Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രമ്യാ ഹരിദാസിന് കാറ് വാങ്ങാൻ പണം പിരിക്കുന്നത് പൊതുജനങ്ങളിൽ നിന്നല്ല; ആലത്തൂർ പാർലമെന്റ് മണ്ഡലത്തിലെ 1300ഓളം യൂത്ത് കോൺഗ്രസ് ബൂത്തു കമ്മിറ്റികളിൽ നിന്നും; ലോണെടുത്ത് കാർ വാങ്ങാൻ തടസ്സം മുൻപ് ജപ്തി നടപടി നേരിട്ട വ്യക്തി ആയതിനാൽ; യൂത്ത് കോൺഗ്രസുകാരിയായ എംപി അണികളുടെ പിരിവിൽ വാങ്ങിയ കാറിൽ സഞ്ചരിക്കുന്നത് ജനകീയ രാഷ്ട്രീയത്തിന്റെ വഴിതേടി; വിവാദമാക്കുന്നത് സിപിഎമ്മിന്റെ ഞെട്ടിക്കുന്ന തോൽവിയുടെ ചൊരുക്കു തീർക്കാൻ; പിരിവിനെ ചൊല്ലിയുള്ള ആക്ഷേപങ്ങളുടെ സത്യാവസ്ഥ ഇങ്ങനെ

രമ്യാ ഹരിദാസിന് കാറ് വാങ്ങാൻ പണം പിരിക്കുന്നത് പൊതുജനങ്ങളിൽ നിന്നല്ല; ആലത്തൂർ പാർലമെന്റ് മണ്ഡലത്തിലെ 1300ഓളം യൂത്ത് കോൺഗ്രസ് ബൂത്തു കമ്മിറ്റികളിൽ നിന്നും; ലോണെടുത്ത് കാർ വാങ്ങാൻ തടസ്സം മുൻപ് ജപ്തി നടപടി നേരിട്ട വ്യക്തി ആയതിനാൽ; യൂത്ത് കോൺഗ്രസുകാരിയായ എംപി അണികളുടെ പിരിവിൽ വാങ്ങിയ കാറിൽ സഞ്ചരിക്കുന്നത് ജനകീയ രാഷ്ട്രീയത്തിന്റെ വഴിതേടി; വിവാദമാക്കുന്നത് സിപിഎമ്മിന്റെ ഞെട്ടിക്കുന്ന തോൽവിയുടെ ചൊരുക്കു തീർക്കാൻ; പിരിവിനെ ചൊല്ലിയുള്ള ആക്ഷേപങ്ങളുടെ സത്യാവസ്ഥ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: ആലത്തൂരിൽ അട്ടിമറി വിജയം നേടിയ യുവ കോൺഗ്രസുകാരി രമ്യ ഹരിദാസിനെ തെരഞ്ഞെടുപ്പു പ്രചരണ വേളയിൽ പോലും കിട്ടിയ അവസരത്തിൽ എല്ലാം താറടിക്കാൻ ശ്രമിച്ചവരാണ് സിപിഎം പ്രവർത്തകർ. തെരഞ്ഞെടുപ്പു രംഗത്ത് അവർക്ക് തന്നെ തിരിച്ചടി ആയത് ഇത്തരം പ്രവർത്തനങ്ങളായിരുന്നു. ഒരു ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ആലത്തൂരിൽ അട്ടിമറി വിജയം നേടിയ രമ്യ ഹരിദാസിനെതിരെ വീണ്ടും പ്രചരണങ്ങളുമായി രംഗത്തിറങ്ങിയിരിക്കയാണ് സൈബർ സഖാക്കളും ദേശാഭിമാനി പത്രവും. ആലത്തൂർ മണ്ഡലത്തിൽ പ്രവർത്തനം ഊർജ്ജിതമാക്കാൻ ഒരുങ്ങുന്ന രമ്യ ഹരിദാസിന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പിരിവെടുത്ത് കാർ വാങ്ങി നൽകാൻ ഒരുങ്ങുന്നതിനെയാണ് സഖാക്കൾ വിവാദമാക്കുന്നത്.

രമ്യയ്ക്ക് വാഹനം വാങ്ങാൻ പണപ്പിരിവ് നടത്തുന്നതിനെതിരെ യൂത്ത് കോൺഗ്രസിൽ കലാപമെന്ന് വാർത്ത എഴുതി ദേശാഭിമാനി വിവാദം കൊഴിപ്പികകാൻ രംഗത്തിറങ്ങിയിട്ടുണ്ട്. ആയിരം രൂപയുടെ കൂപ്പൺ അച്ചടിച്ച് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റികൾ മുഖേനയാണ് പണപ്പിരിവ്. 25നകം പണം നൽകാനാണ് നിർദ്ദേശം. എംപിയെന്ന നിലയിൽ പ്രതിമാസം 1.90 ലക്ഷംരൂപ ശമ്പളവും അലവൻസും ലഭിക്കുമ്പോൾ പണം പിരിച്ച് വാഹനം വാങ്ങുന്നത് എന്തിനാണെന്നാണ് ദേശാഭിമാനി വാർത്തയിലൂടെ ചോദിക്കുന്നത്. ഇതിന്റെ ചുവടു പിടിച്ച് സൈബർ ലോകത്തും വ്യാപകമായി തന്നെ രമ്യക്കെതിരെ ഫേസ്‌ബുക്ക് പോസ്റ്റുകളുമായി സൈബർ സഖാക്കൾ രംഗത്തെത്തി.

'ആലത്തൂർ എംപി കുമാരി രമ്യ ഹരിദാസിന് വാഹനം വാങ്ങാനുള്ള സംഭാവന രശീതി' എന്ന് അച്ചടിച്ച കൂപ്പണിൽ യൂത്ത് കോൺഗ്രസ് ആലത്തൂർ പാർലമെന്റ് മണ്ഡലം പ്രസിഡന്റ് പാളയം പ്രദീപാണ് ഒപ്പിട്ടിരിക്കുന്നത്. എംപിയെന്ന നിലയിൽ പ്രതിമാസം 1.90 ലക്ഷംരൂപ ശമ്പളവും അലവൻസും ലഭിക്കുമ്പോൾ പണം പിരിച്ച് വാഹനം വാങ്ങുന്നത് എന്തിനാണ് എന്ന ചോദ്യമാണ് സഖാക്കൾ ഉയർത്തുന്നത്. എംപിയെന്ന നിലയിൽ സെക്രട്ടറി, സ്റ്റാഫ്, ഓഫീസ് അലവൻസ് എന്നിവ വേറെയുമുണ്ട്. വിമാന, ട്രെയിൻയാത്ര സൗജന്യമാണ്. പാർലമെന്റ് കൂടുമ്പോൾ ബത്തയും ലഭിക്കും. എംപിക്ക് അപേക്ഷിച്ചാലുടൻ ഈടില്ലാതെ ദേശസാൽക്കൃത ബാങ്കുകൾ വാഹനവായ്പ നൽകാൻ നിർദ്ദേശമുണ്ട്. ഈ സൗകര്യങ്ങൾ ഉപയോഗപ്പെടുത്താത്തത് എന്തിനാണ് എന്ന ചോദ്യമാണ് സൈർ ലോകത്ത് സഖാക്കൾ ഉന്നയിക്കുന്നത്.

അതേസമയം എന്തിനും ഏതിനും ബക്കറ്റുമായി പിരിവിന് ഇറങ്ങുന്ന സഖാക്കൾ എന്തിനാണ് രമ്യയ്ക്ക് കാറ് വാങ്ങാന് യൂത്ത് കോൺഗ്രസുകാർ പിരിക്കുന്നതിനെ കുറ്റപ്പെടുത്തുന്നത് എന്ന ചോദ്യമാണ് കോൺഗ്രസുകാർ മറിച്ചു ചോദിക്കുന്നത്. കൊലപാതക കേസ് പ്രതികളെ സംരക്ഷിക്കാൻ വേണ്ടിയല്ലല്ലോ പിരിവെന്നും ഇവർ ചോദിച്ചു. സംഭവം വിവാദമായ ഘട്ടത്തിൽ ആരോപണത്തിന്റെ വസ്തുത മറുനാടൻ അന്വേഷിക്കുകയുണ്ടായി. എന്നാൽ, സൈബർ ലോകത്ത് നടക്കുന്ന ആരോപണങ്ങളിൽ കഴമ്പില്ലെന്നാണ് മനസ്ലിലായത്.

രമ്യ ഹരിദാസിന് പണം വാങ്ങാൻ വ്യാപകമായി പൊതുജനങ്ങളിൽ നിന്നും പണം പിരിക്കുന്നു എന്ന വിധത്തിലാണ് ആക്ഷേപം നിലനിൽക്കുന്നത്. എന്നാൽ, ഈ ആരോപണത്തിൽ യാതൊരു കഴമ്പുമില്ലെന്ന് വ്യക്തമായി. രമ്യക്ക് വേണ്ടി കേരളം മുഴുവൻ പിരിവു നടത്തുന്നില്ല എന്നതാണ് ആദ്യ വസ്തുത. ഇതിനായി ആലത്തൂർ ലോക്‌സഭാ മണ്ഡലത്തിന് കീഴിലുള്ള യൂത്ത് കോൺഗ്രസിന്റെ 1300 ഓളം വരുന്ന ബൂത്ത് കമ്മിറ്റികളിൽ നിന്നാണ് പണം പിരിക്കുന്നത്. അതും പൊതുജനങ്ങളിൽ നിന്നല്ല, പ്രവർത്തകർ തന്നെ നൽകിയാതാൽ മതിയെന്നാണ് നൽകിയിരിക്കുന്ന നിർദ്ദേശം. ഇതിനായി നമ്പറിട്ടുള്ള 1400 കൂപ്പണുകൾ അച്ചടിച്ചിട്ടുണ്ട്. 1000 രൂപയാണ് ഒരു കൂപ്പണിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ഒരു യൂത്ത് കോൺഗ്രസ് ബൂത്ത് കമ്മിറ്റിയിലെ ഭാരവാഹികളായി പത്ത് പേർ നൂറ് രൂപ നൽകിയാൽ മാത്രം മതിയെന്നാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.

തീർത്തും ദരിദ്രയായ രമ്യ ഹരിദാസിനെ എംപിയാക്കാൻ വേണ്ടി സ്വന്തം പോക്കറ്റിൽ നിന്നും പണം മുടക്കി പ്രചരണം നടത്തിയവരാണ് മണ്ഡലത്തിലെ കോൺഗ്രസുകാർ. അവർക്ക് രമ്യയ്ക്ക് വേണ്ടി ഒരു നൂറ് രൂപ കൂടി നൽകാൻ യാതൊരു മടിയും ഇല്ലെന്ന് ഒരു പ്രമുഖ കോൺഗ്രസ് നേതാവ് മറുനാടനോട് വ്യക്തമാക്കി. മാത്രമല്ല, അണികൾ പിരിവിട്ടു വാങ്ങി നൽകിയ വാഹനങ്ങൾ ഒരു എംപി സഞ്ചരിക്കുന്നതിൽ എന്താണ് തെറ്റെന്ന് യൂത്ത് കോൺഗ്രസുകാരും ചോദിക്കുന്നു. ഇതിലൂടെ മണ്ഡലത്തിൽ എംപി കൂടുതൽ ജനകീയമാകുകയാണ് ചെയ്യുന്നത്. ആ ജനകീയ രാഷ്ട്രീയത്തിന്റെ വഴി തേടുന്നതിലാണ് സഖാക്കൾക്ക് അമർഷമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.

എംപിയെന്ന നിലയിലുള്ള ശമ്പളം ഉപയോഗിച്ച് കാറ് വാങ്ങിക്കൂടെ എന്ന ചോദ്യത്തിനും യൂത്ത് കോൺഗ്രസുകാർ മറുപടി നൽകുന്നുണ്ട്. നേരത്തെ ബാങ്ക് വായ്‌പ്പ തിരിച്ചടക്കാൻ ബുദ്ധിമുട്ടിയ ഘട്ടത്തിൽ രമ്യ ഹരിദാസ് ജപ്തി ഭീഷണി നേരിട്ടിരുന്നു. ഇതോടെ കുടിശ്ശിക വരുത്തിയവരുടെ പട്ടികയിൽ പെടുത്തിയതിനാൽ പെട്ടന്ന് ബാങ്ക് വയാപ്പ് ലഭിക്കാത്ത സാഹചര്യം രമ്യയ്ക്കുണ്ടെന്നു എംപിയോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. കൂടാതെ ഡൽഹിയിലെ ഓഫീസും ആലത്തൂരിലെ ഓഫീസിലും ജീവനക്കാരുണ്ട്. ഇവരുടെ ശമ്പളവും ഓഫീസ് വാടകയുമെല്ലാം ചെലവാക്കേണ്ടത് എംപിയുടെ ശമ്പളത്തിൽ നിന്നാണ്. ഈ സാഹചര്യത്തിൽ പെട്ടന്ന് കാർവാങ്ങാൻ സാധിക്കാത്തതു കൊണ്ടാണ് യൂത്ത് കോൺഗ്രസ് പിരിവെടുക്കുന്നതെന്നാണ് യൂത്ത് കോൺഗ്രസും വ്യക്തമാക്കുന്നത്.

യൂത്ത് കോൺഗ്രസ് ആലത്തൂർ പാർലമെന്റ് കമ്മറ്റി ഒന്നായെടുത്ത തീരുമാനമാണ് രമ്യ ഹരിദാസിന് വാഹനം വാങ്ങി നൽകണമെന്നതെന്ന് അല്ലാതെ അവർ ആവശ്യപ്പെട്ടതു കൊണ്ടല്ലെന്നും ആലത്തൂർ പാർലമെന്റ് മണ്ഡലം കമ്മറ്റിയുടെ അദ്ധ്യക്ഷൻ പാളയം പ്രദീപും പ്രതികരിച്ചു. യൂത്ത് കോൺഗ്രസിൽ നിന്ന് വന്ന, യൂത്ത് കോൺഗ്രസ് നോമിനിയായി വന്ന രമ്യ ഹരിദാസിന്, പ്രത്യേകിച്ച് ദരിദ്ര കുടുംബ പശ്ചാത്തലത്തിൽ നിന്ന് വന്ന എംപിക്ക് വാഹനം വാങ്ങി നൽകി നൽകാനാണ് കമ്മറ്റി യോഗം കൂടി ആലോചിച്ചത്. പൊതുജനങ്ങളിൽ നിന്നല്ലെന്നും ഇക്കാര്യത്തിൽ രാഷ്ട്രീയ എതിരാളികളുടേത് കുപ്രചരണമാണെന്നും പ്രദീപ് പഞ്ഞു.

അതേസമയം ആലത്തൂരിലെ തോൽവിയുടെ ചൊരുക്കു തീർക്കാനാണ് ഈ വിവാദത്തിന് പിന്നിലെന്ന് അനിൽ അക്കര എംഎൽഎ മറുനാടനോട് പ്രതികരിച്ചു. അണികളിൽ പിരിവെടുത്ത വാഹനത്തിൽ എംപി സഞ്ചരിക്കുന്നതിൽ എന്താണ് തെറ്റെന്ന് അദ്ദേഹം ചോദിച്ചു. അത് ഒരു പുതിയ ജനകീയ രാഷ്ട്രീയത്തിന്റെ വഴിയാണെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP