Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യൻ ടീമിൽ ഇടം നേടാൻ കൊതിച്ച ഷിറാസ് എത്തിച്ചേർന്നത് കുവൈറ്റ് ദേശീയ ടീമിൽ; കൊല്ലം സ്വദേശിയെ ടീമിൽ എടുത്തത് ബാറ്റിംഗിലും ബൗളിംഗിലുമുള്ള മികവ് മനസ്സിലാക്കി; കാത്തിരിക്കുന്നത് ട്വന്റി-20 ലോകകപ്പ് മത്സരത്തിന് യോഗ്യത നേടാൻ

ഇന്ത്യൻ ടീമിൽ ഇടം നേടാൻ കൊതിച്ച ഷിറാസ് എത്തിച്ചേർന്നത് കുവൈറ്റ് ദേശീയ ടീമിൽ; കൊല്ലം സ്വദേശിയെ ടീമിൽ എടുത്തത് ബാറ്റിംഗിലും ബൗളിംഗിലുമുള്ള മികവ് മനസ്സിലാക്കി; കാത്തിരിക്കുന്നത് ട്വന്റി-20 ലോകകപ്പ് മത്സരത്തിന് യോഗ്യത നേടാൻ

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: ടീം ഇന്ത്യയിൽ ഇടം നേടാൻ കൊതിച്ച ഷിറാസ് ഖാൻ എത്തിചേർന്നത് കുവൈറ്റ് ദേശീയ ടീമിൽ. ഷിറാസിന്റെ മിന്നും പ്രകടനം കാത്തിരിക്കുന്നത് കുവൈത്തിനൊപ്പം മലയാളികളും. അടുത്ത വർഷം ഓസ്‌ട്രേലിയയിൽ നടക്കുന്ന ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിന് യോഗ്യത നേടുന്നത് സ്വപ്നം കാണുന്ന കുവൈത്ത് ടീമിലെ മലയാളി താരമാണ് ഷിറാസ്. സിംഗപ്പൂരിൽ 22ന് ട്വന്റി-20 ഏഷ്യൻ വിഭാഗം യോഗ്യതാ റൗണ്ട് മൽസരം ആരംഭിക്കും.

കൊല്ലം വാളത്തുംഗൽ ഖാൻ മൻസിലിൽ ഷെരീഫിന്റെയും അബുഷയുടെയും മകനാണ് ഷിറാസ് ഖാൻ. ഇന്ത്യൻ ടീമിൽ ഇടം നേടുന്നത് സ്വപ്നം കണ്ടാണ് ഓൾ റൗണ്ടറായ ഷിറാസ് കളിച്ചു വളർന്നത്. പിന്നീട് നിയോഗം പോലെ കുവൈത്ത് ടീമിലെത്തി. കേരളത്തിന്റെ ജൂനിയർ ടൂർണ്ണമെന്റുകളിലെ മിന്നുന്ന പ്രകടനം കണ്ടാണ് കുവൈത്തിലെ ആർട്ടെക്ക് ക്ലബ് ഷിറാസിനെ ക്ഷണിക്കുന്നതും,ഒടുവിൽ കുവൈത്ത് ക്രിക്കറ്റ് ടീമിൽ എത്തിയതും. ബാറ്റിംങിലും ബൗളിംങിലും ഒരു പോലെ മികവ് തെളിയിച്ചതോടെയാണ് കുവൈത്ത് ക്രിക്കറ്റ് ബോർഡ് ഷിറാസിന് ടീമിലേക്ക് ഗ്രീൻ പാസ് നൽകിയത്.

നാട്ടിൽ ഗ്രൗണ്ടിൽ മിന്നുന്ന പ്രകടനം നടത്തിയ ഷിറാസിനെ മൂന്നു വർഷം മുമ്പാണ് കുവൈത്തിലെ ആർടെക് ക്രിക്കറ്റ് ക്ലബ് ക്ഷണിച്ചത്. കൊല്ലം ആശ്രാമം ഐപിഒ ക്രിക്കറ്റ് ക്ലബിലായിരുന്നു ഷിറാസിന്റെ തുടക്കം. ജില്ലാ എ ഡിവിഷൻ ക്രിക്കറ്റ് ലീഗിൽ 232 റൺസ് നേടി ഉയർന്ന വ്യക്തിഗത റെക്കോർഡിന് ഉടമയായി. കേരള സർവകലാശാലാ ടീമിലും കളിച്ചു. ഷിറാസിനെ പ്രഫഷനൽ താരമാക്കിയത് പരിശീലകൻ ജസ്റ്റിൻ ജയിംസാണ്.

ലെഗ് സ്പിന്നർ കൂടിയായ ഷിറാസ് സിംഗപ്പൂരിൽ തിളങ്ങിയാൽ ക്രിക്കറ്റിൽ കുവൈത്തിനു പുതിയ ചരിത്രം പിറക്കും. നടക്കാനിരിക്കുന്ന കുവൈത്ത് ഖത്തർ സന്നാഹ മത്സരത്തിലും ഷിറാസ് കളിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP