Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സെൽഫി മോഹവുമായി വിദ്യാർത്ഥി ട്രെയിനിന് മുകളിൽ ചാടിക്കയറിയത് ഉയർന്ന വോൾട്ടേജ് പ്രവഹിക്കുന്ന വൈദ്യുത ലൈനുണ്ട് എന്നതോർക്കാതെ; ഷോക്കേറ്റ് തെറിച്ചു വീണ ആദർശിന് ജീവൻ തിരിച്ചു കിട്ടിയത് ഭാഗ്യം കൊണ്ട് മാത്രം; അനുവാദമില്ലാതെ യാർഡിൽ കടന്നതിന് കാത്തിരിക്കുന്നത് നിയമനടപടികളും

സെൽഫി മോഹവുമായി വിദ്യാർത്ഥി ട്രെയിനിന് മുകളിൽ ചാടിക്കയറിയത് ഉയർന്ന വോൾട്ടേജ് പ്രവഹിക്കുന്ന വൈദ്യുത ലൈനുണ്ട് എന്നതോർക്കാതെ; ഷോക്കേറ്റ് തെറിച്ചു വീണ ആദർശിന് ജീവൻ തിരിച്ചു കിട്ടിയത് ഭാഗ്യം കൊണ്ട് മാത്രം; അനുവാദമില്ലാതെ യാർഡിൽ കടന്നതിന് കാത്തിരിക്കുന്നത് നിയമനടപടികളും

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: സെൽഫിയെടുക്കാൻ തീവണ്ടിക്കു മുകളിൽ കയറിയ വിദ്യാർത്ഥിക്ക് ഷോക്കേറ്റു. പാമ്പാടി സ്വകാര്യകോളേജിലെ വിദ്യാർത്ഥിയായ ആദർശിനാണ് (20) അപകടം സംഭവിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷം ജങ്ഷൻ റെയിൽവേ സ്റ്റേഷനരികിലുള്ള ഗുഡ്സ് യാഡിൽ നിർത്തിയിട്ടിരുന്ന ഗുഡ്സ് വാഗണിന് മുകളിൽക്കയറിയ ആദർശിന് സെൽഫി എടുക്കുന്നതിനുള്ള ശ്രമത്തിനിടെ വാഗണിനു മുകളിലൂടെ പോകുന്ന വൈദ്യത ലൈനിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു.

സുഹൃത്തായ ജെബ്രിനും ആദർശിനോടപ്പമുണ്ടായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് 3.10 ഓടെയാണ് സംഭവം. സെൽഫിയെടുക്കാനുള്ള ശ്രമത്തിനിടെ വാഗണിന് മുകളിലൂടെ കടന്നുപോകുന്ന വൈദ്യുത ലൈനിൽനിന്നും വിദ്യാർത്ഥിക്ക് ഷോക്കേൽക്കുകയായിരുന്നു. ഷോക്കേറ്റ് വാഗണിന് മുകളിൽനിന്ന് തെറിച്ച  ആദർശ് യാഡ് പ്‌ളാറ്റ്‌ഫോമിന്റെ സിമന്റ് തറയിലേക്ക് തലയടിച്ചാണ് വീണത്. ഗുരുതര പരിക്കേറ്റ ആദർശിനെ തൃശ്ശൂർ മെഡിക്കൽകോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തലക്കേറ്റ സാരമായ പരിക്കിനുപുറമേ നെഞ്ചിലും ഇടതുകാലിലും പരിക്കുണ്ട്.

 തീവണ്ടിക്ക് വൈദ്യുതിനൽകുന്ന ഹൈടെൻഷൻ ലൈനിൽത്തട്ടി ഷോക്കേറ്റ ആദർശ് വാഗണിനു മുകളിൽ നിന്നും തെറിച്ചു വീണു. സാരമായി പരുക്കേറ്റ വിദ്യാർത്ഥിയെ പ്രഥമശുശ്രൂഷയ്ക്കു ശേഷം ആർ.പി.എഫ്. ജീവനക്കാരും നാട്ടുകാരും ജില്ലാ ആശുപത്രിയിലും തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിലും എത്തിക്കുകയായിരുന്നു. ഇതിനിടെ അനുവാദമില്ലാതെ ഗുഡ്സ് യാഡിൽ കടന്നതിന് ആദർശ് നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് ആർ.പി.എഫ്. അധികൃതർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP