Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആഗ്രഹിച്ച് വാങ്ങിയ വണ്ടിയുടെ സാമ്യം സൈനിക വാഹനത്തിന്റെ നിറവുമായി; രജിസ്റ്റ്രേഷൻ ചെയ്ത് നൽകാൻ പറ്റില്ലെന്ന് തീർത്ത് പറഞ്ഞ് ആർടിഒ; രജിസ്റ്റർ ചെയ്ത് നൽകാത്തത് മോട്ടോർ വാഹന വകുപ്പിന്റെ നിയമം ലംഘിച്ചതിനാൽ; പണി കിട്ടിയത് ജാവ ബൈക്ക് ഉടമയായ കൊച്ചിക്കാരന്

ആഗ്രഹിച്ച് വാങ്ങിയ വണ്ടിയുടെ സാമ്യം സൈനിക വാഹനത്തിന്റെ നിറവുമായി; രജിസ്റ്റ്രേഷൻ ചെയ്ത് നൽകാൻ പറ്റില്ലെന്ന് തീർത്ത് പറഞ്ഞ് ആർടിഒ; രജിസ്റ്റർ ചെയ്ത് നൽകാത്തത് മോട്ടോർ വാഹന വകുപ്പിന്റെ നിയമം ലംഘിച്ചതിനാൽ; പണി കിട്ടിയത് ജാവ ബൈക്ക് ഉടമയായ കൊച്ചിക്കാരന്

മറുനാടൻ മലയാളി ബ്യൂറോ

എറണാകുളം: സൈനിക വാഹനങ്ങളുടെ നിറവുമായി സാമ്യമുണ്ടെന്ന് പറഞ്ഞ് ഇരുചക്ര വാഹന ബ്രാൻഡായ ജാവയ്ക്ക് രജിസ്‌ട്രേഷൻ നിരോധിച്ചു. എറണാകുളം ജില്ലയിലാണ് സംഭവം നടന്നത്. പച്ച നിറത്തിലുള്ള പുതിയ ജാവ 42 രജിസ്റ്റർ ചെയ്യാനെത്തിയ ഉടമയോട് ഈ ബൈക്കിന് സൈനികരുടെ വാഹനങ്ങളുടെ നിറമാണെന്നും അതുകൊണ്ട് രജിസ്റ്റർ ചെയ്യാൻ സാങ്കേതിക ബുദ്ധിമുട്ടുണ്ടെന്നും വ്യക്തമാക്കി രജിസ്ട്രേഷൻ നിഷേധിക്കുകയായിരുന്നു. വണ്ടിയുടെ നിറം മോട്ടോർ വാഹന നിയമത്തിന്റെ ലംഘനമാണെന്നും സാധാരണ ആൾക്കാർക്ക് ഉപയോഗിക്കാൻ ഈ നിറത്തിലുള്ള വാഹനങ്ങൾ രജിസ്റ്റർ ചെയ്യാൻ സാധിക്കില്ലെന്നുമാണ് എറണാകുളം ആർ ടി ഒ ഉടമസ്ഥനോട് പറഞ്ഞത്. ഗാലാക്ടിക് ഗ്രീൻ എന്ന നിറമുള്ള മോഡലിനാണ് സൈനിക വാഹനവുമായി സാമ്യമുണ്ടെന്ന് പറഞ്ഞ് രജിസ്‌ട്രേഷൻ നിരോധിച്ചത്. ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ബൈക്കിന്റെ നിറം ഒലീവ് ഗ്രീൻ ആണെന്ന് കണ്ടെത്തിയെന്നും അതുകൊണ്ട് ഈ ബൈക്ക് രജിസ്റ്റർ ചെയ്യാൻ സാധിക്കില്ലെന്നും ചൂണ്ടിക്കാട്ടി മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് ജാവയുടെ എറണാകുളത്തെ ഡീലർഷിപ്പായ ക്ലാസിക് മോട്ടോഴ്സിന് കത്തും നൽകിയെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. പുതിയ മോഡൽ ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ടപ്പോൾ തന്നെ നിറത്തെ സംബന്ധിച്ച ആശങ്കകൾ ഉയർന്നിരുന്നു. എന്നാൽ ഇത് സൈനികരുടെ ഒലീവ് ഗ്രീൻ അല്ലെന്നും ഗലാക്ടിക് ഗ്രീൻ ആണെന്നുമായിരുന്നു ജാവ പ്രേമികളും മറ്റും പറഞ്ഞത്. എന്തായാലും വാഹനപ്രേമികൾ ഇപ്പോൾ നിരാശയിലാണ്.

1960 കളിൽ ഇന്ത്യയിൽ അരങ്ങ് വാണ വാഹനമായിരുന്നു ജാവ. ജാവ എന്ന് പറയുന്നതിനേക്കാൾ യെസ്ഡി എന്ന് പറയുമ്പോഴായിരിക്കും എല്ലാവർക്കും ഈ വാഹനത്തെ ഓർമ വരിക. ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗിലായിരുന്നു ജാവയുടെ ജനനം. ജാനക് ബൗട്ട്, വാണ്ടറർ എന്നിവർ ചേർന്നാണ് ഈ വാഹനത്തിന് തുടക്കമിട്ടത്. ഇവരുടെ പേരിന്റെ ആദ്യാക്ഷരങ്ങൾ കൂട്ടിച്ചേർത്താണ് ജാവ എന്ന പേരുണ്ടാക്കുന്നത്. മുംബൈയിൽ ഇറാനി കമ്പനിയും ഡൽഹിയിൽ ഭഗവൻദാസുമായിരുന്നു ഈ ബൈക്കുകളെ ഇന്ത്യൻ നിരത്തുകളിലേക്ക് ഇറക്കുമതി ചെയ്തിരുന്നത്.എന്നാൽ 1950 കളുടെ മധ്യത്തിൽ ഇരുചക്രവാഹന ഇറക്കുമതി സർക്കാർ നിരോധിക്കുകയും വിദേശ നിർമ്മിത പാർട്സുകൾ ഉപയോഗിച്ച് ഇന്ത്യൻ നിർമ്മാതാക്കളെ വാഹനങ്ങൾ ഉണ്ടാക്കാൻ അനുവദിക്കുകയും ചെയ്തു. അങ്ങനെ മൈസൂർ കേന്ദ്രമാക്കി 1961 ൽ ഐഡിയൽ ജാവ കമ്പനി പിറന്നു. ഇവിടെ നിന്നും 1961 മാർച്ചിലാണ് ആദ്യത്തെ ഇന്ത്യൻ ജാവ റോഡിലിറങ്ങിയത്.

100 സി സി ബൈക്കുകൾ റോഡ് കയ്യടക്കുംമുമ്പ് ജാവയായിരുന്നു രാജ്യത്ത് നിറഞ്ഞോടിയത്. 1960 കളിൽ ആരംഭിച്ച് യുവാക്കൾക്കിടയിൽ വലിയൊരു ഹരമായി കത്തിപ്പടർന്ന കാലം ജാവയായിരുന്നു നിരത്തുകളിലെ രാജാവ്. കിക്ക് ചെയ്ത് സ്റ്റാർട്ടാക്കി, അതേ കിക്കർ തന്നെ മുന്നോട്ടിട്ട് ഗിയറാക്കി പൊട്ടുന്ന ശബ്ദത്തോടെ പോകുന്ന ജാവ-യെസ്ഡി വാഹനപ്രേമികളുടെ മനസ്സിൽ ഇന്നും മായാതെ നിൽക്കുന്നു. 22 വർഷങ്ങൾക്ക് ശേഷം 2018 ലാണ് ജാവ വീണ്ടും ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്. ഇന്ത്യൻ നിർമ്മാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഏറ്റെടുത്തതോടയാണ് ഈ ഗൃഹാതുര മോഡലിന്റെ പുനർജ്ജന്മം സാധ്യമായത്. ജാവ, ജാവ 42, ജാവ പെരാക്ക് എന്നീ മൂന്ന് മോഡലുകൾ അവതരിപ്പിച്ചുകൊണ്ടായിരുന്നു് ജാവ ബ്രാൻഡിന്റെ തിരിച്ചുവരവ്. ഇപ്പോൾ വില്പനയുടെ കാര്യത്തിലും മുന്നിൽ നിൽക്കുന്ന ജാവയ്ക്ക് കേരളത്തിൽ നിന്ന് ഏറ്റത് വലിയ ഒരു അടിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP