Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇങ്ങനെ ലോകത്തെ കൈയിലെടുക്കാൻ നിങ്ങൾക്കും കഴിയില്ലേ? ക്യാൻസർ ബാധിച്ച ഒരു കുഞ്ഞിനുവേണ്ടി ലണ്ടനിൽ ഒരു നഴ്‌സ് പാടിയത് ഏറ്റെടുത്ത് ലോകം; പാട്ടെഴുത്തുകാരൻ പോലും കരഞ്ഞുപോയ നഴ്‌സിന്റെ കഥ

ഇങ്ങനെ ലോകത്തെ കൈയിലെടുക്കാൻ നിങ്ങൾക്കും കഴിയില്ലേ? ക്യാൻസർ ബാധിച്ച ഒരു കുഞ്ഞിനുവേണ്ടി ലണ്ടനിൽ ഒരു നഴ്‌സ് പാടിയത് ഏറ്റെടുത്ത് ലോകം; പാട്ടെഴുത്തുകാരൻ പോലും കരഞ്ഞുപോയ നഴ്‌സിന്റെ കഥ

ത്യപൂർവമായ ക്യാൻസർ ബാധിച്ച മൂന്നുവയസ്സുകാരനുവേണ്ടി നഴ്‌സ് പാടിയ പാട്ടുകേട്ട് യഥാർഥ ഗായകന്റെ പോലും മനസ്സലിഞ്ഞു. ലണ്ടനിലെ ഗ്രേറ്റ് ഓർമണ്ട് സ്ട്രീറ്റ് ഹോസ്പിറ്റലിലെ നഴ്‌സായ ബേത്ത് പോർച്ച് എന്ന 24-കാരിയാണ് ഈ പാട്ടിലൂടെ ഇന്റർനെറ്റ് ലോകത്തിന്റെ താരമായി മാറിയത്. മക്ഫ്‌ളൈയുടെ ആൾ എബൗട്ട് യു എന്ന ഗാനമാണ് ഇവർ ആർറ്റി വിക്കെറേജ് എന്ന കുരുന്നിലായി ഗിറ്റാർ മീട്ടി പാടിയത്. ബ്രൂക്കിറ്റ്‌സ് ലിംഫോമ എന്ന അത്യപൂർവ ക്യാൻസറിന്റെ പിടിയിലാണ് ആർറ്റി.

ഞായറാഴ്ചയാണ് ആർറ്റിക്കുവേണ്ടി ബേത്ത് ഈ പാട്ട് പാടിയത്. അത് വീഡിയോയിൽ ചിത്രീകരിച്ച ആർറ്റിയുടെ അമ്മ ജെമ്മ വിക്കറേജ് അത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. കിടക്കയിൽ ശാന്തനായിരുന്ന് ആർറ്റി ബേത്തിന്റെ പാട്ട് ആസ്വദിക്കുന്ന വീഡിയോ ക്ഷണനേരം കൊണ്ട് ലോകം ഏറ്റെടുക്കുകയായിരുന്നു. ട്വിറ്ററിൽമാത്രം ആറുലക്ഷത്തിലേറെ പേർ വീഡിയോ കണ്ടു.

ഇങ്ങനെ വീഡിയോ കണ്ടവരിലാരോ ഗായകൻ ടോം ഫ്‌ളെച്ചറിനെ ടാഗ് ചെയ്യുകയും ബേത്തിന്റെ പാട്ട് അദ്ദേഹത്തിന്റെ അടുത്തെത്തുകയും ചെയ്തു. ചെറിയ ഗിത്താറിൽ ഈണമിട്ട് ബേത്ത് തന്റെ പാട്ടുപാടുന്നത് കേട്ട ടോം ഫ്‌ളെച്ചർ അതിൽ ആകൃഷ്ടനാവുകയും ബേത്തിനെ അഭിനന്ദിച്ചുകൊണ്ട് ട്വീറ്റ് ചെയ്യുകയും ചെയ്തു. ബേത്തിനെപ്പോലുള്ളവരാണ് യഥാർഥ നായികമാരെന്ന് പറഞ്ഞ ടോം, കുഞ്ഞ് ആർറ്റിക്ക് സുഖാശംസകൾ നേരുകയും ചെയ്തു.

തന്റെ പാട്ട് ഇങ്ങനെ വൈറലാകുമെന്ന് കരുതിയിരുന്നില്ലെന്ന് ബേത്ത് പറഞ്ഞു. വലിയ സെലിബ്രിറ്റികളടക്കം എന്റെ പാട്ടുകേട്ടുവെന്നത് വിശ്വസിക്കാനാവുന്നില്ല. അതും ഞാനേറെ ആരാധിക്കുന്ന ടോം ഫ്‌ളെച്ചറടക്കമുള്ളവർ. എനിക്ക് മാലാഖയുടെ ശബ്ദമാണെന്നാണ് ടോം പറഞ്ഞത്. ഈ നല്ലവാക്കുകൾ പകരുന്ന സന്തോഷം പറഞ്ഞറിയികക്കാനാവുന്നില്ല- സ്‌കൈ ന്യൂസിന് നൽകിയ അഭിമുഖത്തിൽ ബേത്ത് പറഞ്ഞു.

ആർറ്റിയുടെ സംഗീതാധ്യാപികയ്ക്ക് ആശുപത്രിയിലെത്തി ക്ലാസെടുക്കാനാവാതെ വന്നതോടെയാണ് താൻ വീട്ടിൽനിന്ന് ഗിറ്റാറുമായി എത്താൻ തീരുമാനിച്ചതെന്ന് ബേത്ത് പറഞ്ഞു. ബേത്തിന്റെ പാട്ട് സൂപ്പർഹിറ്റായതോടെ, മറ്റ് റൂമുകളിലുള്ള രോഗികളും അവരുടെ പാട്ട് ആവശ്യപ്പെടാൻ തുടങ്ങി. ഇതോടെ, അവരുടെ പ്രിയപ്പെട്ട ഗാനങ്ങൾ, പാടിക്കൊടുക്കേണ്ട ചുമതലയും ബേത്തിനായി. ഓരോരുത്തരുടെയും ഇഷ്ടപ്പെട്ട പാട്ടേതെന്ന് മനസ്സിലാക്കി അത് വീട്ടിൽപ്പോയി പഠിച്ചാണ് താൻ ആശുപത്രിയിലെത്തുന്നതെന്നും ബേത്ത് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP