Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹൃദയത്തിൽ പ്രണയം മൊട്ടിട്ടപ്പോൾ ഒരുമിച്ച് ജീവിക്കാൻ തടസ്സമായി നിന്നത് രാജ്യത്തെ നിയമം; പഠിച്ച പാഠങ്ങളെല്ലാം ഉപയോഗിച്ച് വാദിച്ച് 377-ാം വകുപ്പ് റദ്ദാക്കിയത് നൂറ്റാണ്ടുകളായി പാർശ്വവൽക്കരിക്കപ്പെട്ട ഒരു സമൂഹത്തിനാകെ വേണ്ടി; സ്വവർഗ്ഗ ലൈംഗികത കുറ്റകരമല്ലെന്ന വിധി നേടിയെടുത്ത മേനക ഗുരുസ്വാമിയും അരുന്ധതി കട്ജുവും ഇനി വിവാഹിതരാകുക നിയമപ്രകാരം തന്നെ

ഹൃദയത്തിൽ പ്രണയം മൊട്ടിട്ടപ്പോൾ ഒരുമിച്ച് ജീവിക്കാൻ തടസ്സമായി നിന്നത് രാജ്യത്തെ നിയമം; പഠിച്ച പാഠങ്ങളെല്ലാം ഉപയോഗിച്ച് വാദിച്ച് 377-ാം വകുപ്പ് റദ്ദാക്കിയത് നൂറ്റാണ്ടുകളായി പാർശ്വവൽക്കരിക്കപ്പെട്ട ഒരു സമൂഹത്തിനാകെ വേണ്ടി; സ്വവർഗ്ഗ ലൈംഗികത കുറ്റകരമല്ലെന്ന വിധി നേടിയെടുത്ത മേനക ഗുരുസ്വാമിയും അരുന്ധതി കട്ജുവും ഇനി വിവാഹിതരാകുക നിയമപ്രകാരം തന്നെ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ഉഭയകക്ഷി സമ്മതത്തോടെയുള്ള സ്വവർഗലൈംഗികത കുറ്റകരമാണെന്ന് പറഞ്ഞു വയ്ക്കുന്ന ഭരണഘടനയിലെ 377-ാം വകുപ്പ് സുപ്രീം കോടതി റദ്ദാക്കിയ ദിവസം. രാജ്യത്തെ ലൈംഗിക ന്യൂനപക്ഷങ്ങൾക്കെതിരെ നൂറ്റാണ്ടുകളിലൂടെ ഉറഞ്ഞു കൂടിയ വെറുപ്പ് കലർന്ന സദാചാരത്തിന് ഭരണഘടനയിൽ മാത്രമല്ല സമൂഹത്തിന്റെ ഒരിഴയിലും സ്ഥാനമില്ലെന്ന് സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച് വിധിക്കുമ്പോൾ മഴവിൽ നിറത്തിൽ ആഘോഷങ്ങൾ പടർന്നു. കൊളോണിയൽ കാലഘട്ടത്തിൽ നിലവിൽ വന്ന സെക്ഷൻ 377 നെതിരെയുള്ള നിയമയുദ്ധത്തിൽ മുന്നണിപ്പോരാളികളായിരുന്നു അഭിഭാഷകരായ മേനക ഗുരുസ്വാമിയും അരുന്ധതി കാട്ജുവും. ഇരുവരും ഇനി ഇന്ത്യൻ നിയമത്തിനനുസരിച്ചു തന്നെ പങ്കാളികളായി ജീവിക്കും.

കോടതിയിൽ നേടിയെടുത്തിയ വിജയത്തിന് ഒരു വയസ്സാകുമ്പോൾ തങ്ങൾ പരസ്പരം പ്രണയിക്കുന്നവരാണെന്ന് അന്താരാഷ്ട്ര മാധ്യമത്തിനു നൽതിയ അഭിമുഖത്തിലൂടെ മേനക ഗുരുസ്വാമിയും അരുന്ധതി കാട്ജുവും വെളിപ്പെടുത്തുന്നു. സിഎൻഎൻ ന്റെ ഫരീദ് സക്കറിയയുമായുള്ള സംഭാഷണത്തിനിടെയാണ് അഭിഭാഷകർ മനസ്സു തുറന്നത്. തൊഴിൽപരമായ വിജയവും നേട്ടവും എന്നപോലെ തന്നെ അന്ന് കോടതിയിൽ തങ്ങളെത്തേടിയെത്തിയത് വ്യക്തിപരമായ വിജയവുമായിരുന്ന എന്ന് ഇവർ.

സ്വവർഗ ലൈംഗികത കുറ്റകരമാണെന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 377ാം വകുപ്പ് എടുത്തുമാറ്റുന്നതുവരെ പോരാടിയ ഇരുവരുടെയും ചരിത്രവും ചെറുതല്ല. സുപ്രീംകോടതി ജസ്റ്റിസായിരുന്ന മാർക്കണ്ഡേയ കട്ജുവിന്റെ സഹോദരപുത്രിയാണ് അരുന്ധതി. മേനക, മുൻ പ്രധാനമന്ത്രി വാജ്‌പേയിയുടെ ഉപദേഷ്ടാവും ചിന്തകനുമായിരുന്ന മോഹൻ ഗുരുസ്വാമിയുടെ മകളാണ്.

2013 ൽ സെക്ഷൻ 377 നെതിരെ ഇവർ സമർപ്പിച്ച പരാതി കോടതി തള്ളിയിരുന്നു. പക്ഷേ അതിൽ നിരാശരാവതെ പോരാട്ടം തുടരാനായിരുന്നു തീരുമാനം. ഞങ്ങൾ അഭിഭാഷകരായി പ്രാക്ടീസ് ചെയ്യുന്ന കോടതി തന്നെ സ്വവർഗാനുരാഗികളെ രണ്ടാംകിട പൗരന്മാരായേ കാണാൻ സാധിക്കുവെന്ന് അന്ന് പറഞ്ഞത് വല്ലാത്ത ആഘാതമായിരുന്നു, കാട്ജു പറയുന്നു. 2013 ലെ പരാജയം അഭിഭാഷകരെന്ന പോലെ പൗരന്മാരായും വ്യക്തികളായുമുള്ള പരാജയം ആയിരുന്നുവെന്ന് ഗുരുസ്വാമി കൂട്ടിച്ചെർത്തു. ഒരു ക്രിമിനൽ ആയി കോടതിയിൽ മറ്റു കേസുകൾ വാദിക്കൻ പോകേണ്ടാതെ വരുന്നതിൽ സന്തോഷമുണ്ട്.

ഇന്ത്യയുടെ നീതിന്യായ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായ വിധിക്കു ശേഷം ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും ഇവരെത്തേടി അഭിനന്ദനങ്ങൾ ഒഴുകിയെത്തി. ടൈം മാഗസിൻ പുറത്തിറക്കിയ 2019 ൽ ലോകത്തെ ഏറ്റവും സ്വാധീനച്ച വ്യക്തികളുടെ ലിസ്റ്റിലും അരുന്ധതിയുടെയും മേനകയുടെയും പേരുകൾ ഇടം നേടി.

സ്വവർഗാനുരാഗത്തിനെതിരെ പോസ്റ്റ് കൊളോണിയൽ രാജ്യങ്ങളിൽ നിലവിലുള്ള നിയമങ്ങൾ എല്ലാം തന്നെയും കൊളോണിയൽ ഭരണകൂടം തങ്ങളുടെ മേൽ അടിച്ചേൽപ്പിച്ചവയാണെന്ന് ഗവൺമെന്റകൾ തിരിച്ചറിയുകയും സ്വന്തം രാജ്യത്തിന്റെ സംസ്‌കാരവുമായോ ചരിത്രവുമായോ ്അവയ്ക്ക് ബന്ധമില്ലെന്ന് മനസ്സിലാക്കുകയും വേണം, ഇന്ത്യൻ സുപ്രീം കോടതിയുടെ വിധി മറ്റു രാജ്യങ്ങളിലെ ആളുകൾക്ക് ലിംഗനീതിക്കും അവകാശങ്ങൾക്കും വേണ്ടി പോരാടുവാൻ പ്രേരകമാകുമെന്നും അഭിഭാഷകർ പ്രതീക്ഷിക്കുന്നു.

സെക്ഷൻ 377 നെതിരെ രണ്ടു പതിറ്റാണ്ടോളം നീണ്ട നിയമ യുദ്ധത്തിന് തുടക്കും കുറിക്കുന്നത് 2001 ൽ നാസ് ഫൗണ്ടേഷൻ ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലൂടെയാണ്. സെക്ഷൻ 377 ന്റെ ഭരണഘടനാ സാധുതയെ വെല്ലുവിളിക്കുകയും സ്വവർഗലൈംഗികത നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെടുകയും ചെയത് ഈ ഹർജി കോടതി 2003 ൽ തള്ളിയെങ്കിലും ഇതിനെതിരെ 2006 ൽ നാസ് ഫൗണ്ടേഷൻ സുപ്രീം കോടതിയെ സമീപിച്ചു. പുനപ്പരിശോധിക്കണമെന്ന നിർദ്ദേശവുമായി സുപ്രീംകോടതി ഡൽഹി ഹൈക്കോടതിയിലേക്ക് ഹര്ജി തിരിച്ചയച്ചു. 2009 ജൂലൈയിൽ ഭരണഘടന ഉറപ്പു നൽകന്ന ജീവിക്കുവാനും സ്വാതന്ത്യത്തിനും തുല്യതയ്ക്കുമുള്ള അവകാശങ്ങളെ 377 ലംഘിക്കുന്നുവെന്ന കണ്ട ഡൽഹി ഹൈക്കോടതി ഈ വകുപ്പ് റദ്ദാക്കുന്നതായി വിധി പ്രഖ്യാപിച്ചു.

എന്നാൽ 2013ൽ ഈ വിധിക്കെതിരെ വന്ന ഹരജികൾ പരിഗണിക്കവെ സുപ്രീംകോടതി, ഡൽഹി ഹൈക്കോടതിയുടെ വിധി നിലനിൽക്കില്ലെന്ന അനുമാനത്തിലാണ് എത്തിയത്. രാജ്യത്തെ LGBTQ സമൂഹത്തിനേറ്റ കനത്ത പ്രഹരമായി സുപ്രീം കോടതിയുടെ തീരുമാനം. 2016 ഏപ്രിലിൽ മേനക ഗുരുസ്വാമിയും അരുന്ധതി കാട്ജുവും ്അടങ്ങുന്ന അഭിഭാഷക സംഘം നർത്തകനായ നവ്തേജ് സിങ് ജോഹറിനും മറ്റു നാലുപേർക്കുമായി സെക്ഷൻ 377 നെ ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ റിട്ട് പെറ്റീഷൻ സമർപ്പിച്ചു.

2017 ഓഗസ്റ്റിൽ ആധാറിനെ സംബന്ധിച്ചുള്ള വിധിയിൽ സ്വകാര്യത മൗലികാവകാശമാണെന്നു പറഞ്ഞ സുപ്രീം കോടതി ഒരാളുടെ ലൈംഗിക ചായ്വ് അയാളുടെ സ്വകാര്യതയുടെ ഭാഗമാണെന്നും അതിന്മേലുള്ള വിവേചനങ്ങൾ അംഗീകരിക്കാനാവില്ലെന്നും പറഞ്ഞത് നിർണായകമായി. ഒടുവിൽ 2018 സെപ്റ്റംബറിൽ ജോഹർ സമർപ്പിച്ച പെറ്റീഷന് അനുകൂലമായി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുൾപ്പെട്ട അഞ്ചംഗ ബെഞ്ചിന്റെ പൂർണ പിന്തുണയോടെ വിധി വരുകയും സ്വവർഗ ലൈംഗികത ഇന്ത്യയിൽ കുറ്റകരമല്ലാതാവുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP