Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശാരീരിക പരിമിതികളോടെ പ്രിമേച്ചറായി പിറന്ന കുഞ്ഞിനെ ശുശ്രൂഷിച്ച് മടുത്ത് നിലത്തടിച്ചെന്ന് കേസ്; ആരോപണം നിഷേധിച്ചെങ്കിലും ആറുവർഷത്തേക്ക് തടവിന് വിധിച്ച് കോടതി; ലണ്ടനിലെ ഇന്ത്യൻ വംശജയായ യുവതിക്ക് സംഭവിച്ചത്

ശാരീരിക പരിമിതികളോടെ പ്രിമേച്ചറായി പിറന്ന കുഞ്ഞിനെ ശുശ്രൂഷിച്ച് മടുത്ത് നിലത്തടിച്ചെന്ന് കേസ്; ആരോപണം നിഷേധിച്ചെങ്കിലും ആറുവർഷത്തേക്ക് തടവിന് വിധിച്ച് കോടതി; ലണ്ടനിലെ ഇന്ത്യൻ വംശജയായ യുവതിക്ക് സംഭവിച്ചത്

ശാരീരിക വൈകല്യങ്ങളുമായി പിറന്ന ഏഴുമാസം പ്രായമായ കുഞ്ഞിനെ നിലത്തടിച്ചുകൊന്നുവെന്ന കേസിൽ ഇന്ത്യൻ വംശജയായ യുവതിക്ക് ആറുവർഷം തടവുശിക്ഷ. 33-കാരിയായ ഷാലിന പത്മനാഭയെന്ന യുവതിയെയാണ് കോടതി ശിക്ഷിച്ചത്. പത്തുമാസം തികയുംമുന്നെ പ്രിമേച്ചറായി ജനിച്ച കുഞ്ഞ് നാലരമാസത്തോളം ആശുപത്രിയിൽ ചെലവിടേണ്ടിവന്നിരുന്നു. തന്റെ ജീവിതം തകർത്തുവെന്നാരോപിച്ച് ഷാഗുൺ എന്ന കുഞ്ഞിനെ ശാലിന വകവരുത്തിയെന്നാണ് കേസ്.

കുഞ്ഞിന്റെ തലയ്‌ക്കേറ്റ മാരകമായ മുറിവുകളാണ് മരണകാരണമായത്. ഒന്നുകിൽ കട്ടിയുള്ള വസ്തു ഉപയോഗിച്ച് തലയ്ക്കടിക്കുകയോ അല്ലെങ്കിൽ നിലത്തടിക്കുകയോ ചെയ്തതുമൂലമാണ് ഈ പരിക്കേറ്റതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. പരിക്കേറ്റ ഷാഗൂണിനെ ഈസ്റ്റ് ലണ്ടനിലെ ലെയ്റ്റൺസ്‌റ്റോണിലുള്ള വിപ്പ്‌സ് ക്രോസ് ആശുപത്രിയിലെത്തിച്ചെങ്കിലും വൈകാതെ മരണം സംഭവിച്ചു. 2017 ഓഗസ്റ്റ് 15-നാണ് സംഭവമുണ്ടായത്.

സംഭവത്തിൽ താൻ നിരപരാധിയാണെന്ന് ആവർത്തിച്ച ശാലിന, കോടതിയിലും കുറ്റം നിഷേധിച്ചു. എന്നാൽ, കുഞ്ഞിന്റെ ആരോഗ്യകാര്യത്തിൽ അതിഗുരുതരമായ അനാസ്ഥയാണ് ശാലിനയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് ശിക്ഷ വിധിച്ചുകൊണ്ട് ജഡ്ജി മക്‌ഗോവൻ പറഞ്ഞു. കുഞ്ഞിന്റെ മരണമേൽപ്പിച്ച ആഘാതം മനസ്സിലാക്കുന്നു. എന്നാൽ, ചെയ്യാൻ പാടില്ലാത്തതെന്തോ നിങ്ങളുടെ ഭാഗത്തുനിന്നുണ്ടായി എന്ന കാര്യത്തിൽ സംശയമില്ലെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി.

ഷാഗുണിന്റെ തലയോട്ടിയിലുണ്ടായ എട്ട് സെന്റീമീറ്റർ നീളത്തിലുള്ളതും 11 സെന്റീമീറ്റർ നീളത്തിലുള്ളതുമായ പൊട്ടലുകളാണ് മരണത്തിന് കാരണമായത്. ഇത് സ്വാഭാവികമായ നിലയിൽ താഴെ വീണാൽ സംഭവിക്കുന്നതല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പോസ്്റ്റുമോർട്ടത്തിൽ കുഞ്ഞിന് നേരത്തെയും മുറിവുകളേറ്റിട്ടുണ്ടെന്ന് ഡോക്ടർമാർ കണ്ടെത്തി. ഇതും ശാലിനയുടെ നിരപരാധിത്വത്തെ ചോദ്യം ചെയ്യുന്നതായി. മൂന്നുമാസം വരെ പഴക്കമുള്ള മുറിവുകൾ ഇക്കൂട്ടത്തിലുണ്ടെന്നാണ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്.

കേസ് പരിഗണിച്ച ജഡ്ജിങ് പാനലിലെ ഒരു ജഡ്ജി ശാലിനയെ കൊലക്കുറ്റത്തിൽനിന്ന് മുക്തയാക്കിയിരുന്നു. എന്നാൽ, മനപ്പൂർവമല്ലാത്ത നരഹത്യ ചുമത്താതിരിക്കാനാവില്ലെന്ന് ജഡ്ജി വ്യക്തമാക്കി. ഏഴുമാസം മാത്രം നീണ്ട ജീവിതത്തിനിടെ കുഞ്ഞ് മുഴുവൻ കാലവും പീഡനത്തിനിരയായതായും കോടതി വിലയിരുത്തി. 16 വയസ്സിൽത്താഴെ പ്രായമുള്ളയാൾക്കെതിരായ ക്രൂരതയെന്ന കുറ്റവും ശാലിനയ്‌ക്കെതിരേ ചുമത്തിയിരുന്നു. തലയ്ക്ക് കുഞ്ഞിന് മാരകമായി പരിക്കേറ്റതിൽനിന്ന് ശാലിനയ്ക്ക് മുക്തയാകാൻ സാധിക്കില്ലെന്നും കോടതി വിലയിരുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP