Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മദ്യലഹരിയിൽ വീട്ടിലെത്തിയപ്പോൾ ഒന്നരവയസ്സുകാരി മകൾ നിർത്താതെ കരഞ്ഞു; അസ്വസ്ഥനായ പിതാവ് കുട്ടിയെ തല നിലത്തടിച്ച് കൊന്നു; ക്രൂര കൃത്യം നടന്നത് ഭാര്യ നാലാമത്തെ പ്രസവത്തിന് ആശുപത്രിയിലായ സമയത്ത്

മദ്യലഹരിയിൽ വീട്ടിലെത്തിയപ്പോൾ ഒന്നരവയസ്സുകാരി മകൾ നിർത്താതെ കരഞ്ഞു; അസ്വസ്ഥനായ പിതാവ് കുട്ടിയെ തല നിലത്തടിച്ച് കൊന്നു; ക്രൂര കൃത്യം നടന്നത് ഭാര്യ നാലാമത്തെ പ്രസവത്തിന് ആശുപത്രിയിലായ സമയത്ത്

മറുനാടൻ മലയാളി ബ്യൂറോ

ജബൽപൂർ: ഒരു കുഞ്ഞിന്റെ കരച്ചിൽ കേൾക്കാനും അതിനെ ഓമനിക്കാനും ഭാഗ്യമില്ലാത്ത നിരവധിപേരുണ്ട് നമുക്ക് ചുറ്റും. എന്നാൽ സ്വന്തം കുഞ്ഞിനെ ഇല്ലായ്മ ചെയ്യുന്നവരും ഉപേക്ഷിച്ച് പോകുന്നവരുടെ എണ്ണവും കുറവല്ല. അതിലെ ഏറ്റവും പുതിയ സംഭവമാണ് മധ്യപ്രദേശിലെ ജബൽപൂറിൽ നിന്ന് പുറത്ത് വരുന്നത്.കുഞ്ഞിന്റെ കരച്ചിലിൽ അസ്വസ്ഥനായ പിതാവ് ഒന്നര വയസ്സുള്ള കുഞ്ഞിനെ തറയിൽ അടിച്ചു കൊന്നു. ഒന്നര വയസ്സുകാരി രുപാലിയെയാണ് പിതാവ് ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവത്തിൽ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

രാത്രി മദ്യലഹരിയിലെത്തിയ പ്രതി കുഞ്ഞിന്റെ കരച്ചിൽ കേട്ട് അസ്വസ്ഥതനായിരുന്നു. തുടർന്ന് കുഞ്ഞിനെ എടുത്ത് തല തറയിൽ അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകശേഷം പ്രതി കുഞ്ഞിന്റെ മൃതദേഹം സമീപപ്രദേശത്തുള്ള അഴുക്കുചാലിനു സമീപത്തെ കല്ലിനു പുറകിലായി ഉപേക്ഷിച്ചു.വെള്ളിയാഴ്ച രാവിലെ മാലിന്യശുചീകരണ തൊഴിലാളികളാണ് കുഞ്ഞിന്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിന്റെ പിതാവാണ് കൊലപാതകത്തിന് പിന്നിലെന്ന് കണ്ടെത്തിയത്. ഇയാളുടെ ഭാര്യയുടെ നാലാമത്തെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയത്താണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. രുപാലിയെ കൂടാതെ മൂന്നും അഞ്ചും വയസ്സുള്ള രണ്ട് പെൺമക്കളും ഇയാൾക്കുള്ളതായി പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP