Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചയ്യ ചയ്യ ഗാനചിത്രീകരണ സമയത്ത് ഞാൻ തീരെ ചെറിയ ഒരാളെ പോലെ തോന്നിയിരുന്നു; പക്ഷെ, ആ ടീം തന്നെ സ്നേഹം... കുടുംബത്തിൽ നിന്ന് വിട്ട് നിൽക്കുകയാണെന്ന് തോന്നിയതേയില്ല: മലൈക അറോറ പറയുന്നു

ചയ്യ ചയ്യ ഗാനചിത്രീകരണ സമയത്ത് ഞാൻ തീരെ ചെറിയ ഒരാളെ പോലെ തോന്നിയിരുന്നു; പക്ഷെ, ആ ടീം തന്നെ സ്നേഹം... കുടുംബത്തിൽ നിന്ന് വിട്ട് നിൽക്കുകയാണെന്ന് തോന്നിയതേയില്ല: മലൈക അറോറ പറയുന്നു

മുംബൈ: ദ്വീർഘകാലമായി ബോളിവുഡിലെ നടിയും ഡാൻസറുമായി ശ്രദ്ധിക്കപ്പെട്ട താരമാണ് മലൈക അറോറ. നിരവധി ഹിറ്റ് ഡാൻസ് നമ്പറുകളാണ് മലൈകയുടേതായുള്ളത്. എങ്കിലും മലൈക എന്ന പേര് കേൾക്കുമ്പോൾ ദിൽസേയിലെ ചയ്യ ചയ്യ ഗാനമാണ് ഭൂരിപക്ഷം ആരാധകർക്കും ഓർമ്മ വരിക. 1998ൽ പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനം വൻഹിറ്റായിരുന്നു. അതിന് ശേഷം മലൈകക്കും തിരക്കുകളുടെ ദിനങ്ങളായിരുന്നു ഇപ്പോഴും. ഈയടുത്ത് ദിൽസേ ഗാനത്തിന്റെ ചിത്രീകരണത്തെ കുറിച്ച് മലൈക പങ്കുവെച്ചു.

കരീന കപൂറിനോടൊപ്പം ഡാൻസ് ഇന്ത്യ ഡാൻസ് എന്ന റിയാലിറ്റി ഷോയിൽ വിധികർത്താവായെത്തിയപ്പോഴായിരുന്നു മലൈക തന്റെ ദിൽസെ ദിനങ്ങളെ കുറിച്ച് ഓർത്തത്. ഗാനത്തിന്റെ ചിത്രീകരണ സമയത്ത് തനിക്ക് പേടിയും അസ്വസ്ഥതയും ഉണ്ടായിരുന്നുവെന്ന് മലൈക പറഞ്ഞു.

ഷാരൂഖ് ഖാൻ, മണി രത്നം സർ, സന്തോഷ് ശിവൻ അവരെല്ലാവരും ലോകമെമ്പാടും അറിയപ്പെടുന്നവർ. ഞാൻ ശരിക്കും ചെറുതാവുന്നത് പോലെ തോന്നി. പക്ഷെ ആ ടീം തന്നെ സ്നേഹം. കുടുംബത്തിൽ നിന്ന് വിട്ട് നിൽക്കുകയാണെന്ന് തോന്നിയതേയില്ല- മലൈക പറഞ്ഞു.

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്റെ മുകളിൽ ആയിരുന്നു ഗാനചിത്രീകരണം. തന്റെ അരയ്ക്ക് കയറിട്ട് ട്രെയിനിൽ കെട്ടിയിരുന്നു. പിന്നീട് കയർ അഴിച്ചു നോക്കിയപ്പോൾ മുറിഞ്ഞിട്ടുണ്ടായിരുന്നു. എങ്കിലും എല്ലാവരും തന്നെ നല്ല പോലെ നോക്കിയിരുന്നുവെന്ന് മലൈക പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP