Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

15 കൊല്ലം തുടർച്ചയായി മുഖ്യമന്ത്രിയായി ഏറ്റവും അധികം കാലം ഡൽഹി ഭരിച്ച വ്യക്തി എന്ന റെക്കോഡ്; കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ കൊച്ചി മെട്രോയ്ക്ക് ഇ ശ്രീധരനേയും ഡിഎംആർസിയെയും വിട്ട് നൽകി; ഡൽഹിയുടെ മരുമകളായി പഞ്ചാബി തീപ്പൊരി മാറിയത് രാജീവ് ബ്രിഗേഡിലെ പ്രധാനിയായി; കേന്ദ്രമന്ത്രിയായും ഗവർണായും പ്രവർത്തിച്ചിട്ടും എന്നും ആഗ്രഹിച്ചത് ഡൽഹിയിലേക്കുള്ള മടക്കം; 81ാം വയസ്സിൽ മരണത്തിന് കീഴടങ്ങുമ്പോഴും ഷീല ദീക്ഷിത് തന്നെ ഡൽഹി കോൺഗ്രസിലെ സൂപ്പർ പവർ

15 കൊല്ലം തുടർച്ചയായി മുഖ്യമന്ത്രിയായി ഏറ്റവും അധികം കാലം ഡൽഹി ഭരിച്ച വ്യക്തി എന്ന റെക്കോഡ്; കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ കൊച്ചി മെട്രോയ്ക്ക് ഇ ശ്രീധരനേയും ഡിഎംആർസിയെയും വിട്ട് നൽകി; ഡൽഹിയുടെ മരുമകളായി പഞ്ചാബി തീപ്പൊരി മാറിയത് രാജീവ് ബ്രിഗേഡിലെ പ്രധാനിയായി; കേന്ദ്രമന്ത്രിയായും ഗവർണായും പ്രവർത്തിച്ചിട്ടും എന്നും ആഗ്രഹിച്ചത് ഡൽഹിയിലേക്കുള്ള മടക്കം; 81ാം വയസ്സിൽ മരണത്തിന് കീഴടങ്ങുമ്പോഴും ഷീല ദീക്ഷിത് തന്നെ ഡൽഹി കോൺഗ്രസിലെ സൂപ്പർ പവർ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: രാജ്യ തലസ്ഥാനത്തെ മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ മരണത്തിന്റെ ഞെട്ടലിലാണ് കോൺഗ്രസ് പ്രവർത്തകരും നേതാക്കളും.81ാം വയസ്സിൽ മരണപ്പെടുമ്പോഴും ഡൽഹി കോൺഗ്രസ് പാർട്ടിയിലെ ചോദ്യം ചെയ്യപ്പെടാത്ത നേതാവ് തന്നെയായിരുന്നു അവർ.ഇക്കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഡൽഹിയിൽ പാർട്ടിയെ നയിച്ചത് ഷീല ദീക്ഷിത് അധ്യക്ഷ സ്ഥാനത്ത് ഇരുന്ന്‌കൊണ്ട് തന്നെയാണ്. 1998ൽ ഡൽഹി മുഖ്യമന്ത്രിയായി അധികാരമേറ്റ അവർ തുടർച്ചയായി മൂന്ന് തവണ ഈ സ്ഥാനം അലങ്കരിച്ചു. 2013ൽ നടന്ന പൊതു തെരഞ്ഞെടുപ്പിൽ അവർ ആംആദ്മി പാർട്ടിയോടും ബിജെപിയോടും പരാജയപ്പെട്ടു.

ഒരു വർഷത്തിന് ശേഷം വീണ്ടും ഡൽഹിയിൽ തെരഞ്ഞെടുപ്പ് നടന്നപ്പോൾ കോൺഗ്രസിന് ഒരു സീറ്റും ലഭിച്ചില്ല. ഇതേ തുടർന്ന് സജീവരാഷ്ട്രീയത്തിൽ നിന്ന് താൽക്കാലികമായി വിട്ട് നിന്ന അവരെ കേരളത്തിന്റെ ഗവർണറായി നിയമിക്കുകയായിരുന്നു. എന്നാൽ വെറും ആറ് മാസം മാത്രമാണ് അവർക്ക് ആ കസേരയിൽ ഇരിക്കാൻ കഴിഞ്ഞത്. വീണ്ടും അവർ സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങുകയായിരുന്നു. ഗവർണർ സ്ഥാനത്ത് ഇരു്‌ന് മാത്രമല്ല അവർക്ക് കേരളവുമായിട്ടുള്ള ബന്ധം. കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ കൊച്ചി മെട്രോയിലും ഷീല ദീക്ഷിത്തിന്റെ സഹായം സംസ്ഥാനത്തിന് ലഭിച്ചിട്ടുണ്ട്.

കേരളത്തിൽ ആദ്യമായി ഒരു മെട്രോ റെയിൽ യാഥാർത്ഥ്യമാകുമ്പോൾ അതിന് രാജ്യത്തെ ഏറ്റവും മികച്ച സംവിധാനത്തിന്റെ സഹായം ഉറപ്പ് വരുത്തുക എന്നതായിരുന്നു ഉമ്മൻ ചാണ്ടിയുടെ ലക്ഷ്യം. ഇതിലേക്കായി ഇ ശ്രീധരൻ, ഡിഎംആർസി എന്നിവരുടെ സഹായം അഭ്യർത്ഥിക്കുകയും ചെയ്തു. എന്നാൽ അതിന് മുൻപ് ഒരിക്കൽ പോലും ഡിഎംആർസിയുടെ സഹായം പുറത്ത് നൽകാത്ത ഷീല ദീക്ഷിത് കേരളത്തിന് ആ സഹായം നൽകുകയായിരുന്നു.

പഞ്ചാബിൽ ജനിച്ച ഷീല ദീക്ഷിത് ഡൽഹിയിലെത്തുന്നത് രാജീവ് ഗാന്ധിയുടെ കണ്ടെത്തലായിട്ടാണ്. രാജീവ് ഗാന്ധിമന്ത്രിസഭയിൽ അംഗമായിരുന്ന അവർ സോണിയയുമായി അടുപ്പം പുലർത്തുന്ന നേതാവായിരുന്നു. ഡൽഹി കോൺ്രസിന്റെ ചോദ്യം ചെയ്യപ്പെടാത്ത നേതാവായി തന്നെയാണ് ഷീല ദീക്ഷിത് പ്രവർത്തിച്ചത്. 2014ൽ നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടിത്ത് സമ്പൂർണ പരാജയമുണ്ടായതിന് പിന്നാലെയാണ് അവര് ഡല്#ഹി വിട്ടത്. എന്നാൽ ഗവർണർ എന്ന ഭരണഘടന പദവിയിൽ ഒതുങ്ങി ഇരിക്കാൻ താൽപര്യപ്പെടാതിരുന്ന അവർ എല്ലായിപ്പോഴും ആഗ്രഹിച്ചത് ഡൽഹിയിലേക്കുള്ള മടക്കമാണ്.

രാഹുൽ സോണിയ എന്നിവരുമായി അടുപ്പം പുലർത്തുന്ന നേതാവ് എന്ന നിലയിൽ അവർ ഡൽഹിയിലേക്ക് തിരിച്ചെത്തി. എന്നാൽ 81ാം വയസ്സിൽ പാർട്ടിയെ നയിച്ചെങ്കിലും 2013ന് ശേഷം ഉള്ള തിരിച്ചടി അവരെ വിട്ട് മാറിയിരുന്നില്ല. ഇക്കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ നോർത്ത് ഈസ്റ്റ് ഡൽഹിയിൽ നിന്ന് മത്സരിച്ചെങ്കിലും 366102 വോട്ടുകൾക്ക് അവർ തോറ്റിരുന്നു. എന്നാൽ തോൽവിക്ക് പിന്നാലെ പ്രാദേശിക ജില്ലാ നേതൃത്വങ്ങളെ പിരിച്ച് വിടുകയും സ്വന്തക്കാരായ നിരീക്ഷകരെ നിയമിച്ചിരുന്നു. ഇതിന് പിന്നാലെ പാർട്ടി ഇടപെട്ട് പഴ നേതൃത്വത്തെ പുനഃസ്ഥാപിച്ചിരുന്നു.

മൂന്ന് തവണ ഡൽഹി മുഖ്യമന്ത്രിയായിരുന്ന ഷീല ദീക്ഷിത് തന്നെയാണ് ഏറ്റവും കൂടുതൽ സമയം ആ പദവിയിലിരുന്ന നേതാവ്. 1998 മുതൽ 2013 വരെയാണ് ഷീല ഡൽഹി മുഖ്യമന്ത്രിയായിരുന്നത്.2014ലാണ് ഷീല ദീക്ഷിത് കേരള ഗവർണറായി സേവനമനുഷ്ഠിച്ചത്. എന്നാൽ ആറ് മാസത്തിന് ശേഷം അവർ സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങി

1998 മുതൽ അതായത് തന്റെ അറുപതാം വയസ്സ് മുതൽ ഡൽഹി മുഖ്യമന്ത്രിയായിരുന്ന അവർ 2013 ഡിസംബറിൽ നടന്ന തെരഞ്ഞെടുപ്പില് ആംആദ്മി സർക്കാർ അധികാരത്തിലേറിയപ്പോഴാണ് സ്ഥാനം നഷ്ടപ്പെട്ടത്. പിന്നീട് ഗവർണറായി മാറിയെങ്കിലും ഉടൻ തന്നെ സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങി. 81ാം വയസ്സിലും ഇക്കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ രാജ്യ തലസ്ഥാനത്ത് കോൺഗ്രസ് പാർട്ടിയെ നയിച്ചത് അവർ തന്നെയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP