Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

സാമ്പാർ

സാമ്പാർ

സപ്‌ന അനു ബി ജോർജ്‌

പാചകം എന്നും ഒരു കലയാണ്, അത് മൂത്തവരിൽ നിന്നും, അമ്മ, വല്ല്യമ്മച്ചിമാരിൽ നിന്നും പഠിച്ചാൽ സ്വാദും എന്നും നിലനിൽക്കും. എന്റെ ചേട്ടത്തി സുജാത ജോർജ്ജിന്റെ സാംബാർ കൂട്ട്.

ആവശ്യമുള്ളവ:-

  • സാമ്പാർ പരിപ്പ്- ½ കപ്പ്
  • കൊച്ചുള്ളി- 10
  • തക്കാളി- 1
  • വറ്റൽമുളക്- 5
  • മല്ലി- 2 ടേ.സ്പൂൺ
  • കടലപ്പരിപ്പ്- 1 ടേ.സ്പൂൺ
  • തേങ്ങ- 4 ടേ.സ്പൂൺ
  • ശർക്കര- 1 ടീ.സ്പൂൺ
  • കായം- ½ ടീ.സ്പൂൺ
  • മഞ്ഞൾപ്പൊടി- 1 നുള്ള്
  • ഉപ്പ്- പാകത്തിന്
  • മല്ലിയില- 3 കതിർപ്പ്
  • കടുക് വറക്കാൻ
  • വെളിച്ചെണ്ണ- 1 ടേ.സ്പൂൺ
  • കടുക് - ഒരു നുള്ള്
  • കൊച്ചുള്ളി- 3
  • കറിവേപ്പില- 2 കതിർപ്പ്

പാകം ചെയ്യുന്ന വിധം:-

രിപ്പ് ഉപ്പും, മഞ്ഞൾപ്പൊടിയും കറിവേപ്പിലയും ചേർത്ത് നന്നായി വേവിച്ച് ഉടക്കുക. ആദ്യം തേങ്ങ ചീനച്ചട്ടിയിൽ തേങ്ങ വറുത്ത് ബ്രൌൺ നിറമാകാൻ തുടങ്ങുംബോൾ വറ്റൽമുളകും മല്ലിയും, കടലപ്പരിപ്പും ചേർത്ത് വീണ്ടും നന്നായി വറുത്തെടുക്കുക. മിക്‌സിയിൽ നന്നായി പൊടിച്ച് വെക്കുക. ഒരു റ്റുമാറ്റോ അല്പം വെള്ളത്തിൽ വേവിച്ച് എടുത്ത്, തൊലി ഉരിഞ്ഞു മാറ്റി മിക്‌സിയിൽ പൊടിച്ചു വെച്ചിരിക്കുന്ന മസാലയിലേക്കിട്ട് നന്നായി അരെച്ചെടുക്കുക. ഒരു ചീനച്ചട്ടിയിലേക്ക് പരിപ്പ് ഒഴിച്ച് അതിലേക്ക് അരച്ച മസാലയും ചേർത്ത് തിളപ്പിക്കുക. കരിവേപ്പില, വറ്റൽമുളക്, കൊച്ചുള്ളി ചേർത്ത് കടുവറുത്ത്, കൂടെ കായവും., ശർക്കരയും പൊടിച്ചു ചേർത്ത് ഇടക്കിച്ചേർക്കുക. ഒന്ന് തിളച്ച്, തി കെടുത്തി വാങ്ങി വെക്കുക. മല്ലിയില കൊത്തിയരിഞ്ഞ് വിളമ്പുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP