെയും മുന്നിലൂടെയും റോഡ് മുറിച്ചു കടക്കാൻശ്രമിക്കരുത്. അഥവാ അങ്ങനെയൊരു സാഹചര്യമുണ്ടായാൽ അതീവ ശ്രദ്ധ വേണം.
  • നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾക്ക് അരികിലൂടെ റോഡ് മുറിച്ചു കടക്കുമ്പോൾ മറ്റു വാഹനങ്ങൾക്ക് നിങ്ങളുടെ സാന്നിധ്യം മനസിലാകാൻ സാധ്യത കുറവാണ്.
  • രണ്ടുവരി പാതയാണെങ്കിൽ ഇരുവശങ്ങൡ നിന്നും വാഹനങ്ങൾ വരുന്നില്ല എന്ന് ഉറപ്പുവരുത്തണം.
  • നാലുവരി പാതയിൽ മിഡിയനോട് ചേർന്ന വരി സ്പീഡ് വേയാണ്, അതുകൊണ്ട് അതിലൂടെ നടക്കുമ്പോൾ ഇരട്ടി ശ്രദ്ധ വേണം.
  • കഴിവതും റോഡു മുറിച്ചു കടക്കാൻ അനുവദിച്ച സ്ഥലത്ത് അതായത് സീബ്രാ ലൈനിലൂടെ നടക്കാൻ ശ്രദ്ധിക്കുക.
  • മിഡിയൻ ചാടി കടന്ന് റോഡു മുറിച്ചു കടക്കാതിരിക്കുക. അത് നിയമ ലംഘമമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP