Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സി കെ ജാനു കാറോടിക്കുമ്പോഴും രമ്യ ഹരിദാസിന് സ്വന്തം മണ്ഡലത്തിലെ സഹപ്രവർത്തകർ കാറു വാങ്ങി കൊടുക്കുമ്പോഴും ചില മേൽജാതി മേലാള സാറുന്മാർക്ക് സഹിക്കില്ല; ചിലർ വിലകൂടിയ കാറുകൾ ഉപയോഗിച്ചാൽ കുഴപ്പമില്ല; ലാൻഡ്സ് റോവറും മിനി കൂപ്പറും ഓഡിയും ബിഎംഡബ്ല്യുവും ഉപയോഗിച്ചാൽ പ്രശ്‌നമില്ല; മറ്റ് എംപിമാർക്ക് എത്രകാറും വീടുകളും സ്വത്തും ഉണ്ടെന്നത് ആരും ചോദിക്കുന്നില്ല, ചില മേലാളന്മാർക്ക് എന്തുമാകാം: കാർ വിവാദത്തിൽ രമ്യ ഹരിദാസിനെ വിമർശിക്കുന്നവരോട് ജെഎസ് അടൂരിന് പറയാനുള്ളത്

സി കെ ജാനു കാറോടിക്കുമ്പോഴും രമ്യ ഹരിദാസിന് സ്വന്തം മണ്ഡലത്തിലെ സഹപ്രവർത്തകർ കാറു വാങ്ങി കൊടുക്കുമ്പോഴും ചില മേൽജാതി മേലാള സാറുന്മാർക്ക് സഹിക്കില്ല; ചിലർ വിലകൂടിയ കാറുകൾ ഉപയോഗിച്ചാൽ കുഴപ്പമില്ല; ലാൻഡ്സ് റോവറും മിനി കൂപ്പറും ഓഡിയും ബിഎംഡബ്ല്യുവും ഉപയോഗിച്ചാൽ പ്രശ്‌നമില്ല; മറ്റ് എംപിമാർക്ക് എത്രകാറും വീടുകളും സ്വത്തും ഉണ്ടെന്നത് ആരും ചോദിക്കുന്നില്ല, ചില മേലാളന്മാർക്ക് എന്തുമാകാം: കാർ വിവാദത്തിൽ രമ്യ ഹരിദാസിനെ വിമർശിക്കുന്നവരോട് ജെഎസ് അടൂരിന് പറയാനുള്ളത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: രമ്യ ഹരിദാസിന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കാർ വാങ്ങി നൽകുന്നതിനെ വിമർശിച്ച സൈബർ സഖാക്കൾ രംഗത്തെത്തിയത് സോഷ്യൽ മീഡിയയിൽ ബൂമറാങ്ങായ അവസ്ഥയാണ്. യൂത്ത് കോൺഗ്രസ് പിരിവിനെതിരെ രംഗത്തെത്തിയ സിപിഎമ്മുകാർക്ക് മറുപടി നൽകി നിരവധി പേർ രംഗത്തുവന്നു. ഇവർ ചൂണ്ടിക്കാട്ടിയ വിവരം സിപിഎം നേതൃത്വത്തിൽ നടത്തുന്ന പിരിവുകളെയാണ്. യൂത്ത് കോൺഗ്രസ് പൊതുജനങ്ങളിൽ നിന്നും പിരിവെടുക്കാതെയാണ് രമ്യ ഹരിദാസിന് കാർ വാങ്ങി നൽകുന്നതെങ്കിൽ സഖാക്കൾ കൊലപാതക കേസ് പ്രതികളെ സംരക്ഷിക്കാൻ പോലും ജനങ്ങളിൽ നിന്നും പിരിവെടുക്കുന്ന കാര്യമാണ് സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടിയത്.

അതിനിടെ കേരളത്തിലെ ഏക ദളിത് എംപിയായ രമ്യ ഹരിദാസിന് യൂത്ത് കോൺഗ്രസ് കാർ വാങ്ങി നൽകുന്നതിൽ എന്താണ് തെറ്റെന്ന ചോദ്യം ഉന്നയിച്ച് മുൻ യുഎൻ ഉദ്യോഗസ്ഥനായ ജെഎസ് അടൂരും രംഗത്തെത്തി. പണ്ട് സി കെ ജാനു ഒരു കാറോടിക്കുന്നത് കണ്ടപ്പോൾ ചില മേലാള 'പുരോഗമന' കാരികൾക്ക് ഇഷ്ട്ടപെട്ടില്ലെന്ന് അദ്ദേഹം ഫേസ്‌ബുക്കിൽ ചൂണ്ടിക്കാട്ടി. ഇപ്പോൾ കേരളത്തിൽ നിന്നുള്ള ഏക ദളിത്‌സ്ത്രീയും ഏറ്റവും സാമ്പത്തിക സ്ഥിതി കുറഞ്ഞതുമായ ഒരു എംപിക്കു അവർക്ക് അവരുടെ സഹപ്രവർത്തകർ ഒരു കാർ വാങ്ങി കൊടുക്കുന്നത് മേലാള വർഗത്തിന് താങ്ങുവാൻ സാധിക്കുന്നില്ലെന്നും അടൂർ വിമർശിച്ചു.

അതേസമയം ചിലർ വിലകൂടിയ കാറുകൾ ഉപയോഗിച്ചാൽ കുഴപ്പമില്ലെന്ന ലാൻഡ് റോവറും മിനി കൂപ്പറും ഓഡിയും ബിഎംഡബ്ല്യുവും ഉപയോഗിച്ചാൽ പ്രശ്‌നമില്ലെന്നും ജെഎസ് അടൂർ ചൂണ്ടിക്കാട്ടുന്നു. മറ്റ് എംപിമാർക്ക് എത്രകാറും വീടുകളും സ്വത്തും ഉണ്ടെന്നത് ആരും ചോദിക്കുന്നില്ല, ചില മേലാളന്മാർക്ക് എന്തുമാകാം എന്നതാണ് അവസ്ഥയെന്നും അദ്ദേഹം പറഞ്ഞു. ഇതൊന്നും ശശി തരൂരിനോടോ അല്ലെങ്കിൽ കെ മുരളീധരനോടോ ഇവർ ചോദിക്കില്ല. ചൊറിച്ചിൽ സി കെ ജാനു കാറോടിക്കുമ്പോഴും രമ്യ ഹരിദാസിന് സ്വന്തം മണ്ഡലത്തിലുള്ള സഹപ്രവർത്തകർ കാറു വാങ്ങുമ്പോഴുമാണ് .അപ്പോഴാണ് 'ധാർമ്മിക രോഷം' എന്നും അദ്ദേഹം ഫേസ്‌ബുക്കില് കുറിച്ചു.

ജെഎസ് അടൂറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

പണ്ട് സി കെ ജാനു ഒരു കാറോടിക്കുന്നത് കണ്ടപ്പോൾ ചില മേലാള 'പുരോഗന ' കാരികൾക്ക് ഇഷ്ട്ടപെട്ടില്ല . ഇപ്പോൾ കേരളത്തിൽ നിന്നുള്ള ഏക ദളിത് സ്ത്രീയും ഏറ്റവും സാമ്പത്തിക സ്ഥിതി കുറഞ്ഞതുമായ ഒരു എം പി ക്കു അവർക്ക് അവരുടെ സഹ പ്രവർത്തകർ ഒരു കാർ വാങ്ങി കൊടുക്കുന്നത് മേലാള വർഗത്തിന് താങ്ങുവാൻ സാധിക്കുന്നില്ല . ഇത് ടാർജറ്റ് ചെയ്യൂ എന്ന് പറഞ്ഞു അളറിയാതെ എനിക്കും കിട്ടി രണ്ടു വാട്‌സ് ആപ്പ് മെസ്സേജ് . ഈ രണ്ടു ലക്ഷം കഥയോടൊപ്പം എനിക്ക് കിട്ടിയ മെസ്സേജ് 'Start charator assassination in social media'

പലരും ഈ വിഷയത്തിൽ എന്നെ ടാഗുന്നതുകൊണ്ടും ഒരു പാട് ഫോർവേർഡ് മെസ്സേജുകൾ ഇൻബോക്‌സിൽ വന്നതുകൊണ്ടാണ് എഴുതിയത്. എന്താണാവോ ഈ ' ധാർമിക രോക്ഷത്തിനു ' കാരണം .? എട്ട് നിലയിൽ പൊട്ടും എന്ന് നിലവിളിച്ചു നടന്നവർക്കു അവർ 1.58 ലക്ഷത്തോളം വോട്ടുകൾക്ക് ജയിച്ചത് സഹിക്കാവുന്നതിലും അധികമായിരുന്നു. പാർലമെന്റിൽ പോയി പാടുമോ എന്ന് ചോദിച്ചവർ അവർ അവിടെപ്പോയി ഇഗ്‌ളീഷിൽ സംസാരിക്കുന്നത് സഹിക്കുന്നില്ല. അപ്പോൾ ആണ് അവർക്ക് കാറു വാങ്ങി കൊടുക്കുന്നു എന്നത് ' ധാർമ്മിക രോഷം' പടർത്തുന്നത്. കാരണം അവർക്ക് 'രണ്ടു ലക്ഷം ' ശമ്പളം കിട്ടുന്നുണ്ടത്രേ. അവർ തിരഞ്ഞെടുക്കപ്പെട്ടിട്ട് മൂന്ന് മാസം ആയില്ല. ആലത്തൂർ കേരളത്തിലെ തന്നെ ഏറ്റവും വലിയ മണ്ഡലങ്ങളിലൊന്നാണ്. അവർ അവിടെയാകമാനം സൈക്കിൾ ചവിട്ടിയോ അതോ ലൈൻ ബസിനോ പോകണമോ?

അവരുടെ മണ്ഡലത്തിലെ അവർക്ക് സഹപ്രവർത്തകർ അവർക്ക് കാറു വാങ്ങി കൊടുത്താൽ ആർക്കാണ് ഇവിടെ പ്രശ്നം ? അതും പരസ്യമായി അവരുടെ ഇടയിൽ പിരിവെടുത്തു. അല്ലാതെ കോഴപ്പണം കൊണ്ടോ എന്തെങ്കിലും ചെങ്ങാത്ത മുതലാളിമാർ സ്‌പോൺസർ ചെയ്തത് ഒന്നുമല്ലല്ലോ.?

ഇവിടെ ചിലർ ഏറ്റവും വിലകൂടിയ കാറുകൾ ഉപയോഗിച്ചാൽ കുഴപ്പമില്ല . ലാൻഡ്സ് റോവറും , മിനി കൂപ്പറും , പിന്നെ ഓഡിയും ബി എം ഡബ്ല്യൂ വും ഉപയോഗിച്ചാൽ പ്രശ്‌നമില്ല .ഇവിടെയുള്ള എംപി മാർക്ക് എത്ര കാറും വീടുകളും സ്വത്തും ഉണ്ടെന്നത് ആരും ചോദിക്കുന്നില്ല ചില മേലാളന്മാർക്ക് എന്തും ആകാം . അവർക്ക് ചെങ്ങാത്ത മുതലാളിമാർ കാറോ അല്ലെങ്കിൽ മക്കൾക്ക് വൻ ശമ്പള ജോലിയോ ഒക്കെ കിട്ടിയാൽ ഒരു പ്രശ്‌നവും ഇല്ല . ഇവിടെ ഒരു പണിയും ചെയ്യാത്തവർ അഴിമതി കാണിച്ചു ഒന്നോ രണ്ടോ കാർ വാങ്ങി പാർട്ടി നിറ മാലകൾ അണിയിച്ചൊരുക്കി കറങ്ങി നടന്നാൽ ഒരു പ്രശ്‌നവുമില്ല .

എന്നാൽ ഒരു സി കെ ജാനു കാറോടിക്കുന്നത് കാണുമ്പോഴോ അല്ലെങ്കിൽ ഒരു രമ്യ ഹരിദാസിന് അവരുടെ മണ്ഡലത്തിലെ അവരുടെ സഹ പ്രവർത്തകർ ഒരു മഹീന്ദ്ര വണ്ടി പരസ്യമായി പിരിച്ചു പരസ്യമായി വാങ്ങി കൊടുക്കുന്നതോ ചില മേൽജാതി മേലാള സാറുന്മാർക്ക് സഹിക്കില്ല.

രമ്യ ഹരിദാസിന് എന്തെ അവരുടെ പാർട്ടിക്കാർ ഒരു വണ്ടി മേടിച്ചു കൊടുത്താൽ ചിലർക്ക് പെട്ടന്ന് ' ധാർമ്മിക ' രോഷം പൊട്ടുന്നത് .?പണ്ട് അവരെ ട്രോളി അവർ എട്ടു നിലയിൽ പൊട്ടും എന്ന് പറഞ്ഞവരൊക്കെയാണ് ഇപ്പോൾ അവർ കാറിൽ സഞ്ചരിക്കുന്നത് കാണുമ്പോഴും എം പി ശമ്പളം മേടിക്കുമ്പോഴും വല്ലാത്ത അസ്വസ്ഥത . ഇതൊന്നും ശശി തരൂരിനോടോ അല്ലെങ്കിൽ കെ മുരളീധരനോടോ ഇവർ ചോദിക്കില്ല. ചൊറിച്ചിൽ സി കെ ജാനു കാറോടിക്കുമ്പോഴും രമ്യ ഹരിദാസിന് സ്വന്തം മണ്ഡലത്തിലുള്ള സഹപ്രവർത്തകർ കാറു വാങ്ങുമ്പോഴുമാണ് .അപ്പോഴാണ് 'ധാർമ്മിക രോഷം ' മേലാള ആണുങ്ങൾക്ക് അണപൊട്ടി ഒഴുകുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP