Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സുഖപ്രസവത്തിന് കുടിക്കേണ്ടത് ഗരുഡ് ഗംഗാ നദിയിലെ ജലം; പ്രസവ സമയത്തെ ബുദ്ധിമുട്ട് മാറാൻ നദിയിലെ കല്ലെടുത്ത് വയറിൽ വച്ചാൽ മാത്രം മതി; പാമ്പ് കടിച്ചാൽ നൽകേണ്ടത് നദിയിലെ കല്ല് അരച്ച് ചേർത്ത വെള്ളം; ഉത്തരാഖണ്ഡ് ബിജെപി സംസ്ഥാന അധ്യക്ഷൻ ഇന്നലെ ലോക്‌സഭയിൽ പറഞ്ഞ കാര്യങ്ങൾ കേട്ട് അന്തം വിട്ട് ശാസ്ത്ര ലോകവും; ഇത്തരം അത്ഭുതങ്ങളെ എന്തിനാണ് പ്രതിപക്ഷം എതിർക്കുന്നത് എന്ന് മനസ്സിലാകുന്നില്ലെന്നും അജയ് ഭട്ട്

സുഖപ്രസവത്തിന് കുടിക്കേണ്ടത് ഗരുഡ് ഗംഗാ നദിയിലെ ജലം; പ്രസവ സമയത്തെ ബുദ്ധിമുട്ട് മാറാൻ നദിയിലെ കല്ലെടുത്ത് വയറിൽ വച്ചാൽ മാത്രം മതി; പാമ്പ് കടിച്ചാൽ നൽകേണ്ടത് നദിയിലെ കല്ല് അരച്ച് ചേർത്ത വെള്ളം; ഉത്തരാഖണ്ഡ് ബിജെപി സംസ്ഥാന അധ്യക്ഷൻ ഇന്നലെ ലോക്‌സഭയിൽ പറഞ്ഞ കാര്യങ്ങൾ കേട്ട് അന്തം വിട്ട് ശാസ്ത്ര ലോകവും; ഇത്തരം അത്ഭുതങ്ങളെ എന്തിനാണ് പ്രതിപക്ഷം എതിർക്കുന്നത് എന്ന് മനസ്സിലാകുന്നില്ലെന്നും അജയ് ഭട്ട്

മറുനാടൻ മലയാളി ബ്യൂറോ

ഡെറാഡൂൺ: സുഖപ്രസവത്തിന് നദീജലം കുടിച്ചാൽ മതിയെന്ന് ബിജെപി നേതാവ് ലോക്‌സഭയിൽ. സിസേറിയൻ ഒഴിവാക്കാൻ ഉത്തരാഖണ്ഡിലെ ഗരുഡ് ഗംഗ നദിയിലെ ജലത്തിന് കഴിയുമെന്ന് ബിജെപി ഉത്തരാഖണ്ഡ് സംസ്ഥാന അധ്യക്ഷൻ കൂടിയായ അജയ് ഭട്ട് പറഞ്ഞത് പാർലമെന്റിലാണ്. ലോക്‌സഭയിൽ സംസാരിക്കുന്നതിനിടെയായിരുന്നു ഭട്ട് ഈ പ്രസ്താവന നടത്തിയത്. പ്രസവത്തെ തുടർന്നുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന സ്ത്രീകൾ ഈ നദിയിലെ ജലം കുടിക്കുന്നത് അത്യുത്തമമാണെന്നും, നദീജലത്തിന്റെ ഗുണങ്ങൾ വിശദീകരിക്കവേ ഭട്ട് ചൂണ്ടിക്കാട്ടി. പ്രസവ സമയത്ത് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ട് അനുഭവപ്പെട്ടാൽ നദിയിലെ കല്ല് എടുത്ത് വയറിൽ ഉരസുകയും കല്ല് പൊടിച്ച് നദീജലത്തിൽ കലക്കി കുടിക്കുകയും ചെയ്താൽ മതി. സിസേറിയനൊന്നും വേണ്ടിവരില്ല. എംപി പറഞ്ഞു.

ചുരുക്കം ചിലയാൾക്കാർക്ക് മാത്രമേ ഗരുഡ് ഗംഗ നദിയിലെ ജലത്തിന്റെ ഔഷധ ഗുണങ്ങളെ കുറിച്ച് അറിയുള്ളൂ എന്നും, പാമ്പുകടിയേറ്റവരെ രക്ഷിക്കാൻ ഈ നദിയിലെ കല്ലുകൾ ഉരച്ച് ചേർത്ത വെള്ളം നൽകിയാൽ മതിയെന്നും അജയ് ഭട്ട് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ഒരു കഥയും അജയ് ഭട്ട് ലോക്‌സഭാ എംപിമാർക്കായി വിശദീകരിച്ചു. പണ്ട്, ഇവിടെയൊരു വീട്ടിൽ വീട്ടിൽ ഒരു സർപ്പം കയറി ഒളിച്ചിരുന്നുവെന്നും ഭയന്ന് പുറത്തിറങ്ങിയ ഗൃഹനാഥന് ഈ നദീതീരത്തുള്ള ഒരു സന്യാസി നദിയിലെ കല്ല് നൽകിയെന്നും ഇതുമായി വീട്ടിൽ പ്രവേശിക്കാൻ പറഞ്ഞുവെന്നും ഭട്ട് ലോക്‌സഭയിൽ പറഞ്ഞു. ഗൃഹനാഥൻ കല്ലുമായി വീട്ടിൽ കയറിയ ഉടനെ ഒളിച്ചിരുന്ന പാമ്പ് പുറത്തേക്ക് ഇറങ്ങിപ്പോയെന്നും ഭട്ട് പറയുന്നു.

സ്വാമി വിവേകാനന്ദൻ ഗരുഡ് ഗംഗ നദിയുടെ അടുത്തുള്ള കക്ക്ഡിഘട്ടിൽ ധ്യാനിക്കാനിരുന്നു എന്ന് പറയപ്പെടുന്നു.സെൻട്രൽ കൗൺസിൽ ഹോമിയോപതി ബിൽ ഭേദഗതി ചെയ്യുന്ന ചർച്ചയ്ക്കിടെയാണ് ഭട്ട് ഇക്കാര്യങ്ങൾ പറയുന്നത്. ആയുർവേദത്തിലും യുനാനിയിലും സിദ്ധയിലും ഹോമിയോയിലും വളരെ നല്ല ചികിത്സയുണ്ടെന്നും ഇത്തരത്തിലുള്ള അത്ഭുതകരമായ രീതികളെ എന്തിനാണ് പ്രതിപക്ഷം പരിഹസിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ഭട്ടിന്റെ പ്രസ്താവനയ്ക്കെതിരെ നിരവധി അലോപ്പതി ഡോക്ടർമാർ രംഗത്ത് വന്നിട്ടുണ്ട്. അജയ് ഭട്ടിന്റെ ഈ നിർദ്ദേശം ഒട്ടും ശാസ്ത്രീയമല്ല എന്നാണു അവർ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP