Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സ്നീക് പീക്കിൽ വിവസ്ത്രയായി അമലപോൾ; ആടൈയിലെ അതിശയിപ്പിക്കുന്ന രംഗം പുറത്തുവിട്ട് അണിയറപ്രവർത്തകർ; ഇതാ, അമല പോൾ എന്ന ആക്ടറെന്ന് ആരാധകർ  

സ്നീക് പീക്കിൽ വിവസ്ത്രയായി അമലപോൾ; ആടൈയിലെ അതിശയിപ്പിക്കുന്ന രംഗം പുറത്തുവിട്ട് അണിയറപ്രവർത്തകർ; ഇതാ, അമല പോൾ എന്ന ആക്ടറെന്ന് ആരാധകർ   

മറുനാടൻ ഡെസ്‌ക്‌

റെ നാളത്തെ കാത്തിരിപ്പുകൾക്കും വിവാദങ്ങൾക്കും ഒടുവിൽ കഴിഞ്ഞ ദിവസം അമല പോൾ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന തമിഴ് ചിത്രം 'ആടൈ' തിയേറ്ററുകളിൽ എത്തി. രത്നകുമാർ സംവിധാനം ചെയ്ത ചിത്രം അമല പോളിന്റെ അഭിനയ ജീവിതത്തിലെ ഒരു വലിയ വഴിത്തിരിവാകുമെന്നാണ് പ്രതീക്ഷ. 'കാമിനി' എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അമല അവതരിപ്പിച്ചിരിക്കുന്നത്. തീയേറ്ററുകളിൽ രണ്ട് ദിവസം പിന്നിടുമ്പോൾ പ്രചരണാർഥം ചിത്രത്തിലെ ഒരു രംഗം പുറത്തെത്തിയിരിക്കുകയാണ്. മൂവി ബഫ് ആണ് 2.31 മിനിറ്റ് ദൈർഘ്യമുള്ള 'സ്നീക്ക് പീക്ക്' പുറത്തുവിട്ടിരിക്കുന്നത്.

സ്നീക് പീക്കിൽ വിവസ്ത്രയായി ശരീരം ഒരു കണ്ണാടി കൊണ്ട് മറച്ചിരിക്കുന്ന അമലയെയാണ് കാണാൻ കഴിയുക. താൻ എവിടെയാണെന്ന് അറിയാതെയോ മറ്റോ നടക്കുന്ന കഥപാത്രം. വീഡിയോയ്ക്ക് താഴെ ചിത്രത്തെ കുറിച്ച് നിരവധി കമന്റുകൾ വന്നിട്ടുണ്ട്. മികച്ച ചിത്രം എന്നാണ് എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നത്.

സാമ്പത്തിക പ്രശ്നങ്ങളെ തുടർന്ന് മുൻനിശ്ചയപ്രകാരമുള്ള ചിത്രത്തിന്റെ വെള്ളിയാഴ്ചത്തെ റിലീസ് തടസ്സപ്പെട്ടിരുന്നു. ചിത്രത്തിന്റെ കെഡിഎം കീ (കീ ഡെലിവറി മെസേജ്) തീയേറ്ററുകൾക്ക് സമയത്ത് ലഭിക്കാത്തതിനെത്തുടർന്നായിരുന്നു അത്. ഇതേത്തുടർന്ന് മോണിങ്, മാറ്റിനി ഷോകൾ മുടങ്ങിയിരുന്നു. എന്നാൽ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടതിനെത്തുടർന്ന് ചിത്രം വെള്ളിയാഴ്ച ഫസ്റ്റ് ഷോയോടുകൂടി തീയേറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. ലോകമെമ്പാടും എഴുനൂറിലേറെ കേന്ദ്രങ്ങളിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP