Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മഴയിലെ തെന്നലിൽ തലകീഴ്‌മേലായി മറിഞ്ഞ് മഹീന്ദ്രാ ജീപ്പ്; ആരുമില്ലാത്ത റോഡിൽ രക്ഷകരായെത്തിയത് മീൻ ലോറിയിലെ മത്സ്യ തൊഴിലാളികൾ; തില്ലങ്കേരിയെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചത് ചോരയിൽ കുളിച്ച നിലയിൽ; ആർ എസ് എസ് നേതാവിന്റെ തലയിൽ അഞ്ച് തുന്നികെട്ടുകൾ; പരിക്കിൽ ആശങ്ക വേണ്ടെന്ന് തലശ്ശേരി സഹകരണ ആശുപത്രി; ശബരിമല കർമ്മസമിതി നേതാവിന്റെ അപകടത്തെ കുറിച്ചറിഞ്ഞ് ആശുപത്രിയിലേക്ക് ഒഴുകിയെത്തി നേതാക്കളും അണികളും

മഴയിലെ തെന്നലിൽ തലകീഴ്‌മേലായി മറിഞ്ഞ് മഹീന്ദ്രാ ജീപ്പ്; ആരുമില്ലാത്ത റോഡിൽ രക്ഷകരായെത്തിയത് മീൻ ലോറിയിലെ മത്സ്യ തൊഴിലാളികൾ; തില്ലങ്കേരിയെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചത് ചോരയിൽ കുളിച്ച നിലയിൽ; ആർ എസ് എസ് നേതാവിന്റെ തലയിൽ അഞ്ച് തുന്നികെട്ടുകൾ; പരിക്കിൽ ആശങ്ക വേണ്ടെന്ന് തലശ്ശേരി സഹകരണ ആശുപത്രി; ശബരിമല കർമ്മസമിതി നേതാവിന്റെ അപകടത്തെ കുറിച്ചറിഞ്ഞ് ആശുപത്രിയിലേക്ക് ഒഴുകിയെത്തി നേതാക്കളും അണികളും

മറുനാടൻ മലയാളി ബ്യൂറോ

തലശ്ശേരി: ഇന്നു പുലർച്ചെ നടന്ന വാഹനാപകടത്തിൽ പരുക്കേറ്റ വത്സൻ തില്ലങ്കേരിയുടെ അവസ്ഥ തൃപ്തികരമെന്നു കണ്ണൂർ ആർഎസ്എസ് നേതൃത്വം മറുനാടൻ മലയാളിയോട് വ്യക്തമാക്കി. അപകടത്തെ തുടർന്ന് തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലാണ് വത്സൻ തില്ലങ്കേരിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. തലയ്ക്ക് ഏറ്റ പരുക്കിനെ തുടർന്ന് അഞ്ചു സ്റ്റിച്ചുകൾ ഇട്ടിട്ടുണ്ട്. എംആർഐ അടക്കമുള്ള സ്‌കാനിംഗിൽ കുഴപ്പമില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്. തല ചെറുതായൊന്ന് പൊട്ടിയിട്ടുണ്ട്. എന്നാൽ ആശങ്കപ്പെടാൻ ഇല്ലെന്നാണ് ഡോക്ടർമാരും പറയുന്നത്.

സഞ്ചരിച്ച മഹീന്ദ്ര ജീപ്പ് മഴയെ തുടർന്ന്. റോഡിൽ തെന്നി മറിഞ്ഞതിനെ തുടർന്നാണ് വത്സൻ തില്ലങ്കേരിക്കും ഗൺമാനും ഡ്രൈവർക്കും പരുക്കേറ്റത്. ഗൺമാൻ അരുണും ഡ്രൈവർ രഞ്ജിത്തും ഇന്ദിരാഗാന്ധി ആശുപത്രിയിൽ തന്നെ ചികിത്സയിലാണ്. പുറത്തേറ്റ പരുക്കിനെ തുടർന്ന് വീണ്ടും സ്‌കാനിങ്ങിനായി തില്ലങ്കേരിയെ വിധേയനാക്കുന്നുണ്ട്. തിരുവനന്തപുരം ജനശതാബ്ദി ട്രെയിനിൽ കൊല്ലത്തേക്ക് പോകാൻ തലശേരി റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന വേളയിലാണ് തലശേരി റെയിൽവേ സ്റ്റേഷനു തൊട്ടടുത്ത കോട്ടയം പൊയിലിൽ ജീപ്പ് തെന്നി മറഞ്ഞത്.

രാവിലെ നാലേമുക്കാൽ ആയതിനാൽ റോഡിൽ അധികം ആളുകൾ ഉണ്ടായിരുന്നില്ല. സംഭവസമയത്ത് റോഡിലുണ്ടായിരുന്ന മീൻ ലോറിയിലെ ആളുകളാണ് രക്ഷാപ്രവർത്തനം നടത്തി തില്ലങ്കേരിയേയും ഒപ്പമുണ്ടായിരുന്നവരെയും രക്ഷിച്ച് ആശുപത്രിയിൽ എത്തിക്കുന്നത്. ആർഎസ്എസ്-ബിജെപി ജില്ലാ നേതൃത്വം ഏതാണ്ട് മുഴുവനായി തന്നെ ആശുപത്രിയിൽ എത്തിയിട്ടുണ്ട്. അപകട വിവരം അറിഞ്ഞു കണ്ണൂർ-കോഴിക്കോട് ജില്ലകളിലെ നേതാക്കളും പ്രവർത്തകരും ആശുപത്രിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നുണ്ട്. തില്ലങ്കേരിക്ക് സംഭവിച്ച അപകടം കേരളത്തിലെ ആർഎസ്എസ്-ബിജെപി നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്.

കണ്ണൂർ ജില്ലയിലെ ഏറ്റവും സ്വാധീന ശേഷിയുള്ള സ്വീകാര്യതയുള്ള ആർഎസ്എസ് നേതാവാണ് വത്സൻ തില്ലങ്കേരി. നിരന്തരം രാഷ്ട്രീയ കൊലപാതകങ്ങൾ നടമാടുന്ന കണ്ണൂർ ജില്ലയിൽ ആർഎസ്എസ്-ബിജെപി നേതൃത്വത്തിന്റെ ഏറ്റവും വിശ്വസ്തനായ നേതാവാണ് വത്സൻ തില്ലങ്കേരി. കണ്ണിനു കണ്ണ്-പല്ലിനു പല്ല് എന്ന രീതിയിൽ പോകുന്ന കണ്ണൂർ ജില്ലയിലെ രാഷ്ട്രീയ ഏറ്റുമുട്ടലുകളിൽ സംഘപരിവാർ പ്രസ്ഥാനങ്ങളെ സമരോത്സുകമായി നിർത്തുന്നതിൽ തില്ലങ്കേരിക്കുള്ള പങ്ക് വളരെ വലുതാണ്. കണ്ണൂർ ജില്ലയിൽ സിപിഎം ഭയക്കുന്ന ഏറ്റവും ശക്തനായ സംഘപരിവാർ നേതാവ് കൂടിയാണ് വത്സൻ തില്ലങ്കേരി. അതുകൊണ്ട് തന്നെ തില്ലങ്കേരിക്ക് ഏറ്റ പരുക്കും വാഹനാപകടവും സംഘപരിവാർ നേതൃത്വത്തെ ആശങ്കപ്പെടുത്തുന്നുണ്ട്.

തലശ്ശേരി ആറാം മൈലിൽ വച്ചാണ് അപകടം ഉണ്ടായത്. കൊല്ലത്തെ പരിപാടിയിൽ പങ്കെടുക്കാനായി രാവിലെ വീട്ടിൽ നിന്ന് ട്രെയിൻ കേറാൻ പോകുമ്പോഴാണ് അപകടത്തിൽപ്പെട്ടത്. തില്ലങ്കേരി സഞ്ചരിച്ച വാഹനം ഹൈവേയിൽ തലകീഴായി മാറിയുകയായിരുന്നു. പരിക്കേറ്റ് റോഡിൽ കിടന്ന തില്ലങ്കേരിയെയും കൂട്ടരെയം ഹൈവേ പൊലീസ് പെട്രോൾ സംഘമാണ് ആശുപത്രിയിൽ എത്തിച്ചത്. പരിക്ക് സാരമുള്ളതല്ലെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന റിപ്പോർട്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP