Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

കാലവർഷമല്ലേ, പോരെങ്കിൽ നല്ല കിടുക്കാച്ചി തണുപ്പും; ദുരന്ത നിവാരണ അഥോറിറ്റിയുടെ കൺട്രോൾ റൂമിൽ കലക്ടർ എത്തിയപ്പോൾ കേട്ടത് ചിയേഴ്സ്; കണ്ടത് മദ്യം അകത്താക്കുന്ന റവന്യൂ ജീവനക്കാരനെ; സീൻ കണ്ട് കൺട്രോളു പോയ കലക്ടർ നടപടിക്ക് ശിപാർശ ചെയ്തു; ഒരിക്കൽ കൂടി ദുരന്തമായി പത്തനംതിട്ടയിലെ ദുരന്ത നിവാരണ അഥോറിറ്റി

കാലവർഷമല്ലേ, പോരെങ്കിൽ നല്ല കിടുക്കാച്ചി തണുപ്പും; ദുരന്ത നിവാരണ അഥോറിറ്റിയുടെ കൺട്രോൾ റൂമിൽ കലക്ടർ എത്തിയപ്പോൾ കേട്ടത് ചിയേഴ്സ്; കണ്ടത് മദ്യം അകത്താക്കുന്ന റവന്യൂ ജീവനക്കാരനെ; സീൻ കണ്ട് കൺട്രോളു പോയ കലക്ടർ നടപടിക്ക് ശിപാർശ ചെയ്തു; ഒരിക്കൽ കൂടി ദുരന്തമായി പത്തനംതിട്ടയിലെ ദുരന്ത നിവാരണ അഥോറിറ്റി

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ജില്ലയിലെ ദുരന്ത നിവാരണ അഥോറിറ്റി ഒരിക്കൽ കൂടി ദുരന്തമായി. അടിയന്തിര ഘട്ടങ്ങളിൽ ജനങ്ങളെ സഹായിക്കുന്നതിനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി തുടങ്ങിയ ദുരന്ത നിവാരണ അഥോറിറ്റിയുടെ കൺട്രോൾ റൂമിൽ കുപ്പി പൊട്ടിച്ച് കാലവർഷാഘോഷം. മിന്നൽ പരിശോധനയ്ക്ക് എത്തിയ കലക്ടറോടും ചിയേഴ്സ് പറയാൻ തുനിഞ്ഞപ്പോഴാണ് പിടിവീണത്.

കനത്ത മഴയെ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ച ജില്ലയിൽ അടിയന്തര സാഹചര്യം നേരിടാനും രക്ഷാ പ്രവർത്തനം ഏകോപിപ്പിക്കാനുമുള്ള കൺട്രോൾ റൂം അടച്ചിട്ടായിരുന്നു മദ്യപാനം. കൺട്രോൾ റൂമുകളുടെ പ്രവർത്തനം കാര്യക്ഷമമാണോ എന്നറിയാൻ കലക്ടർ പി.ബി.നൂഹ് ഇന്നലെ രാത്രിയിൽ എല്ലായിടത്തേക്കും ഫോൺ വിളിച്ചു. കോഴഞ്ചേരി താലൂക്ക് ഓഫിസിലെ കൺട്രോൾ റൂമിലേക്ക് നിരന്തരം വിളിച്ചിട്ടും ഫോൺ എടുത്തില്ല.

കാര്യമറിയാൻ ഗൺമാനേയും കൂട്ടി താലൂക്ക് ഓഫീസിൽ എത്തിയപ്പോൾ കൺട്രോൾ റൂം അടച്ചിട്ടിരിക്കുന്നു. മിനി സിവിൽ സ്റ്റേഷനിൽ എല്ലായിടത്തും നോക്കിയെങ്കിലും ആരെയും കണ്ടില്ല. താലൂക്ക് ഓഫിസിനോട് ചേർന്ന് ഡ്രൈവർമാരും ഗാർഡുകളും വിശ്രമിക്കുന്ന മുറിയിൽ സംസാരം കേട്ട് നോക്കിയപ്പോളാണ് മദ്യപാനം ശ്രദ്ധയിൽപെട്ടത്, കലക്ടറെ കണ്ട് ഒരാൾ ഓടി രക്ഷപ്പെട്ടു.

റവന്യു ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യാൻ കലക്ടർ ശിപാർശ ചെയ്തു. കോഴഞ്ചേരി താലൂക്ക് ഓഫിസിലെ കൺട്രോൾ റൂമിൽ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്ന സ്പെഷൽ വില്ലേജ് ഓഫിസർ ആനന്ദിനെതിരെയാണ് നടപടി. ഡ്യൂട്ടിയിൽ ഗുരുതരമായ വീഴ്ച വരുത്തിയതിനാണ് ആനന്ദിനെതിരെ നടപടി സ്വീകരിച്ചതെന്ന് കലക്ടർ പറഞ്ഞു. കൺട്രോൾ റൂമിൽ ഒപ്പം ഡ്യൂട്ടിക്കു നിയോഗിച്ചിരുന്ന ഇലന്തൂർ വില്ലേജ് ഓഫിസിലെ ഫീൽഡ് അസിസ്റ്റന്റ് ദിലീപിനോട് വിശദീകരണവും തേടും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP