Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലാത്തിയും തോക്കും കണ്ട് ഭയന്നോടില്ല! സോൻഭദ്ര വെടിവയ്പിൽ ഇരകളായവരുടെ ബന്ധുക്കളെ കാണാതെ മടങ്ങില്ലെന്ന പ്രിയങ്കയുടെ ചങ്കുറപ്പിൽ പത്തിതാഴ്‌ത്തി യോഗി; ജില്ലാഭരണകൂടം വഴങ്ങിയതോടെ പ്രതിഷേധം അവസാനിപ്പിച്ചു; യുപിയിലെ മരണങ്ങൾക്ക് കാരണം നെഹ്‌റുവല്ല യോഗിയാണെന്നും പ്രിയങ്ക

ലാത്തിയും തോക്കും കണ്ട് ഭയന്നോടില്ല! സോൻഭദ്ര വെടിവയ്പിൽ ഇരകളായവരുടെ ബന്ധുക്കളെ കാണാതെ മടങ്ങില്ലെന്ന പ്രിയങ്കയുടെ ചങ്കുറപ്പിൽ പത്തിതാഴ്‌ത്തി യോഗി; ജില്ലാഭരണകൂടം വഴങ്ങിയതോടെ പ്രതിഷേധം അവസാനിപ്പിച്ചു; യുപിയിലെ മരണങ്ങൾക്ക് കാരണം നെഹ്‌റുവല്ല യോഗിയാണെന്നും പ്രിയങ്ക

മറുനാടൻ ഡെസ്‌ക്‌

ലക്‌നൗ: ഉത്തർപ്രദേശിലെ സോൻഭദ്ര വെടിവയ്‌പ്പിൽ മരിച്ചവരുടെ ബന്ധുക്കളെ കാണാൻ പൊലീസ് അനുവദിച്ചതോടെ പ്രിയങ്ക ഗാന്ധി പ്രതിഷേധം അവസാനിപ്പിച്ചു. മിർസാപൂരിൽ കരുതൽ തടങ്കലിലായിരുന്ന പ്രിയങ്ക തിരികെ വരുമെന്ന് വാക്ക് കൊടുത്ത് ശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചത്. പ്രിയങ്ക ഗാന്ധിക്ക് എവിടെ വേണമെങ്കിലും പോകാനുള്ള അവകാശമുണ്ടെന്ന് ഉത്തർപ്രദേശ് സർക്കാരിന്റെ പ്രതിനിധി അറിയിച്ചു. എന്നാൽ താൻ ഇപ്പോഴും തടങ്കലിൽ തന്നെയാണെന്നാണ് പ്രിയങ്ക ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞത്. ഇതിന് പിന്നാലെ തന്റെ ദൗത്യം നിറവേറിയെന്ന് പറഞ്ഞ പ്രിയങ്ക ഡൽഹിയിലേക്ക് തിരികെപ്പോയി

ആവശ്യം അംഗീകരിക്കുംവരെ പ്രതിഷേധം തുടരുമെന്നായിരുന്നു അവരുടെ നിലപാട്. പ്രിയങ്കയെ കാണാൻ ചുനാർ ഗസ്റ്റ്ഹൗസിലെത്തിയ ഇരകളുടെ ബന്ധുക്കളിൽ ചിലരെ പൊലീസ് തടഞ്ഞിരുന്നു. പിന്നീട് ഇരകളുടെ കുടുംബങ്ങളിൽ പെട്ട 15 പേർ ഗസ്റ്റ് ഹൗസിലെത്തി പ്രിയങ്കയെ കണ്ടു. ഇവർ സ്വമേധയാ എത്തിയതാണോ, ജില്ലാഭരണകൂടം കൊണ്ടുവന്നതാണോയെന്ന് വ്യക്തമല്ല. ബന്ധുക്കളെ കണ്ട ശേഷം, യോഗി ആദിത്യനാഥാണ് ഉത്തർ പ്രദേശിലെ മരണങ്ങൾക്ക് കാരണമെന്നും, അല്ലാതെ നെഹ്റുവല്ല എന്നും പ്രിയങ്ക പരിഹസിച്ചു. സോൻഭദ്ര സംഭവത്തിലെ ഇരകൾക്ക് 10 ലക്ഷം രൂപ വീതം സർക്കാർ നൽകണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു

ഗസ്റ്റ് ഹൗസിലെത്തിയ കുടുംബങ്ങളെ ആദ്യം അകത്തേക്ക് കടക്കാൻ അനുവദിച്ചില്ല. ഇതറിഞ്ഞ പ്രിയങ്ക വീണ്ടും ധർണ ഇരുന്നു. ഇതേ തുടർന്നാണ് കൂടിക്കാഴ്ചയ്ക്ക് അനുവദിച്ചത്. സന്ദർശകരിൽ സ്ത്രീകളും, പുരുഷന്മാരുമുണ്ടായിരുന്നു. പ്രിയങ്കയെ കണ്ടപാടേ അവർ വികാരഭരിതരാകുകയും കരച്ചിൽ തുടങ്ങുകയും ചെയ്തു. ഇത് കണ്ട് പ്രിയങ്കയും കണ്ണീർ വാഴ്‌ത്തിയെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. മറ്റൊരു സംഭവത്തിൽ ഡെറക് ഒബ്രിയൻ നയിച്ച നാലംഗ തൃണമൂൽ സംഘം വാരണാസിയിലെ ലാൽബഹാദൂർ ശാസ്ത്രി വിമാനതതാവളത്തിൽ തടഞ്ഞു. സോൻഭദ്രയിലേക്ക് പോകാൻ എത്തിയതായിരുന്നു അവർ.

കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കാണാതെ മടങ്ങില്ലെന്ന നിലപാടിൽ പ്രിയങ്ക ഉറച്ചുനിന്നതോടെയാണ് അധികൃതർ വിട്ടുവീഴ്ചയ്ക്കു തയാറായത്.
പത്തുപേർ വെടിയേറ്റ് മരിച്ച സോൻഭദ്ര സന്ദർശിക്കാനെത്തിയ പ്രിയങ്കയെ കഴിഞ്ഞ ദിവസം പൊലീസ് കരുതൽ തടങ്കലിലാക്കുകയായിരുന്നു. പൊലീസ് തടഞ്ഞതിനേത്തുടർന്ന് മിർസാപുർ ഗസ്റ്റ് ഹൗസിലാണ് വെള്ളിയാഴ്ച രാത്രിയിൽ പ്രിയങ്ക തങ്ങിയത്. ഗസ്റ്റ്ഹൗസിലെ വൈദ്യുതിബന്ധം അധികൃതർ വിഛേദിക്കുകയും ചെയ്തു. ഇതോടെ പ്രിയങ്ക രാത്രിമുഴുവൻ കോൺഗ്രസ് പ്രവർത്തകർ നൽകിയ മെഴുകുതിരി വെട്ടത്തിലാണ് കഴിച്ചുകൂട്ടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP