Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജാഥയായെത്തി ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചപ്പോൾ ജലപീരങ്കി പ്രയോഗിച്ച് പൊലീസ്; ചിതറി ഓടി രണ്ടാമതും എത്തിയപ്പോൾ വീണ്ടും ജലപീരങ്കി പ്രയോഗം; അപ്രതീക്ഷിത വിദ്യാർത്ഥി സമരങ്ങളിൽ വലഞ്ഞ് സെക്രട്ടേറിയേറ്റിന് മുന്നിലെ പൊലീസുകാർ; കെ.എസ്.യു പ്രതിഷേധ കോലഹലങ്ങൾക്ക് നേരെ സമരപന്തലിൽ കിടന്ന് എ.ബിവിപിക്കാരുടെ കൂകി വിളിയും; കെഎസ്‌യു സെക്രട്ടേറിയറ്റ് മാർച്ചിൽ ഇന്നും സംഘർഷം

ജാഥയായെത്തി ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചപ്പോൾ ജലപീരങ്കി പ്രയോഗിച്ച് പൊലീസ്; ചിതറി ഓടി രണ്ടാമതും എത്തിയപ്പോൾ വീണ്ടും ജലപീരങ്കി പ്രയോഗം; അപ്രതീക്ഷിത വിദ്യാർത്ഥി സമരങ്ങളിൽ വലഞ്ഞ് സെക്രട്ടേറിയേറ്റിന് മുന്നിലെ പൊലീസുകാർ; കെ.എസ്.യു പ്രതിഷേധ കോലഹലങ്ങൾക്ക് നേരെ സമരപന്തലിൽ കിടന്ന് എ.ബിവിപിക്കാരുടെ കൂകി വിളിയും; കെഎസ്‌യു സെക്രട്ടേറിയറ്റ് മാർച്ചിൽ ഇന്നും സംഘർഷം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലേക്ക് കെഎസ് യു നടത്തിയ മാർച്ചിൽ സംഘർഷം. യൂണിവഴ്‌സിറ്റി കോളേജിൽ കുറച്ച് ദിവസമായി നടക്കുന്ന പ്രശ്‌നങ്ങളുടെ തുടർച്ചയായാണ് കെ എസ് യു പ്രതിഷേധം സംഘടിപ്പിച്ചത്. എന്നാൽ ബാരിക്കേടുകൾ തകർക്കാൻ പ്രവർത്തകർ ശ്രമിച്ചതോടെ പൊലീസ് ജല പീരങ്കി പ്രയോഗിച്ചു. അതിനു ശേഷവും പിരിഞ്ഞു പോകാൻ തയ്യാറാകാത്തതോടെ വീണ്ടും ജലപീരങ്കി പ്രയോഗിച്ചു. തികച്ചും അപ്രതീക്ഷിതമായ പ്രതിഷേധങ്ങളാണ് കുറച്ച് ദിവസങ്ങളായി തലസ്ഥാനത്ത് നടക്കുന്നത്. പല വിദ്യാർത്ഥി സംഘടനകളും സമര പരിപാടികളുമായി രംഗത്തുണ്ട്. സെക്രട്ടറിയേറ്റിന്റെ പടിക്കൽ കെഎസ്‌യു നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം ഇന്ന് ആറാം ദിവസത്തിലേക്ക് കടന്നു. കെ എസ് യു വിന്റെ നിരാഹാര പന്തലിന് സമീപത്തു തന്നെയാണ് എ ബി വി പിയുടെയും നിരാഹാര പന്തലുള്ളത്. കെ എസ് യു വിന്റെ പ്രതിഷേധ പരിപാടി സെക്രട്ടറിയേറ്റിലേക്ക് പോകുന്നതിനിടെ എ ബി വി പിക്കാർ കൂക്കി വിളിച്ചതും സംഘർഷത്തിന് തിരി കൊളുത്തിയിരുന്നു. എന്നാൽ അതിനു ശേഷം പൊലീസ് ഇടപെട്ട് പ്രശ്‌നം പരിഹരിക്കുകയും രണ്ടു വരികളായിട്ട് പ്രവർത്തകരെ കൊണ്ട് പോകുകയും ചെയ്തു. നിലവിൽ സെക്രട്ടറിയേറ്റിനു മുന്നിൽ നിന്ന് സമരപ്പന്തലിലേക്ക് നീങ്ങുകയാണ് പ്രവർത്തകർ.

കഴിഞ്ഞ ദിവസം പിഎസ് സി, സർവകലാശാല പരീക്ഷാ ക്രമക്കേടുകളിൽ ജൂഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്‌യു നടത്തിയ നിരാഹാര സമരത്തിന് അഭിവാദ്യം അർപ്പിച്ച് കെഎസ് യു പ്രവർത്തകർ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് സംഘർഷത്തിൽ കലാശിച്ചിരുന്നു. സമര ഗേറ്റിനു മുന്നിലെ ബാരിക്കേഡ് തള്ളിയിടാൻ ശ്രമിച്ച പ്രവർത്തകരെ ജല പീരങ്കി ഉപയോഗിച്ചാണ് പൊലീസ് നേരിട്ടത്. നിരവധി പേർക്ക് പരിക്കേറ്റതിനെ തുടർന്ന് പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചിരുന്നു. മൂന്നു തവണ ജലപീരങ്കി പ്രയോഗിച്ചിട്ടും അവർ പിരിഞ്ഞു പോകാൻ കൂട്ടാക്കിയില്ല. നിരാഹാര സമരത്തിന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള നേതാക്കൾ സമരപ്പന്തലിൽ എത്തിയിരുന്നു. എസ്.എഫ്.ഐയുടെ പരീക്ഷാ തിരിമറിക്ക് സർക്കാർ സൗകര്യമൊരുക്കുകയാണ്. കെ.എസ്.യു സമരം കണ്ടില്ലെന്ന് നടിക്കുന്നത് ശരിയല്ലെന്നും പൊലീസിൽ മുഖ്യമന്ത്രിക്ക് പോലും വിശ്വാസമില്ലാത്ത അവസ്ഥയാണുള്ളതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. സർവകലാശാല പരീക്ഷകളുടെ സുതാര്യത ചോദ്യം ചെയ്യപ്പെട്ട സ്ഥിതിക്ക് സി ബി ഐ അന്വേഷണം പ്രഖ്യാപിക്കണമെന്നും ക്രിമിനൽ പശ്ചാത്തലമുള്ളവരെ പൊലീസിലേക്ക് റിക്രൂട്ട് ചെയ്യുന്നത് അനുവദിക്കില്ലെന്നും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

തിരുവനന്തപുരത്ത് യൂണിവേഴ്‌സിറ്റി കോളജിൽ കഴിഞ്ഞ ആഴ്ചയാണ് വൻ സംഘർഷമുണ്ടായത്. എസ്എഫ്‌ഐ പ്രവർത്തകരായ കുറച്ച് പേർ അവസാനവർഷ ഡിഗ്രി വിദ്യാർത്ഥിയായ അഖിലിനെ വളഞ്ഞിട്ട് മർദ്ദിക്കുകയും നെഞ്ചിൽ കുത്തി പരിക്കേൽപിക്കുകയും ചെയ്തു. ഇതിനെ തുടർന്ന് വിദ്യാർത്ഥികൾ സംഘടിച്ച് എസ്എഫ്‌ഐയ്‌ക്കെതിരെ പ്രതിഷേധപ്രകടനം നടത്തുകയും യൂണിറ്റ് ഓഫീസ് പിടിച്ചെടുക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ പ്രധാന പ്രതികളായവർ പി എസ് സി പരീക്ഷയുടെ റാങ്ക് പട്ടികയിൽ ഉൾപ്പെട്ടി്ട്ടുണ്ടെന്നും കൃത്രിമം കാണിച്ചാണ് ഇവർ ഇത് നേടിയതെന്നും കണ്ടെത്തിയതോടെ പല വിദ്യാർത്ഥി സംഘടനകളും പ്രതിഷേധവുമായി രംഗത്തു വന്നു. അതിന്റെ തുടർച്ചയാണ് ഇപ്പോൾ നടത്തു കൊ്ണ്ടിരിക്കുന്ന പ്രശ്‌നങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP